Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
നേര്‍ത്ത കട്ടി കുറഞ്ഞ മുടിയാണോ? പെണ്‍കുട്ടികള്‍ ചെയ്യരുതാത്ത തെറ്റുകള്‍
ഇന്നത്തെക്കാലത്ത് മുടി പ്രശ്നങ്ങള്‍ വളരെ സാധാരണമായ ഒന്നാണ്. ചിലര്‍ക്ക് ജനനം മുതല്‍ തലയില്‍ മുടി കുറവായിരിക്കും, ചിലര്‍ക്ക് അമിതമായ മുടി കൊഴിച്ചില്‍ കാരണം മുടി കനംകുറഞ്ഞതായി മാറുന്നു. മലിനീകരണം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, തെറ്റായ മുടി സംരക്ഷണം, രാസ വസ്തുക്കളുടെ ഉപയോഗം തുടങ്ങി മുടി കൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ടാകാം. ഇതെല്ലാം മുടിയെ കനംകുറഞ്ഞതും നിര്‍ജീവവുമാക്കുന്നു. നിങ്ങളുടെ മുടി വളരെ കട്ടി കുറഞ്ഞതാണെങ്കില്‍ മുടിയില്‍ ഈ തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്. കാരണം ഇവ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍, നേര്‍ത്ത മുടിയുള്ള പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടില്ലാത്ത ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക
സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് ഏത് തരത്തിലുള്ള മുടിക്കും ദോഷകരമാണ്. നേര്‍ത്ത മുടിക്ക് ഇത് കുറച്ച് അധികം ദോഷം ചെയ്യും. നേര്‍ത്ത മുടിയുള്ള ആളുകള്‍ അമിതമായ ബ്ലോ ഡ്രൈയിംഗും സ്ട്രെയ്റ്റനിംഗും ഒഴിവാക്കണം. ഇത് നിങ്ങളുടെ തലമുടി ഉള്ളതിനേക്കാള്‍ നേര്‍ത്തതായി കാണിക്കും. നിങ്ങളുടെ മുടിയില്‍ എണ്ണ അടിസ്ഥാനമാക്കിയുള്ളതോ ജെല്‍ അടിസ്ഥാനമാക്കിയുള്ളതോ ആയ സ്പ്രേകള്‍ അധികം ഉപയോഗിക്കരുത്. അമിതമായ മുടി ഉല്പന്നങ്ങള് ഉപയോഗിക്കുന്നതില്‍ നിന്ന് നിങ്ങള്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കണം.
ധാരാളം എണ്ണ പുരട്ടരുത്, ധാരാളം ഷാംപൂ ചെയ്യരുത്
നേര്‍ത്ത മുടിക്ക് കട്ടി നല്കാന് പലരും ധാരളം എണ്ണ ഉപയോഗിക്കാറുണ്ട്. എന്നാല്‍, നിങ്ങള്‍ക്ക് നേര്‍ത്ത മുടിയാണെങ്കില്‍, തുടര്‍ച്ചയായി എണ്ണ പുരട്ടിയാല്‍ മുടി കട്ടിയാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കുക. നിങ്ങളുടെ മുടിയില്‍ നിന്ന് എണ്ണ വേണ്ടവിധം നീക്കം ചെയ്തില്ലെങ്കില്‍, താരന് ഉണ്ടാകുകയും കൂടുതല്‍ മുടി നഷ്ടപ്പെടുകയും ചെയ്യും. ആഴ്ചയില്‍ ഒരിക്കല്‍ അല്പം എണ്ണ മാത്രം ഉപയോഗിക്കുക. അമിതമായി എണ്ണ പുരട്ടുന്നത് പെട്ടെന്ന് നിങ്ങളുടെ മുടി കട്ടിയാക്കില്ല. കനം കുറഞ്ഞ മുടിയുള്ള മിക്കവരും ചെയ്യുന്ന ഒരു തെറ്റാണിത്. മുടി കട്ടിയാകുമെന്ന പ്രതീക്ഷയില്‍ അമിതമായ അളവില്‍ എണ്ണ പുരട്ടുന്നത് ഒഴിവാക്കുക.
