Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുടി പൊട്ടല്‍ ഇല്ലാതാകും, മുടിയുടെ ബലവും ആരോഗ്യവും വര്‍ദ്ധിക്കും: ഇതാ ചില പൊടിക്കൈകള്‍
മുടി കൊഴിച്ചിലും മുടി പൊട്ടലും രണ്ടാണെന്ന കാര്യം അറിയാമല്ലോ. മുടി വേരില്‍ നിന്നും കൊഴിയുന്നതും ഇടയ്ക്ക് വെച്ച് പൊട്ടിപ്പോകുന്നതും പല കാരണങ്ങള്‍ കൊണ്ടുമാകാം. മുടി വലിച്ചുമുറുക്കി കെട്ടുന്നത് കൊണ്ടോ അമിതമായി ഹെയര്‍സ്റ്റൈലിംഗ് ചെയ്യുന്നത് കൊണ്ടോ മുടിയില്‍ കെമിക്കലുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ടോ മുടി പൊട്ടല്‍ ഉണ്ടാകാം. മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം.

ശീലങ്ങള്‍ മാറ്റിപ്പിടിക്കുക
ഹെയര്‍സ്റ്റൈലിംഗ് ടൂളുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക: ഹെയര്‍ സ്ട്രെയ്റ്റ്നര്‍ പോലെ മുടി സ്റ്റൈല്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മുടിയില്‍ ഉപയോഗിക്കുന്നത് പരമാവധി നിര്‍ത്തുക. അവ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അതിന് മുമ്പായി മുടിയില്‍ ചൂടില്‍ നിന്നും സംരക്ഷണം നല്കുന്ന സ്േ്രപ അടിക്കുക.
വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക: സള്‍ഫേറ്റ്, പാരബെന്‍ എന്നിവയില്ലാത്ത ഷാംപൂ തിരഞ്ഞെടുക്കുക. മുടിയിലെ സ്വാഭാവിക എണ്ണ ഇല്ലാതാക്കാതെ മുടിയുടെ ശിരോചര്‍മ്മവും വൃത്തിയാക്കാന്‍ അത്തരം ഷാംപൂകളാണ് ആവശ്യം.
ആഴ്ചയില്‍ ഒരിക്കല്‍ കണ്ടീഷ്ണര്‍ ഇടുക: ആഴ്ചയില്‍ ഒരിക്കല്‍ മുടിയില്‍ കണ്ടീഷ്ണര്‍ ഇടുന്നതിലൂടെ മുടിയിലെ ജലാംശം നിലനില്ക്കുകയും മുടിയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയും മുടി ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യും.
പോഷകസമ്പുഷ്ടമായ ആഹാരം: വൈറ്റമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ പോഷകസമ്പുഷ്ടമായ ആഹാരക്രമം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി പൊട്ടല്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
മുടിയോട് വൈരാഗ്യം വേണ്ട: മുടി വളരെ പതുക്കെ, ക്ഷമയോടെ കൈകാര്യം ചെയ്യുക. ജടകള്‍ മാറ്റാന്‍ വലിയ പല്ലുകള്‍ ഉള്ള ചീര്‍പ്പ് ഉപയോഗിക്കുക. നനഞ്ഞിരിക്കുമ്പോള്‍ മുടി ചീകാതിരിക്കുക.
കേശസംരക്ഷണം
വെളിച്ചെണ്ണ മസാജ്: ചെറുചൂടുള്ള വെളിച്ചെണ്ണ തലയോട്ടിയിലും മുടിയിളകളും മസാജ് ചെയ്ത് പിടിപ്പിക്കുക. പ്രത്യേകിച്ച് മുടിയുടെ അറ്റങ്ങളില്‍. വെളിച്ചെണ്ണ മുടിയെ ബലപ്പെടുത്തുകയും മുടിയിലെ ഈര്‍പ്പം നിലനിര്‍ത്തുകയും മുടി പൊട്ടല്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും
മുട്ട മാസ്ക്: ഒരു മുട്ട പൊട്ടിച്ച് നല്ലവണ്ണം പതപ്പിച്ച് മുടിയില്‍ തേച്ച്പിടിപ്പിക്കുക. 20-30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുടി കഴുകുക. മുട്ടയിലെ പ്രോട്ടീനും മറ്റ് പോഷകാംശങ്ങളും മുടിക്ക് ബലമേകുകയും ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് മുടി പൊട്ടുന്നത് കുറയ്ക്കാനും സഹായിക്കും.
