Latest Updates
-
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ!
തൈരും കറിവേപ്പിലയും: ഒറ്റമുടിയിഴ നരക്കില്ല താരന് കടുത്തതെങ്കിലും ഇളക്കി മാറ്റും
മുടിയുടെ ആരോഗ്യത്തെ വെല്ലുവിളിയില്‍ എത്തിക്കുന്നതാണ് പലപ്പോഴും താരന്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് പലപ്പോഴും ഇത് മൂലം മുടിക്ക് മറ്റ് പാര്‍ശ്വഫലങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ്. മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന രീതിയിലേക്ക് നാം ഉപയോഗിക്കുന്ന കേശ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പോവുമ്പോളാണ് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇനി അതിനെ പ്രതിരോധിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും വേണ്ടി നമുക്ക് കറിവേപ്പിലയും തൈരും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
കറിവേപ്പില മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് തൈരും. കാരണം കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ തൈര് എന്നത് അത്രയധികം പ്രധാനപ്പെട്ടതാണ്. തൈരിനോടൊപ്പം കറിവേപ്പില ചേരുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറത്തേക്കാണ്. താരനും കറിവേപ്പിലും മിക്സ് ചെയ്ത് അതില്‍ അല്പം നാരങ്ങ നീര് കൂടി ചേര്‍ക്കുമ്പോള്‍ ഗുണങ്ങളുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഇല്ല എന്നതാണ് സത്യം.

ഹെയര്‍മാസ്ക് തയ്യാറാക്കുന്ന വിധം
മുടിയുടെ ആരോഗ്യത്തിനും താരനെ പ്രതിരോധിക്കുന്നതിനും വേണ്ടി ഹെയര്‍മാസ്ക് തയ്യാറാക്കുമ്പോള്‍ അതില്‍ ചേരേണ്ട ചേരുവകള്‍ എന്തൊക്കെയെന്ന് നോക്കാം. കറിവേപ്പില, തൈര്, അല്പം നാരങ്ങ നീര് എന്നിവയാണ് ചേരേണ്ടത്. തൈര് എടുത്ത് അതിലേക്ക് കറിവേപ്പില അരച്ചെടുത്ത് പിന്നീട് അരമുറി നാരങ്ങയുടെ നീര് കൂടി ചേര്‍ത്ത് നിങ്ങള്‍ക്ക് ഈ മിശ്രിതം തയ്യാറാക്കാവുന്നതാണ്. ഇത് തലയോട്ടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്ത് അല്പ സമയത്തിന് ശേഷം കഴുകിക്കളയേണ്ടതാണ്. ആഴ്ചയില്‍ രണ്ട് തവണ ചെയ്ത് നോക്കൂ. നിങ്ങള്‍ക്ക് മാറ്റം തിരിച്ചറിയാന്‍ സാധിക്കുന്നു.
താരനെ ഇല്ലാതാക്കുന്നു
താരന് എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം എന്നതില്‍ സംശയം വേണ്ട. ദിനവും തലയില്‍ തൈര് തേക്കുന്നത് നിങ്ങളുടെ മുടിയില്‍ ആരോഗ്യം നിലനിര്‍ത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതോടൊപ്പം കറിവേപ്പില കൂടി ചേരുമ്പോള്‍ അത് താരനെന്ന വില്ലനെ അകറ്റുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് അതിന്റെ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു.

അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു
മുടിയിലുണ്ടാവുന്ന അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. അത് തലയോട്ടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തെ തിരിച്ച് പിടിക്കുന്നതിനും സഹായിക്കുന്നു. തലയോട്ടിയില്‍ കൂടുതല്‍ സെബം ഉത്പാദനം നടക്കുന്നതാണ് പലപ്പോഴും അമിത എണ്ണമയത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. ഇത് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
മുടി വളരാന്‍
കറിവേപ്പില മുടി വളര്‍ത്തുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് സ്ഥിരമായി മുടിയില്‍ ഉപയോഗിച്ചാലും പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല എന്നതാണ് സത്യം. അതുകൊണ്ട് മുടി വളര്‍ത്തുന്നതിന് വേണ്ടി തൈരും കറിവേപ്പിലയും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലുള്ള മുടിയുടെ കേടുപാടുകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് തൈരും കറിവേപ്പിലയും ചേര്‍ന്ന മിശ്രിതം നിങ്ങളെ സഹായിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേരുകള്‍ക്ക് ആരോഗ്യത്തിനും ഈ മിശ്രിതം സഹായിക്കുന്നു.

അകാലനരയെ പ്രതിരോധിക്കാന്‍
അകാല നരയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അകാല നരയെന്ന പ്രശ്നം പലരിലും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പത്ത് മിനിറ്റോളം തൈര് കറിവേപ്പില മിശ്രിതം തലയില്‍ മസ്സാജ് ചെയ്ത് പിടിപ്പിക്കണം. അതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഈ മിശ്രിതം കഴുകിക്കളയേണ്ടതാണ്. വേണമെങ്കില്‍ നിങ്ങള്‍ക്ക് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിങ്ങള്‍ക്ക് ഈ മിശ്രിതം മുടിയില്‍ പ്രയോഗിക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ഇതിലൂടെ ലഭിക്കുന്നു.
മുടി സോഫ്റ്റ് ആക്കുന്നു
താരന് ഉണ്ടെങ്കില്‍ തന്നെ മുടിയുടെ സ്വാഭാവികത പലപ്പോഴും നഷ്ടപ്പെടുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും മുടി നല്ല സോഫ്റ്റ് ആക്കി നിലനിര്‍ത്തുന്നതിനും നിങ്ങളെ സഹായിക്കുന്നതാണ് ഈ മിശ്രിതം. ആഴ്ചയില്‍ ദിനവും അല്പം തൈര് ചേര്‍ത്താല്‍ തന്നെ നിങ്ങള്‍ക്ക് അതിലെ മാറ്റങ്ങള്‍ തിരിച്ചറിയാം. എന്നാല്‍ തൈരിനോടൊപ്പം കറിവേപ്പില ചേര്‍ത്ത് തേച്ച് പിടിപ്പിച്ചാല്‍ അതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം മികച്ച് നില്ക്കുന്നു എന്ന് മാത്രമല്ല മുടിക്കുണ്ടാവുന്ന പല അസ്വസ്ഥതകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്തതായതിനാല് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് ഈ മിശ്രിതം.



Click it and Unblock the Notifications