മുടി കട്ടിയാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക
മുടി കട്ടിയാകാന്‍ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്. ഈ ഉല്‍പ്പന്നങ്ങളിലെല്ലാം ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. വാസ്തവത്തില്‍, അവയൊന്നും നിങ്ങളുടെ മുടിയില്‍ കൃത്യമായി പ്രവര്‍ത്തിക്കണമെന്നില്ല. കട്ടിയുള്ള ഷാംപൂകളില്‍ ഭൂരിഭാഗവും ഹൈഡ്രോലൈസ്ഡ് പ്രോട്ടീന്‍ ഉള്‍ക്കൊള്ളുന്നു, ഇത് ഹ്രസ്വകാല ഫലങ്ങള്‍ മാത്രം നല്കുന്നവയാണ്. ഈ ഷാംപൂകള്‍ ഒരു ദീര്‍ഘകാല പ്രതിവിധി നല്‍കുമെന്ന് കരുതരുത്. നിങ്ങളുടെ തലമുടി ക്രമാനുഗതമായി കട്ടിയുള്ളതാക്കുന്ന പ്രകൃതിദത്ത എണ്ണകളും ചേരുവകളും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക
നിങ്ങള്‍ ഹെയര്‍ മാസ്കുകള്‍, സെറം, ധാരാളം രാസവസ്തുക്കള്‍ അടങ്ങിയ മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ മുടിയുടെ ഗുണനിലവാരം ഒരിക്കലും വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. മുടിയില്‍ കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്തോറും മുടിക്ക് കേടുപാടുകള്‍ സംഭവിക്കും. അതിനാല്‍, വളരെയധികം മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം, രാസവസ്തുക്കളില്ലാത്ത പ്രകൃതിദത്തമായ ചേരുവകള്‍ പ്രയോഗിക്കുക. ധാരാളം രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. മുടി കൊഴിച്ചില്‍ തടയുന്നതിനും മുടിക്ക് കേടുപാടുകള്‍ വരുത്തുന്നതിനും കാരണമാകുന്നതിനാല്‍ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക.
മുടി മുറുകെ കെട്ടുന്നത് ഒഴിവാക്കുക
കട്ടി കുറഞ്ഞ മുടിയുള്ളവര്‍ അവരുടെ ഹെയര്‍സ്റ്റൈലുകളും ശ്രദ്ധിക്കണം. ഇറുകിയ ഹെയര്‍ ബാന്‍ഡുകള്‍ ഉപയോഗിച്ച് നിങ്ങളുടെ മുടി കെട്ടുന്നതും ക്ലിപ്പുകള്‍ ഉപയോഗിച്ച് ബലമായി വലിച്ചിടുന്നതും മുടി പൊട്ടുന്നതിലേക്ക് നയിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വരുത്താത്ത സൂക്ഷ്മമായ ഹെയര്‍സ്റ്റൈലുകള്‍ തിരഞ്ഞെടുക്കുക.
മുടിക്ക് കട്ടി കൂട്ടാന്‍
കട്ടിയുള്ള മുടി ലഭിക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം തലയോട്ടി മസാജ് ആണ്. ശരിയായി ചെയ്താല്‍ ഇത് വളരെ ഫലപ്രദമാണ്. നിങ്ങള്‍ മുടി കഴുകുമ്പോള്‍, രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങളുടെ തലയോട്ടി വിരല്ത്തുമ്പാല് മൃദുവായി അമര്‍ത്തുക. മസാജ് ചെയ്യാനായി നിങ്ങള്‍ക്ക് അവശ്യ എണ്ണകളും ഉപയോഗിക്കാം.
മള്‍ട്ടിവിറ്റാമിനുകള്‍
ആരോഗ്യമുള്ള മുടി നിങ്ങളുടെ മൊത്തത്തിലുള്ള നല്ല ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. പോഷകാഹാരക്കുറവ്, അല്ലെങ്കില്‍ ചില ഭക്ഷണ ക്രമക്കേടുകള്‍ എന്നിവയാല്‍ നിങ്ങള്‍ക്ക് മുടി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് പോഷകങ്ങളുടെ കുറവുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഒരു രക്തപരിശോധന നടത്തുക. മുടി കട്ടിയുള്ളതും ശക്തവുമായി വളരാന്‍ ഇരുമ്പ്, ഫോളിക് ആസിഡ്, സിങ്ക് എന്നിവ ആവശ്യമാണ്. ഇവ ലഭിക്കുന്ന ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിക്കുക. മള്‍ട്ടിവിറ്റാമിനുകള്‍ പോലെ, ഫോളിക് ആസിഡ് സപ്ലിമെന്റും മുടി മികച്ചതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിക്കുക.



Click it and Unblock the Notifications