Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സവാള നീരില്‍ അല്പം കറ്റാര്‍വാഴ ചേര്‍ക്കാം: മുടിയുടെ വേരുമുതല്‍ കറുപ്പും നീളവും
മുടിയുടെ ആരോഗ്യം എന്നത് പലരിലും പല വിധത്തിലുള്ള തലവേദന ഉണ്ടാക്കുന്നു. പലപ്പോഴും ആരോഗ്യ സംരക്ഷണത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് ഈ ഘട്ടത്തിലാണ്. മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്നാല്‍ മുടിക്ക് തിളക്കം നല്‍കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമ്മള് സവാള ഉപയോഗിക്കാറുണ്ടോ? എന്നാല്‍ സവാളയോടൊപ്പം ചില ചേരുവകള്‍ കൂടി ചേര്‍ന്നാല്‍ ഫലം ഇരട്ടിയാവും.
മുടി സംരക്ഷണത്തില്‍ സവാള ഉപയോഗിക്കുന്ന ഗുണങ്ങള്‍ കാരണം ഇപ്പോള്‍ ഈ മാര്‍ഗ്ഗം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. സള്‍ഫറിന്റെ അളവ് കൂടുതലുള്ളതിനാല്‍ ഉള്ളി മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മറ്റ് പ്രകൃതിദത്ത ചേരുവകളുമായി സംയോജിപ്പിക്കുമ്പോള്‍, അവയ്ക്ക് ഫലപ്രദമായ മാറ്റങ്ങള്‍ മുടിയില്‍ കൊണ്ട് വരാന്‍ സാധിക്കും. എന്തൊക്കെയാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതെന്ന് നോക്കാം.

മുടിക്ക് ഉള്ളിയുടെ ഗുണങ്ങള്‍
ഉള്ളിയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്, ഇത് കൊളാജന്റെ ഉത്പാദനത്തിന് അത്യാവശ്യമാണ്. കൊളാജന്‍ ആരോഗ്യകരമായ ചര്‍മ്മകോശങ്ങളുടെ രൂപീകരണത്തിനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നത് കൊണ്ട് തന്നെ ദോഷങ്ങളില്ലാതെ ഉപയോഗിക്കാം. ഉള്ളിയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തലയോട്ടിയെ അണുബാധകളില്‍ നിന്ന് മുക്തമാക്കാനും, മുടി വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള മുടിയുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു സവാള നീര്.
കറ്റാര്‍വാഴ ചേരുമ്പോള്‍
മുടിയുടെ ആരോഗ്യത്തിനായി സവാള ഉപയോഗിക്കുമ്പോള്‍ അതില്‍ അല്പം കറ്റാര്‍വാഴ ചേരുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള്ഒട്ടും നിസ്സാരമല്ല. മുടിയുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നതിന് കറ്റാര്‍ വാഴ സഹായിക്കുന്നു. ഇതിലുള്ള കൂളിംഗ് ഇഫക്റ്റ് മുടിക്കും തലയോട്ടിക്കും നല്ല തണുപ്പ് നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തലയോട്ടിയിലെ പ്രകോപനം കുറയ്ക്കാന്‍ ഉള്ളി നീരുമായി ഇത് സംയോജിപ്പിക്കാം.
വെളിച്ചെണ്ണ
കറ്റാര്‍വാഴ പോലെ തന്നെയാണ് വെളിച്ചെണ്ണയും. ഇത് ഉള്ളി നീരില്‍ ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയ വെളിച്ചെണ്ണ മുടിയിഴകളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. അകാല നര പോലുള്ള പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ സഹായിക്കുന്നു. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും കേശസംരക്ഷണ ബുദ്ധിമുട്ടുകളേയും ഇല്ലാതാക്കാന്‍ ഈ മിശ്രിതം മികച്ചതാണ്. സ്ഥിരമായി ഉപയോഗിക്കുന്നത് വഴി മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.
ഉള്ളി എപ്രകാരം ഉപയോഗിക്കാം?
ഉള്ളി നീര് എപ്രകാരം മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അതിനായി രണ്ട് ഉള്ളിയില്‍ നിന്ന് നീരെടുക്കാവുന്നതാണ്. ഇത് തനിയേ തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. അതല്ലാതെ അല്പം കറ്റാര്‍വാഴ നീര് മിക്സ് ചെയ്ത് തേച്ച് അരമണിക്കൂറിന് ശേഷം കഴുകാം. എന്നാല്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതെങ്കിലും നല്ലതുപോലെ മസ്സാജ് ചെയ്ത് 15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. അതിനായി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കണം.
എപ്പോഴെല്ലാം എന്തൊക്കെ മുന്‍കരുതലുകള്‍
എപ്പോഴെല്ലാം ഉപയോഗിക്കണം എന്നതിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഇല്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അത് മാത്രമല്ല അലര്‍ജിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. കേശസംരക്ഷണ ഗുണങ്ങളില്‍ ഉള്ളി ഉപയോഗിക്കുന്നത് വഴി അത് നിങ്ങളുടെ മുടിയുടെ ആരോഗ്യം എന്നന്നേക്കുമായി മെച്ചപ്പെടുത്തുന്നു. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഇത് പ്രയോഗിക്കാവൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications