Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബ്രഹ്മിയേക്കാള് മറ്റൊന്നും മുടിയ്ക്കില്ല, കറുകറുപ്പായ കരുത്തുള്ള മുടിയ്ക്ക് ചെയ്യേണ്ടത്
മുടിയുടെ ആരോഗ്യം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. കാരണം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പലരിലും കേശസംരക്ഷണത്തിന്റെ ഭാഗമായി ഉണ്ടാവുന്നു. ആയുര്‍വ്വേദത്തിലെ പ്രതിവിധികളാണ് പലരും ഇന്നത്തെ കാലത്തും മുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കുന്നത്. ബ്രഹ്മി ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് അതിന്റെ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇത് വേരുകളെ ശക്തിപ്പെടുത്തുകയും താരന് കുറയ്ക്കുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മുടിയുടെ ആരോഗ്യവും നീളവും കറുപ്പും എല്ലം നിലനിര്‍ത്തുന്നതിന് ബ്രഹ്മി സഹായിക്കുന്നു. ബ്രഹ്മി ഹെയര്‍ മാസ്കുകള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വീട്ടില്‍ തന്നെ മികച്ച രീതിയില്‍ ഇത്തരം മാസ്കുകള്‍ ഉപയോഗിക്കുന്നത് വഴി മുടിയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു.

ബ്രഹ്മി ഹെയര്‍ മാസ്കുകളുടെ ഗുണങ്ങള്‍
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ബ്രഹ്മി, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഈ ഗുണങ്ങള്‍ തലയോട്ടിയെ പോഷിപ്പിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നു. പതിവ് ഉപയോഗം കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടിക്ക് കാരണമാകും. കൂടാതെ, അറ്റം പിളരുന്നതും പൊട്ടുന്നതും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
നെല്ലിക്കയും ബ്രഹ്മിയും
നെല്ലിക്കയും ബ്രഹ്മിയും ചേരുന്ന മാസ്ക് ഉപയോഗിക്കുന്നത് വഴി മുടിയുടെ ആരോഗ്യം മികച്ചതാക്കാം. അതിനായി ബ്രഹ്മി നല്ലതുപോലെ അരച്ചെടുത്ത് അതില്‍ അല്പം നെല്ലിക്ക പൊടി മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അരമണിക്കൂര്‍ കഴിഞ്ഞ് വേണം ഇത് കഴുകിക്കളയാന്‍. ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് വഴി മുടിയുടെ ആരോഗ്യം മികച്ചതാക്കാം.
ഷിക്കക്കായയും ബ്രഹ്മിയും
ഷിക്കക്കായ പൊടിയും ബ്രഹ്മി അരച്ചെടുത്തതും മിക്സ് ചെയ്ത് മുടിയില്‍ പുരട്ടി നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. അതിന് ശേഷം ഇത് കഴുകിക്കളയുന്നത് വഴി മുടിക്ക് നല്ല തിളക്കവും ആരോഗ്യവും ലഭിക്കും. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും ഇത് മുടിയില്‍ വെച്ചതിന് ശേഷം കഴുകിക്കളയാന്‍ പാടുകയുള്ളൂ. അത് മാത്രമല്ല മികച്ച ഫലങ്ങള്‍ക്കായി, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുക.
മുടി വളരാന്‍
മുടി വളരുന്നതിന് സഹായിക്കുന്ന എല്ലാ ഘടകങ്ങളും ഈ ഹെയര്മാസ്കില് ഉണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കൂടാതെ മുടി ഇടതൂര്‍ന്ന് വളരുന്നതിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ഈ ഹെയര്‍മാസ്ക്. സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ഫലം എളുപ്പത്തില്‍ തന്നെ ലഭിക്കുന്നു. എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
