Latest Updates
-
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
താരന് പോകാന്‍ ഫലപ്രദമായ വഴി, ടീ ട്രീ ഓയിലിലുണ്ട് പരിഹാരം
തലയിലെ ചൊറിച്ചില്‍, വരണ്ട ചെതുമ്പല്‍, താരന് എന്നിവ വന്നാല്‍ അത് നിങ്ങള്‍ക്ക് വളരെയേറെ നാണക്കേടുണ്ടാക്കും. താരന് നീക്കാനുള്ള ഫലപ്രദമായ വഴിയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ ടീ ട്രീ ഓയില്‍ നിങ്ങളെ സഹായിക്കും. വരണ്ട തലയോട്ടിയും താരനും നീക്കുന്നതിന് ടീ ട്രീ ഓയില്‍ വളരെ സഹായകമാണെന്ന് നിങ്ങള്‍ക്കറിയാമോ.
അതെ, അടഞ്ഞ സുഷിരങ്ങള്‍ മായ്ക്കുന്നതിലൂടെയും വരള്‍ച്ച തടയുന്നതിലൂടെയും തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ടീ ട്രീ ഓയില്‍ സഹായിക്കുന്നു. ഈ എണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റിഫംഗല്‍ ഗുണങ്ങള്‍ താരന് ചികിത്സയ്ക്ക് വളരെ ഫലപ്രദമാണ്. വിവിധ പ്രതിവിധികള്‍ പരീക്ഷിച്ചു മടുത്തിട്ടും താരന് മാറുന്നില്ലെങ്കില്‍, തീര്‍ച്ചയായും ടീ ട്രീ ഓയില്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ.

താരന് നീക്കാന്‍ ടീ ട്രീ ഓയിലിന്റെ ഗുണം
ടീ ട്രീ ഓയിലിന്റെ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ താരന് ചികിത്സിക്കാന്‍ ഉത്തമമാണ്. ഇതില്‍ ടെര്‍പിനന്‍-4-ഓള് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണ്. താരന് ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണമായ ഒരു തരം ഫംഗസാണ് മലസീസിയ. ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ടീ ട്രീ ഓയില്‍ ഫംഗസിനെ ചെറുക്കുകയും താരന് അകറ്റാന്‍ സഹായിക്കുകയും ചെയ്യും. ടീ ട്രീ ഓയില്‍ തലയോട്ടിയില്‍ ഉപയോഗിക്കുമ്പോള്‍, ഇത് തലയോട്ടിയിലെ അഴുക്ക്, അധിക സെബം, മൃതകോശങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നു. ടീ ട്രീ ഓയിലിന്റെ ആന്റി സെപ്റ്റിക്, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ തലയോട്ടിക്ക് വളരെ ആശ്വാസം നല്കുന്നു.
ഷാംപൂവില്‍ ടീ ട്രീ ഓയില്‍ ചേര്‍ക്കുക
മുടി കഴുകാനായി നിങ്ങള്‍ ഷാംപൂ എടുക്കുമ്പോള്‍ അതിലേക്ക് 5-10 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഇത് ഒരുമിച്ച് കലര്‍ത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക. രണ്ട് മിനിറ്റ് നേരം സൗമ്യമായി മസാജ് ചെയ്യുക, തുടര്‍ന്ന് 5-8 മിനിറ്റ് വിടുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ മുടി നന്നായി കഴുകുക. താരന് ചികിത്സയ്ക്കായി ഈ പ്രതിവിധി ആഴ്ചയില്‍ 2-3 തവണ ചെയ്യുക.
ടീ ട്രീ ഓയില്‍ ഉപയോഗിച്ച് മുടി കഴുകുക
ഒരു കപ്പ് വെള്ളത്തില്‍ 10 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. അത് മാറ്റി വയ്ക്കുക. നിങ്ങളുടെ മുടി പതിവുപോലെ ഷാംപൂ ചെയ്ത് തോര്‍ത്തിയശേഷം ടീ ട്രീ ഓയില്‍ പുരട്ടിയ വെള്ളം നനഞ്ഞ തലയോട്ടിയില്‍ ഒഴിക്കുക. വിരല്‍ത്തുമ്പുകൊണ്ട് മൃദുവായി മസാജ് ചെയ്ത് 20-30 മിനിറ്റ് വിടുക. ശേഷം ശുദ്ധജലം ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് താരന് നീക്കാന്‍ നിങ്ങളെ സഹായിക്കും.
ഒലീവ് ഓയിലും ടീ ട്രീ ഓയിലും
ഒരു പാത്രത്തില്‍ കുറച്ച് ഒലിവ് ഓയില്‍ എടുക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. നിങ്ങളുടെ തലയോട്ടിയില്‍ ഈ മിശ്രിതം പുരട്ടി മസാജ് ചെയ്യുക. ഒരു ടവല്‍ എടുത്ത് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് നിങ്ങളുടെ മുടി പൊതിഞ്ഞ് രണ്ട് മണിക്കൂര്‍ കാത്തിരിക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് താരന് നീക്കാന്‍ നിങ്ങളെ സഹായിക്കും.
കറ്റാര്‍ വാഴയും ടീ ട്രീ ഓയിലും
അര കപ്പ് പുതിയ കറ്റാര്‍ വാഴ ജെല്‍ എടുത്ത് അതില്‍ 8-10 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി മിക്സ് ചെയ്ത് മിശ്രിതം തലയോട്ടിയില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം വെക്കുക, അതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. താരന് ചികിത്സയ്ക്കായി ടീ ട്രീ ഓയില്‍ ഉപയോഗിച്ച് മുഴുവന്‍ പ്രക്രിയയും ആഴ്ചയില്‍ 2-3 തവണ ആവര്‍ത്തിക്കുക.
നാരങ്ങ നീരും ടീ ട്രീ ഓയിലും
ഒരു നാരങ്ങ എടുത്ത് അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഇത് മാറ്റി വയ്ക്കുക. നിങ്ങളുടെ മുടി ഷാംപൂ ചെയ്ത് നന്നായി കഴുകുക. അതിനുശേഷം ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഈ ഹെയര്‍ മാസ്ക് നിങ്ങളുടെ നനഞ്ഞ തലയോട്ടിയില്‍ പുരട്ടുക. 20-30 മിനിറ്റ് കഴിഞ്ഞശേഷം മുടി നന്നായി കഴുകുക. താരന് ചികിത്സയ്ക്കായി ഈ പ്രതിവിധി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുക.
ആപ്പിള്‍ സിഡെര്‍ വിനെഗറും ടീ ട്രീ ഓയിലും
അര കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തുല്യ അളവില്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇതിലേക്ക് 10 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. നിങ്ങളുടെ മുടി പതിവുപോലെ ഷാംപൂ ചെയ്ത് കഴുകിയ ശേഷം ടീ ട്രീ ഓയിലും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മിശ്രിതവും തലയില്‍ ഒഴിക്കുക. മൃദുവായി മസാജ് ചെയ്ത ശേഷം 30 മിനിറ്റ് കാത്തിരിക്കുക. ശുദ്ധജലം ഉപയോഗിച്ച് മുടി നന്നായി കഴുകുക. താരന് ചികിത്സയ്ക്കായി ടീ ട്രീ ഓയില്‍ ഉപയോഗിച്ച് ഈ പ്രതിവിധി ആഴ്ചയില്‍ രണ്ടുതവണ ആവര്‍ത്തിക്കുക.



Click it and Unblock the Notifications