കറ്റാര്‍വാഴ ജെല്‍: കറ്റാര്‍വാഴ ജെല്‍ നേരിട്ട് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. തലയോട്ടിയിലെ മൃതമായ കോശങ്ങളെ നീക്കം ചെയ്യന്ന എന്‍സൈമുകള്‍ കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല മുടിയുടെ വളര്‍ച്ച പരിപോഷിപ്പിക്കാനും മുടി പൊട്ടല്‍ ഇല്ലാതാക്കാനും കറ്റാര്‍വാഴയ്ക്ക് കഴിവുണ്ട്.
അവക്കാഡോ ഹെയര്‍ മാസ്ക്: ബട്ടര്‍ഫ്രൂട്ട് എന്നും പേരുള്ള അവക്കാഡോ നന്നായി പഴുത്തത് എടുത്ത് അതിലേയ്ക്ക് ഒലിവ് എണ്ണയോ തേനോ ചേര്‍ത്ത് മികച്ചൊരു ഹെയര്‍ മാസ്ക് ആക്കി ഉപയോഗിക്കാം. അവക്കാഡോയില്‍ ധാരാളം പോഷകങ്ങളും വൈറ്റമിനുകളും മുടിക്ക് ഗുണം ചെയ്യുന്ന കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഈ മാസ്ക് മുടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും മുടി ബലപ്പെടുത്താനും മുടി പൊട്ടുന്നത് തടയാനും സഹായിക്കും.
ആപ്പിള്‍ സിഡര്‍ വിനാഗിരി: ഒരു ഭാഗം ആപ്പിള്‍ സിഡര്‍ വിനാഗിരിയും രണ്ട് ഭാഗം വെള്ളവും ചേര്‍ത്ത് കഴുകിയ മുടിയില്‍ ഒഴിച്ച് തല തോര്‍ത്തുക. തലയോട്ടിലെ പിഎച്ച് നില കാത്തുസൂക്ഷിക്കാനും അഴുക്ക് അടിഞ്ഞുകൂടിയത് കളയാനും സഹായിക്കും. മാത്രമല്ല അപ്പിള് സിഡര്‍ വിനാഗിരി മുടിക്ക് തിളക്കമേകുകയും മുടി പൊട്ടല്‍ തടയുകയും ചെയ്യുന്നു.
മുടി പൊട്ടല്‍ തടയാന്‍ സഹായിക്കുന്ന ഫലങ്ങള്‍
വാല്‍നട്ട്: വാല്നട്ടിസെ ഒമേഗ-3 ഫാറ്റി ആസിഡ് മുടിയിഴകള്‍ക്ക് പോഷകമേകുകയും മുടി പൊട്ടലിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ഈന്തപ്പഴം: ഈന്തപ്പഴത്തിലെ കോപ്പര്‍ മുടിയുടെ നിറവും അഴകും നിലനിര്‍ത്താനും അകാലനര തടയാനും സഹായിക്കും.
അത്തിപ്പഴം: അത്തിപ്പഴത്തിലെ ഫൈബല്‍ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും മുടി പൊട്ടല്‍ തടയാനും സഹായിക്കും.
ഉണക്കമുന്തിരി: അയേണ്‍ അപര്യാപ്തത പലതരത്തില്‍ കേശാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉണക്കമുന്തിരി ശരീരത്തിലെ അയേണ്‍ നില മെച്ചപ്പെടുത്തി മുടിയുടെ വളര്‍ച്ച പോഷിപ്പിക്കുകയും പൊട്ടല്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും.
കശുവണ്ടി: കശുവണ്ടിയിലെ സിങ്ക് മുടിയെ ബസപ്പെടുത്തുകയും പൊട്ടലിനെ പ്രതിരോധിക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications