Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ബയോട്ടിന്‍ ഉല്‍പ്പന്നങ്ങള്‍ തേടിയലയേണ്ട, ഇവ കഴിച്ചാല്‍ മുടിക്ക് ആവശ്യത്തിന് ബയോട്ടിന്‍ ലഭിക്കും
Biotin-Rich Foods: ബയോട്ടിന്‍ അഥവാ വൈറ്റമിന്‍ ബി7 സൗന്ദര്യസംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട വൈറ്റമിനാണ്. മുടി വളരുന്നതിനും ചര്‍മ്മം, നഖം എന്നിവ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും ബയോട്ടിന്‍ അത്യാന്താപേക്ഷിതമാണ്. കെരാട്ടിന്‍ എ്ന പ്രോട്ടീനാല്‍ നിര്‍മ്മിതമാണ് നമ്മുടെ മുടി. കെരാട്ടിന്റെ ഉല്‍പ്പാദനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നത് ബയോട്ടിനാണ്. ശരീരത്തില്‍ ബയോട്ടിന്റെ അളവ് കുറഞ്ഞാല്‍ മുടി കൊഴിച്ചില്‍, മുടിയുടെ കട്ടി കുറയല്‍, നഖം കട്ടി കുറഞ്ഞ് പൊട്ടിപ്പോകല്‍ എന്നിവയെല്ലാം ഉണ്ടാകാം. പക്ഷേ പേടിക്കേണ്ട, ശരീരത്തില്‍ ആവശ്യത്തിന് ബയോട്ടിന്‍ ഉറപ്പാക്കാന്‍ പല വഴികളുണ്ട്. അതിലൊന്നാണ് സ്വാഭാവിക ബയോട്ടിന്‍ ഉറവിടങ്ങളായ ഭക്ഷണങ്ങള്‍.

ഇനിപ്പറയുന്ന ഭക്ഷണങ്ങള്‍ മതിയായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നമ്മുടെ കേശാരോഗ്യം ഉറപ്പാക്കാം.
മുട്ട
മുട്ടയില്‍ ധാരാളം ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു. ഒരു മുട്ടയില്‍ 10 മൈക്രോഗ്രാം ബയോട്ടിന്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ബയോട്ടിന്‍ കൂടാതെ, പ്രോട്ടീന്‍, സിങ്ക്, അയേണ്‍ എന്നീ ഘടകങ്ങളും മുട്ടയിലുണ്ട്.
ബദാം
ബദാമും ബയോട്ടിന്റെ മറ്റൊരു പ്രധാന സ്രോതസ്സാണ്. ബയോട്ടിന്‍ അല്ലാതെ മുടിയുടെ ആരോഗ്യത്തിന് വേണ്ട ആരോഗ്യകരമായ കൊഴുപ്പും വൈറ്റമിന്‍ ഇയും മഗ്നീഷ്യവും ബദാമിലുണ്ട്. ഒരു പിടി ബദാം എടുത്താല്‍ അതില്‍ 1.5 മൈക്രൈഗ്രാം ബയോട്ടിന്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
മധുരക്കിഴങ്ങ്
വളരെയധികം പോഷകഗുണങ്ങളുള്ള കിഴങ്ങാണ് മധുരക്കിഴങ്ങ്. അതില്‍ ധാരാളം ബയോട്ടിനും ബീറ്റ കരോട്ടിനും ഉണ്ട്. ബീറ്റ കരോട്ടിന്‍ ശരീരത്തിനുള്ളില്‍ വൈറ്റമിന്‍ എ ആയി മാറുന്നു. ചര്‍മ്മാരോഗ്യത്തിനും കോശനിര്മ്മാണത്തിനും (പ്രത്യേകിച്ച് തലയിലെ) വൈറ്റമിന്‍ എ ആവശ്യമാണ്. അതുകൊണ്ട് തന്നെ മുടി വളര്‍ച്ചയ്ക്ക് മധുരക്കിഴങ്ങ് വളരെ നല്ലതാണ്.
ചീര
ബയോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഇലക്കറികളിലൊന്നാണ് ചീര. അതല്ലാതെ അയേണ്‍, ഫോളൈറ്റ് എന്നീ ഘടകങ്ങളും ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ബയോട്ടിന്റെയും മറ്റ് അവശ്യ വൈറ്റമിനുകളുടെയം മിശ്രിതം ചീരയെ ആരോഗ്യമുള്ള മുടിയുടെ സൂപ്പര്ഫുഡാക്കുന്നു.
അവക്കാഡോ
അവക്കാഡോയും ഒട്ടനവധി പോഷങ്ങള്‍ അടങ്ങിയിട്ടുള്ള സൂപ്പര്‍ഫുഡാണ്. ബയോട്ടിന്‍, ആരോഗ്യദായകമായ കൊഴുപ്പുകള്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ സി എന്നിങ്ങനെ കേശാരോഗ്യത്തിന് അത്യന്താപേക്ഷിതമായ നിരവധി പോഷകങ്ങളാണ് അവക്കാഡോയില്‍ ഉളളത്. അവക്കാഡോയിലെ ആരോഗ്യദായകമായ കൊഴുപ്പ് എപ്പോഴും തലയോട്ടിയെ മോസ്ചുറൈസ് ചെയ്യുകയും മുടിവേരുകള്‍ക്ക് ആവശ്യമായ പോഷകവും ബലവും നല്‍കുകയും ചെയ്യുന്നു. ഇത് മുടി വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
ക്യാരറ്റ്
ക്യാരറ്റില്‍ ഉയര്‍ന്ന അളവില്‍ ബയോട്ടിനും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ക്യാരറ്റ് കഴിക്കുന്നത് മുടി വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ക്യാരറ്റില്‍ ധാരാളം ബീറ്റ കരോട്ടിനുണ്ട്. അതിലൂടെ ശരീരത്തിന് ആവശ്യത്തിന് വൈറ്റമിന്‍ എ ലഭിക്കും. തലയോട്ടി അടക്കം ചര്‍മ്മാരോഗ്യത്തിന് വൈറ്റമിന്‍ എ ആവശ്യമാണ്. മാത്രമല്ല കട്ടിയുള്ള മുടിക്കും വൈറ്റമിന്‍ എ വേണം.
ബെറികള്‍
സ്ട്രോബെറി, ബ്ലൂബെറി, റാസ്പെറി എന്നിങ്ങനെ ബെറി വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളും ബയോട്ടിന്റെ മികച്ച സ്രോതസ്സാണ്. കൂടാതെ വൈറ്റമിന്‍ സിയും ബെറി പഴങ്ങളിലുണ്ട്. വൈറ്റമിന്‍ സി കൊളാജന്‍ ഉല്‍പ്പാദനത്തിനും മുടിയുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ബയോട്ടിന്‍ കെരാട്ടിന്‍ ഉല്‍പ്പാദനത്തിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications