Latest Updates
-
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ!
മഴ പെയ്യുമ്പോള്‍ മുടിയിലെ ഈര്‍പ്പവും ദുര്‍ഗന്ധവും രണ്ട് മിനിറ്റിലകറ്റുന്ന ആയുര്‍വ്വേദം
മഴക്കാലത്തിന് തുടക്കമായി, ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും പോഷിപ്പിക്കുന്നതാണ് ഓരോ മഴക്കാലവും. ഓരോ മഴയും നമ്മുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ചാണ് പലരുടേയും സംശയം. ധാരാളം ഈര്‍പ്പവും പ്രശ്നങ്ങളും മഴക്കാലം നമ്മുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഈര്‍പ്പമുള്ള കാലാവസ്ഥ പലപ്പോഴും മുടി ഒട്ടിപ്പിടിക്കുന്നതിലേക്കും താരന്, മുടി കൊഴിച്ചില്‍, മുടിയില്‍ ദുര്‍ഗന്ധം എന്നീ അവസ്ഥകളിലേക്കും നമ്മുടെ മുടിയെ എത്തിക്കുന്നു.
എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആയുര്‍വ്വേദത്തെ നമുക്ക് കൂട്ടു പിടിക്കാം. ഇത് മുടിയുടെ ആരോഗ്യത്തെ തിരിച്ച് പിടിക്കുന്നതിനും മുടി കൊഴിച്ചില്‍ ഉള്‍പ്പടെയുള്ള കേശസംരക്ഷണ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. മഴക്കാലത്ത് ആരോഗ്യമുള്ള മുടിക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും എന്തൊക്കെയാണ് പരിഹാരം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

കറ്റാര്‍വാഴ ഉപയോഗിക്കാം
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് കറ്റാര്‍വാഴ ഏത് സമയത്തും ഉപയോഗിക്കാം. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്തെ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ഏറ്റവും മികച്ച പരിഹാരമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ നീര് എടുത്ത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിയുടെ ഈര്‍പ്പം മൂലമുണ്ടാവുന്ന ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും താരന് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു.

ത്രിഫല പൊടി ഉപയോഗിക്കാം
എന്നാല്‍ ഇത് ചര്‍മ്മത്തിനും മുടിക്കും വളരെയധികം സഹായിക്കുന്നതാണ്. കാരണം കൃത്യമായ ദഹനവും മലവിസര്‍ജ്ജനവും എല്ലാം ശരീരത്തിനും മുടിക്കും സഹായിക്കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ പോവുമ്പോള്‍ ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി ത്രിഫല പൊടി കഴിക്കാവുന്നതാണ്. ഇത് കൂടാതെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി പ്ളം, അത്തിപ്പഴം, ഉണക്കമുന്തിരി എന്നിവ കഴിക്കാവുന്നതാണ്.

മണ്‍സൂണ്‍ താരന്
പലപ്പോഴും മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നത് നിങ്ങളുടെ മുടിയില്‍ താരന് കൂടുതലാക്കുന്നു. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ആര്യവേപ്പ്, അല്പം നാരങ്ങ നീര്, എന്നിവ തൈരില്‍ അരച്ച് ചേര്‍ത്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. മുടിയില്‍ ഇത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. മണ്‍സൂണ്‍ താരനെ ചെറുക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
വാഴപ്പഴം ഉപയോഗിക്കാം
വാഴപ്പഴം ഉപയോഗിക്കുന്നതിലൂടേയും മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് സാധിക്കാവുന്നതാണ്. അതിന് വേണ്ടി ഒരു പഴുത്ത വാഴപ്പഴം എടുത്ത് അതില്‍ രണ്ട് ടീസ്പൂണ്‍ പാല് ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് അല്പം മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മഴക്കാല കേശ സംരക്ഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ജടയും ഈര്‍പ്പവും
പലപ്പോഴും നനഞ്ഞ മുടി ഉള്ളവര്‍ പലപ്പോഴും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടിയിലുണ്ടാവുന്ന ജടയും ഈര്‍പ്പവും. എന്നാല്‍ ഇതുണ്ടാക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഷിക്കക്കായ, നെല്ലിക്ക എന്നിവ ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളത്തില്‍ നല്ലതുപോലെ തിളപ്പിച്ച് തണുപ്പിച്ച ശേഷം ഇതിലേക്ക് കറ്റാര്‍വാഴയും കടുകെണ്ണയും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും ജടയും ഈര്‍പ്പവും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

തണുത്ത വെള്ളത്തില്‍ മുടി കഴുകുക
മഴക്കാലത്ത് മുടി കഴുകുമ്പോള്‍ എപ്പോഴും തണുത്ത വെള്ളത്തില്‍ കഴുകുന്നതിന് ശ്രദ്ധിക്കുക. കാരണം തണുത്ത വെള്ളത്തില്‍ മുടി കഴുകുന്നത് നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഒതുക്കവും കരുത്തും ഉള്ള മുടി നല്കുന്നു. കാരണം മുടിയുടെ ആരോഗ്യത്തിന് വേണ്ടി പലപ്പോഴും മാജിക് ആണ് തണുത്ത വെള്ളം നല്‍കുന്നത്. ഇത് മുടിയില്‍ ആരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ജടയും കെട്ടും കുറയ്ക്കാനും സഹായിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മണ്‍സൂണില്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഭക്ഷണം അനിവാര്യമാണ്. വാല്‍നട്ട്, ബദാം, തേങ്ങ, അവോക്കാഡോ, നെയ്യ് തുടങ്ങിയ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് മുടി കട്ടിയുള്ളതാക്കുന്നതിനും നര തടയുന്നതിനും മഴക്കാലത്ത് മുടിക്ക് മികച്ച മാറ്റം കൊണ്ട് വരുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications

