Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വെറുതേയൊന്ന് മുടിയൊതുക്കാം ദിനവും ഇവ കൊണ്ട്: ഗുണം നിങ്ങളെ അത്ഭുതപ്പെടുത്തും
മുടിയുടെ ആരോഗ്യം എന്നത് പലരിലും ആത്മവിശ്വാസക്കുറവും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നമ്മുടെ ആരോഗ്യ പ്രശ്നങ്ങള്‍ വിളിച്ചോതുന്ന തരത്തിലേക്കും മുടി കൊഴിച്ചിലും അനുബന്ധ പ്രശ്നങ്ങളും മാറുന്നു. കാലങ്ങളായി മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അതില്‍ മാറ്റങ്ങളൊന്നും കാണാനില്ലെങ്കില്‍ ഇനി ഈ ലേഖനത്തില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല മുടിക്ക് നല്ല തിളക്കവും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു.
പരമ്പരാഗതമായി മുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കുന്ന ചില ആയുര്‍വ്വേദ കൂട്ടുകളുണ്ട്. ഇവയെല്ലാം തന്നെ മുടി സംരക്ഷണത്തിന്റെ ഭാഗമാണ് എന്ന് നമുക്കറിയാം. പലപ്പോഴും ഇത് നല്കുന്ന ഗുണങ്ങള്‍ അനുഭവിച്ച് തന്നെ അറിയണം. കൂടാതെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതും ആയുര്‍വ്വേദത്തിന്റെ പ്രത്യേകതയാണ്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് എന്തൊക്കെയാണ് ആയുര്‍വ്വേദ പ്രകാരം ഉള്‍പ്പെടുത്തേണ്ടത് എന്ന് നോക്കാം. ഇത് ദൈനംദിന ജീവിതത്തില്‍ അവിഭാജ്യ ഘടകമായി മാറും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആയുര്‍വേദ ഔഷധസസ്യങ്ങളുടെ ഗുണങ്ങള്‍
നെല്ലിക്കയാണ് ഇതില്‍ ആദ്യം വരുന്നത്. കാരണം നെല്ലിക്ക വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ ഈ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും. കൂടാതെ മുടിയെ പ്രതിസന്ധിയിലാക്കുന്ന നര, താരന് തുടങ്ങിയ പ്രശ്നങ്ങളെയെല്ലാം പൂര്‍ണമായും ഇല്ലാതാക്കുന്നതിനും നെല്ലിക്ക ഉപയോഗിക്കാം. എന്നാല്‍ നെല്ലിക്കയോടൊപ്പം ചേരേണ്ട മറ്റൊരു ആയുര്‍വ്വേദ ചേരുവ കൂടിയുണ്ട്.
കയ്യോന്നി
മുടികൊഴിച്ചിലും അകാല നരയും തടയാന്‍ സഹായിക്കുന്ന മറ്റൊരു ഔഷധമാണ് കയ്യോന്നി. ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ മുടിയെ വേരുകളില്‍ ഉറപ്പിച്ച് നിര്‍ത്തുകയും തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. കയ്യോന്നി കൊണ്ട് എണ്ണ കാച്ചി തേക്കുന്നവര്‍ക്ക് അതിന്റെ ഗുണം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. അത്രയധികം ഗുണങ്ങളാണ് ഇത് മുടിക്ക് നല്‍കുന്നത്. സ്ഥിരമായി ഉപയോഗിക്കാന്‍ നല്ലതാണ.് എന്നാല്‍ ഇതോടൊപ്പം അവസാനമായി ചേരേണ്ട ഒരു ചേരുവ കൂടിയുണ്ട്.
ബ്രഹ്മി
ബ്രഹ്മി ഉപയോഗിക്കുന്നതും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട മുടി കൊഴിച്ചില്‍ കുറയ്ക്കുകയും മൊത്തത്തിലുള്ള മുടിയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ബ്രഹ്മി ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ അല്പം ആര്യവേപ്പിലയും ഉപയോഗിക്കാം. കാരണം ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തലയോട്ടി വൃത്തിയുള്ളതും താരന് ഒഴിവാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.
സ്ഥിരമായി ഉപയോഗിക്കേണ്ടത്
മുകളില്‍ പറഞ്ഞ ചേരുവകളെല്ലാം തന്നെ ഒറ്റക്ക് ഒറ്റക്കായി മുടിയില്‍ പേസ്റ്റ് പരുവത്തിലാക്കി തേച്ച് പിടിപ്പിക്കാവുന്നത്. അതുപോലെ തന്നെ അല്പം വെളിച്ചെണ്ണയില്‍ ഇവയെല്ലാം ഇട്ട് നല്ലതുപോലെ കാച്ചിയെടുത്തും മുടിയില്‍ ഉപയോഗിക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത് എപ്രകാരമെന്ന് മനസ്സിലാക്കാം. മുടി കൊഴിച്ചില്‍ അകറ്റുന്നതിനും സ്വാഭാവിക മുടി വളര്‍ച്ചക്കും അകാല നരയെ ഇല്ലാതാക്കുന്നതിനും സ്വാഭാവിക മുടിയുടെ നിറം നിലനിര്‍ത്തുന്നതിനും നമുക്ക് സാധിക്കുന്നു ഇവ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ. അത്രയധികം ഗുണങ്ങളാണ് ഇതിലുള്ളത് എന്നതാണ് സത്യം. താരന് പോലുള്ള പ്രശ്നങ്ങളേയും പൂര്‍ണമായും തുരത്തയോടിക്കും ഈ മിശ്രിതം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
