Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
കട്ടന്‍ ചായ കുടിക്കാന്‍ മാത്രമല്ല, തലയില്‍ തേക്കാനും മുടി വളര്‍ച്ചയ്ക്കും ബലത്തിനും അത്യുത്തമം
നല്ല കരുത്തുറ്റ, ഇടതൂര്‍ന്ന, കറുത്ത മുടി ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ്. മുടിയുടെ നീളം കൂടാനും ഉള്ള് വര്‍ദ്ധിപ്പിക്കാനും മുടികൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും എന്ത് പരീക്ഷണങ്ങള്‍ക്കും സ്ത്രീകള്‍ തയ്യാറാകും. പക്ഷേ മുടിയുടെ ആരോഗ്യം ഉറപ്പാക്കാന്‍ വീട്ടില്‍ തന്നെയുള്ള ചില പ്രതിവിധികള്‍ ഇവര്‍ കാണാതെ പോകുകയും ചെയ്യും. പറഞ്ഞുവരുന്നത് നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യമായ ചായപ്പൊടിയെ കുറിച്ചാണ്. അസ്സലൊരു ചായയിലൂടെ ദിവസം മുഴുവന്‍ ഉന്മേഷം നല്കാന് മാത്രമല്ല ചായപ്പൊടിക്ക് സാധിക്കുക, മുടിയുടെ ആരോഗ്യത്തില്‍ പല അത്ഭുതങ്ങള്‍ കാണിക്കാനും സാധിക്കും.

ചായപ്പൊടിയിലൂടെ മുടിക്ക് ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം
മുടി വളര്‍ച്ച
ചായപ്പൊടി മുടിയില്‍ ഉപയോഗിച്ചാല്‍ മുടിവേരുകള്ക്കിടയിലെ രക്തയോട്ടം വര്‍ദ്ധിക്കുകയും അങ്ങനെ മുടി വേഗത്തില്‍ വളരുകയും ചെയ്യും. ചായപ്പൊടിയിലെ കഫീന്‍ മുടിവേരുകള്ക്കിടയിലൂടെ ഉള്ളിലേക്ക് ഇറങ്ങുകയും അവയെ ബലപ്പെടുത്തി മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ആന്റിഓക്സിഡന്റുകള്‍
ചായപ്പൊടിയില്‍ പോളിഫിനോള്‍, കാതെച്ചിന് പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സ്ട്രെസ്സിനെതിരെ പോരാടുന്നവയാണ്. ഫ്രീ റാഡിക്കലുകള്‍ കാരണം മുടിവേരുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും മുടികൊഴിച്ചില്‍ തടയാനും ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു.
പോഷകങ്ങള്‍
ചായപ്പൊടി മുടിക്ക് ആവശ്യമായ വൈറ്റമിന്‍ ഇ, അയേണ്‍ എന്നിവ പോലുള്ള പോഷകങ്ങളേകുന്നു. ആരോഗ്യമുള്ള മുടിക്ക് വളരെ ആവശ്യമായ ഘടകങ്ങളാണ് ഇവ. വൈറ്റമിന്‍ ഇ തലയോട്ടിയുടെ ആരോഗ്യം ഉറപ്പാക്കുകയും അങ്ങനെ മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അയേണ്‍ ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മുടിവേരുകളിലേക്ക് ഓക്സിജനും ആവശ്യമായ പോഷകങ്ങളും എത്തിക്കുന്നത് ചുവന്ന രക്താണുക്കളാണ്.
മുടിവേരുകളെ ബലപ്പെടുത്തുന്നു
സ്ഥിരമായി ചായപ്പൊടി തലയില്‍ ഉപയോഗിച്ചാല്‍ മുടിവേരുകള്‍ ബലപ്പെടും. ഇങ്ങനെ മുടി പൊട്ടിപ്പോകുന്നത് തടയാം. മാത്രമല്ല മുടിയുടെ മൊത്തത്തിലള്ള കരുത്ത് വര്‍ദ്ധിക്കുകയും മുടി പൊട്ടല്‍, അറ്റം പിളരല്‍ പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു.
മുടികൊഴിച്ചില്‍ തടയുന്നു
മുടി കൊഴിച്ചിലിന് കാരണമാകുന്ന ഹോര്‍മോണ്‍ ആണ് ഡിഎച്ച്ടി. ചായപ്പൊടിയില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ തലയോട്ടിയിലെ ഡിഎച്ച്ടിയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതിലൂടെ ചായപ്പൊടി മുടി കൊഴിച്ചില്‍ കുറയാന്‍ സഹായിക്കുന്നു.
ചായപ്പൊടി എങ്ങനെ കേശസംരക്ഷണത്തില്‍ ഉള്‍പ്പെടുത്താം
സാധാരണ കട്ടന്‍ചായ ഉണ്ടാക്കുന്നത് പോലെ പഞ്ചസാര ഇടാതെ ചായ ഉണ്ടാക്കുക. അതിനെ തണുപ്പിക്കുക. തല ഷാംപൂ ഇട്ട് കഴുകിയതിന് ശേഷം തണുത്ത കട്ടന്‍ചായ മുടിയില്‍ ഒഴിക്കുക. ഇതിന് ശേഷം മൃദുവായി തല മസാജ് ചെയ്യുക. അതിനുശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications