Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഭംഗിക്ക് വേണ്ടി മാത്രമല്ല, മുടി ചീകിയില്ലെങ്കില് എന്തെല്ലാം സംഭവിക്കുമെന്നറിയുമോ
പതിവായി മുടി ചീകുന്നത് കേവലം ഒരു ശീലം മാത്രമല്ല. ആരോഗ്യകരമായ മുടി നിലനിര്‍ത്തുന്നതില്‍ ഇഈ ശീലം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുടി ചീകുമ്പോള്‍ തലയോട്ടിയില്‍ നിന്നുള്ള പ്രകൃതിദത്ത എണ്ണകള്‍ മുടിയിലുടനീളം വിതരണം ചെയ്യാന്‍ സഹായിക്കുന്നു, ഓരോ മുടിയിഴയ്ക്കും അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഈ പ്രക്രിയ നിങ്ങളുടെ മുടി ഈര്‍പ്പമുള്ളതാക്കുകയും ഡ്രൈനെസ്സ് കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും മുടി ചീകുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
മെച്ചപ്പെട്ട രക്തചംക്രമണം
ചീര്‍പ്പ് ഉപയോഗിച്ച് മുടി ചീകുന്നത് തലയോട്ടിയിലെ രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുന്നു. മെച്ചപ്പെട്ട രക്തയോട്ടം രോമകൂപങ്ങള്‍ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ മുടി കൂടുതല്‍ ബലമുള്ളതും തിളക്കമുള്ളതുമാകാന്‍ ഈ ശീലം സഹായിക്കുന്നു.
ചിക്ക് പിടിക്കുന്നത് കുറയും
പതിവായി മുടി ചീകുന്നത് കുരുക്കുകളും ചിക്കുകളും കളയാനും മുടി പൊട്ടുന്നതും അറ്റം പിളരുന്നതും കുറയ്ക്കാനും സഹായിക്കുന്നു. വീതിയേറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നത്, കെട്ട് വേര്പെടുത്തുന്നതിനൊപ്പം കേടുപാടുകള്‍ കുറയ്ക്കുകയും ചെയ്യും. നീളമുള്ളതോ ചുരുണ്ടതോ ആയ മുടിയുള്ളവര്‍ക്ക് വീതിയേറിയ പല്ലുകളുള്ള ചീര്‍പ്പാണ് നല്ലത്.
അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നു
ദൈനംദിന ജോലികളും മലിനീകരണവും തലയോട്ടിയില്‍ അഴുക്ക് അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നതിനും ചീര്‍പ്പ് സഹായിക്കുന്നു. താരന്, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ തടയാന്‍ തലയോട്ടിയുടെ വൃത്തി പ്രധാനമാണ്.
മുടിക്ക് അനുയോജ്യമായ ചീര്‍പ്പ് എങ്ങനെ കണ്ടെത്താം
മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ അനുയോജ്യമായ ചീര്‍പ്പ് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. തടികൊണ്ടുള്ള ചീപ്പുകള്‍ തലയോട്ടിക്ക് അധികം ദോഷങ്ങള്‍ ചെയ്യുന്നില്ല. പ്ലാസ്റ്റിക് ചീപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം അവയുടെ ഉരസല്‍ കാരണം തലയോട്ടിക്കും മുടിക്കും ദോഷങ്ങള്‍ ഉണ്ടാകാം.
മുടിയുടെ ആരോഗ്യവും തിളക്കവും നിലനിര്‍ത്താന്‍ ഓരോ തരത്തിനും പ്രത്യേക പരിചരണം ആവശ്യമാണ്. കേടുപാടുകള്‍ തടയുന്നതിനും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ശരിയായ ചീര്‍പ്പ് തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. നിങ്ങളുടെ മുടിയുടെ തരം മനസ്സിലാക്കുന്നത് മികച്ച ചീര്‍പ്പ് തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യപടിയാണ്.
ശരിയായ ചീര്‍പ്പ് മെറ്റീരിയല്‍
കട്ടിയുള്ളതും ചുരുണ്ടതുമായ മുടിക്ക് തടികൊണ്ടുള്ള ചീപ്പുകള്‍ അനുയോജ്യമാണ്. പ്ലാസ്റ്റിക് ചീപ്പുകള്‍ ഭാരം കുറഞ്ഞതും വില കുറഞ്ഞതുമാണ്, പക്ഷേ അവ മുടിയില്‍ കേടുപാടിന് കാരണമാകാം.
വീതി കൂടിയ പല്ലുകള്‍ ഉള്ള ചീര്‍പ്പുകള്‍ ചുരുണ്ട മുടിക്ക് അല്ലെങ്കില്‍ ചെറിയ ചുരുളുകള്‍ ഉള്ള മുടിക്ക് നല്ലതാണ്. മുടി പൊട്ടാതെ കെട്ട് വേര്‍പെടുത്താന്‍ ഇവ സഹായിക്കുന്നു. പക്ഷേ ഫൈന്‍-ടൂത്ത് അഥവാ വീതി കുറഞ്ഞ പല്ലുകള്‍ ഉള്ള ചീര്‍പ്പുകള്‍ കോലന്‍ മുടിക്ക് അനുയോജ്യമാണ്.
ചീര്‍പ്പം സ്ഥിരമായി വൃത്തിയാക്കണം
ഓരോ തവണയും ബ്രഷ് ചെയ്തിട്ട് ടൂത്ത്ബ്രഷ് കഴുകി വെക്കുന്നത് പോലെ ഉപയോഗശേഷം ചീര്‍പ്പും വൃത്തിയാക്കി വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ഉപയോഗത്തിനു ശേഷവും മുടിയുടെ ഇഴകള്‍ നീക്കം ചെയ്യുക, വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് ആഴ്ചയില്‍ ഒരു തവണ കഴുകുക. ഇതിലൂടെ അഴുക്ക് കെട്ടിക്കിക്കുന്നതും എണ്ണമയവും മാറുന്നു.



Click it and Unblock the Notifications
