Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നിസ്സാരക്കാരനല്ല മൈലാഞ്ചി, മുടിയുടെ സര്‍വ്വ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്
മൈലാഞ്ചിയിടുക എന്ന് പറഞ്ഞാല്‍ അതിന് വേറൊരു വിശദീകരണം നമ്മള് മലയാളികള്‍ക്ക് ആവശ്യമില്ല. പണ്ടുകാലങ്ങളില്‍ മൈലാഞ്ചിയിലകള്‍ അരച്ചെടുത്ത് കൈകളിലും കാലുകളിലുമെല്ലാം നല്ല ഭംഗിയുള്ള ഡിസൈനുകള്‍ തീര്‍ക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കുട്ടിക്കാലം മുതല്ക്കേ ആവേശമാണ്. കൈകളില്‍ കുങ്കുമവര്‍ണ്ണ ചിത്രങ്ങള്‍ വരയ്ക്കാന്‍ മാത്രമല്ല, വീടുകളിലെ പ്രായമായവര്‍ മുടി നരയ്ക്കുമ്പോള്‍ മുടിയുടെ നിറം ചെമ്പിപ്പിക്കാനും (മൈലാഞ്ചി വര്‍ണ്ണത്തെ അങ്ങനെയാണ് പണ്ടുള്ളവര്‍ പറയുക) മൈലാഞ്ചി ഉപയോഗിക്കുമായിരുന്നു.

അത് പണ്ടത്തെ കഥ. എന്നാലിന്നും മൈലാഞ്ചിയോടുള്ള ആവേശത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല. വീട്ടില്‍ മൈലാഞ്ചിച്ചെടികള്‍ ഇല്ലാതെ വന്നതോടെ കൈകളില്‍ ഡിസൈനുകള്‍ തീര്‍ക്കാന്‍ മെഹന്ദി ട്യൂബുകളും മുടിയില്‍ തേക്കാന്‍ ഹെന്ന പൗഡറുകളും വിപണിയില്‍ എത്തിയെന്ന വ്യത്യാസം മാത്രമേയുള്ളൂ. പക്ഷേ മുടിക്ക് നിറം കൊടുക്കുകയെന്നതല്ലാതെ മൈലാഞ്ചി കൊണ്ട് മുടിക്ക് വേറെയും ചില ഗുണങ്ങള്‍ ഉണ്ടെന്നുള്ളത് പലര്‍ക്കും അറിയില്ല. മുടിക്ക് വേണ്ട പോഷണവും മൃദുത്വവും ആരോഗ്യവും നല്കി ഉള്ളുള്ള തിളക്കമുള്ള മുടി സ്വന്തമാക്കാന്‍ മൈലാഞ്ചി സഹായിക്കുന്നുണ്ട്.
കെമിക്കല്‍ ഡൈകള്‍
മുടിക്ക് നിറം നല്കാന് വ്യാപകമായി മൈലാഞ്ചി ഉപയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ ഇലകള്‍ പറിച്ചെടുത്ത് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകി കളയാനുള്ള മടി കാരണം പെട്ടെന്ന് റിസള്‍ട്ട് നല്കുന്ന, വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഡൈകളിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞു. കറുപ്പ്, ബ്രൗണ്‍, കോപ്പര്‍ എന്നിങ്ങനെ പല നിറങ്ങളില്‍ മുടി ഡൈ ചെയ്യാം എന്നതും കെമിക്കല്‍ ഡൈകളുടെ പ്രചാരത്തിന് കാരണമായി.
എന്നാല്‍ ഈ ഡൈകളിലെ കെമിക്കലുകള്‍ മുടിക്ക് വളരയധികം ദോഷം ചെയ്യുന്നവയാണ്. എഥലോനമൈന്, ഡൈതലോനമൈന്, ട്രൈതലോനമൈന് എന്നിങ്ങനെയുള്ള അമോണിയ ഉല്‍പ്പന്നങ്ങള്‍ ഇത്തരം ഡൈകളില്‍ അടങ്ങിയിരിക്കുന്നു. ഇവ തലയോട്ടിയില്‍ അലര്‍ജി ഉണ്ടാക്കുകയും ചിലപ്പോള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
എന്തായാലും കെമിക്കല്‍ ഡൈകളുടെ ദോഷങ്ങള്‍ തിരിച്ചറിഞ്ഞ് നിരവധി ആളുകള്‍ വീണ്ടും മൈലാഞ്ചി ഉല്‍പ്പന്നങ്ങളിലേക്ക് തിരിച്ചെത്തുന്നു എന്നത് നല്ല കാര്യമാണ്.
മൈലാഞ്ചിയുടെ ഗുണങ്ങള്‍
ഒരു നാച്ചുറല്‍ കണ്ടീഷ്ണറാണ് മൈലാഞ്ചി. മൈലാഞ്ചിയില്‍ വൈറ്റമിന്‍ ഇയും ടാന്നിനും അടങ്ങിയിരിക്കുന്നു. ഇവ മുടിയെ സോഫ്റ്റ് ആക്കുന്നു. മൈലാഞ്ചി ഉപയോഗിച്ച് അടുത്ത ദിവസം മുടിയില്‍ എണ്ണ തേച്ചാല്‍ മുടി സ്വാഭാവികമായി തന്നെ കണ്ടീഷന്‍ഡ് ആകുന്നു. മാത്രമല്ല മൈലാഞ്ചി തേച്ച ശേഷം മുടിയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്താല്‍ ദിവസങ്ങളോളം മൈലാഞ്ചിയുടെ നിറം മുടിയില്‍ നിലനില്ക്കും.
മൈലാഞ്ചി മുടി വേരുകളെ കൂടുതല്‍ ബലപ്പെടുത്തുന്നു. തലയോട്ടിയിലെ പിഎച്ച് നില കാത്തുസൂക്ഷിക്കാനും സെബേഷ്യസ് ഗ്രന്ഥികളില്‍ നിന്ന് കൂടുതലായി എണ്ണ മുടിയില്‍ എത്തുന്നത് നിയന്ത്രിക്കാനും മൈലാഞ്ചി തേക്കുന്നതിലൂടെ സാധിക്കുന്നു. മൈലാഞ്ചിയിലൂടെ ആവശ്യമായ പ്രോട്ടീനും ആന്റിഓക്സിഡന്റുകളും മുടിയില്‍ എത്തുന്നു. ഇവ തലയ്ക്ക് തണുപ്പ് നല്‍കുകയും മുടിവേരുകളെ ബലപ്പെടുത്തുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.
മൈലാഞ്ചിയുടെ ആന്റിഫംഗല്‍, ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ തലയോട്ടിലെ ചൊറിച്ചില്‍ കുറയാനും താരനെ ചെറുക്കാനും സഹായിക്കുന്നു. ചുരുക്കത്തില്‍, മുടിക്ക് നിറം നല്കാന് മാത്രമല്ല, മുടിയുമായി ബന്ധപ്പെട്ട സകലപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് മൈലാഞ്ചി. മൈലാഞ്ചിയോടൊപ്പം മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ചതോ ബീറ്റ്റൂട്ട് പൊടിയോ ഒക്കെ ചേര്‍ത്താല്‍ മൈലാഞ്ചി തേക്കുമ്പോള്‍ കിട്ടുന്ന നിറങ്ങളില്‍ വ്യത്യാസം വരുത്താന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
