Latest Updates
-
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും!
മുടിപ്രശ്നം എന്തുമാകട്ടെ, ഒറ്റത്തവണ പരിഹാരം നെല്ലിക്കയില്‍; കുറഞ്ഞ ഉപയോഗത്തില്‍ ഫലം ഉറപ്പ്
ഇന്നത്തെക്കാലത്ത് മുടികൊഴിച്ചില്‍, അകാല നര, താരന് തുടങ്ങിയ പ്രശ്നങ്ങള്‍ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം ഒറ്റ പരിഹാരമാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ നിങ്ങളെ നല്ലിക്ക സഹായിക്കും. നിങ്ങളുടെ മുടിയില്‍ നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ, ഈ പ്രശ്നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാകും. മുടി ആരോഗ്യകരവും കട്ടിയുള്ളതും ശക്തവുമാക്കാനായി പണ്ടുകാലം മുതല്ക്കേ നെല്ലിക്ക ഉപയോഗിച്ചുവരുന്നു. നെല്ലിക്ക ഉപയോഗിച്ച് പല തരത്തിലുള്ള ഹെയര്‍ മാസ്കുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം.
മുടികൊഴിച്ചില്‍, താരന് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇതിന്റെ ഉപയോഗം കൊണ്ട് പരിഹാരം കാണാനാകും. നിങ്ങളുടെ മുടിക്ക് പല വിധത്തില്‍ നെല്ലിക്ക ഉപയോഗിക്കാം. മുടിക്ക് ബലം നല്‍കുന്നതിന് പുറമെ മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു. മുടിക്ക് നെല്ലിക്ക നല്കുന്ന ഗുണങ്ങളെക്കുറിച്ചും അത് ഉപയോഗിക്കുന്നതിനുള്ള ചില വഴികളെക്കുറിച്ചും ഇവിടെ നമുക്ക് ഇവിടെ പരിചയപ്പെടാം.

മുടിക്ക് നെല്ലിക്ക നല്കുന്ന ഗുണങ്ങള്‍
നിങ്ങളുടെ മുടിയെ സമ്പുഷ്ടമാക്കുന്ന അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ പോഷക സമ്പുഷ്ടമായ സൂപ്പര്‍ഫുഡാണ് നെല്ലിക്ക. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നു. ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.
ഇത് ഫ്രീ റാഡിക്കല്‍ നാശത്തിനെതിരെ പോരാടി മുടിയുടെ അകാല വാര്‍ദ്ധക്യത്തെ തടയുന്നു. പതിവായി ഇത് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും നെല്ലിക്കയ്ക്ക് കഴിയും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക, അധിക സെബം നിയന്ത്രിച്ച് നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് ബാലന്‍സ് ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പും ബീറ്റാ കരോട്ടിനും വേഗത്തിലുള്ള മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും കഷണ്ടി മറയ്ക്കുകയും ചെയ്യുന്നു.
നെല്ലിക്ക ഹെയര്‍ പാക്ക്:
നെല്ലിക്ക സീസണില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു എളുപ്പ മാര്‍ഗമാണ് ഈ പാക്ക്. സ്വാഭാവികമായും, ഈ പായ്ക്ക് അല്‍പ്പം ശക്തവും ഫലപ്രദവുമാണ്. തലയോട്ടിയിലെ ചൊറിച്ചില്‍, ദുര്‍ബലമായ മുടിയിഴകള്‍, താരന് എന്നിവ ചികിത്സിക്കാന്‍ ഇതിന് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും.
തയാറാക്കുന്ന വിധം
7-8 ഇടത്തരം നെല്ലിക്ക, അല്പം വെള്ളം എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. വിത്ത് നീക്കം ചെയ്തശേഷം നെല്ലിക്ക കഷണങ്ങളായി മുറിക്കുക. കുറച്ച് വെള്ളം ചേര്‍ത്ത് ഒരു ബ്ലെന്‍ഡറിലേക്ക് ഇടുക. ഇത് മിനുസമാര്‍ന്ന പേസ്റ്റായി അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു സ്പ്രേ ബോട്ടില്‍ ഉപയോഗിച്ച് നിങ്ങളുടെ മുടി നനയ്ക്കുക. നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച്, തലയോട്ടിയിലും മുടിയിലും ഈ പേസ്റ്റ് പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞശേഷം വെള്ളം ഉപയോഗിച്ച് മുടി കഴുകുക.
നെല്ലിക്ക പൗഡര്‍ ഹെയര്‍ പാക്ക്:
ഒരു സീസണല്‍ ഫലമാണ് നെല്ലിക്ക. വര്‍ഷത്തിലെ ഒരു പ്രത്യേക സമയത്ത് ഇത് ലഭ്യമാകുന്നു. അതിനാല്‍, വര്‍ഷം മുഴുവനും ഇത് ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നെല്ലിക്ക ഉണക്കി നല്ല പൊടിയായി പൊടിക്കുക എന്നതാണ്. നെല്ലിക്ക പൗഡര്‍ നിങ്ങളുടെ മുടിക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുകയും മുടി കൊഴിച്ചില്‍, മുടി നരയ്ക്കല്‍, താരന്, വരള്‍ച്ച തുടങ്ങിയ മുടിയുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. ആഴത്തിലുള്ള കണ്ടീഷനിംഗ് ട്രീറ്റ്മെന്റായി പ്രവര്‍ത്തിക്കുന്ന തേന്‍ ഉപയോഗിച്ച് നെല്ലിക്ക പൊടി ഉപയോഗിച്ച് ഒരു അടിസ്ഥാന ഹെയര്‍ പാക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
തയ്യാറാക്കുന്ന വിധം
നെല്ലിക്കപൊടി - മ്മ കപ്പ്, തേന്‍ - 2 ടീസ്പൂണ്‍ എന്നിവ ഒരു പാത്രത്തില്‍ ചേര്‍ക്കുക. കുറച്ച് വെള്ളം ചേര്‍ത്ത് ഇവ നന്നായി ഇളക്കി മിനുസമാര്‍ന്ന പേസ്റ്റാക്കി മാറ്റുക. നിങ്ങളുടെ തലമുടി നനച്ച് വിഭജിക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ ഉദാരമായി പുരട്ടുക. 1 മണിക്കൂര്‍ നേരം മുടി ഒരു തുണി കൊണ്ട് പൊതിഞ്ഞുവച്ച് നേരിയ ക്ലെന്‍സറും വെള്ളവും ഉപയോഗിച്ച് പായ്ക്ക് കഴുകിക്കളയുക.
നെല്ലിക്ക, ചെമ്പരത്തി ഹെയര്‍ പാക്ക്:
ഈ ഹെയര്‍ പാക്കില്‍ നെല്ലിക്ക, ചെമ്പരത്തി എന്നിവയുടെ ഗുണം അടങ്ങിയിരിക്കുന്നു. ഇത് മുടി വേരുകളെ ശക്തിപ്പെടുത്തി മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. താരന്, അകാല നര എന്നിവ ചികിത്സിക്കുന്നതിനും ഈ കൂട്ട് പ്രവര്‍ത്തിക്കുന്നു. തിളക്കമുള്ളതും കട്ടിയുള്ളതുമായ മുടി നേടാന്‍ നിങ്ങളെ സഹായിക്കുന്നതിന് നെല്ലിക്ക, ചെമ്പരത്തി എന്നിവയില്‍ നിന്ന് ഉരുത്തിരിഞ്ഞ പോഷകങ്ങള്‍ ഈ പായ്ക്കില്‍ അടങ്ങിയിരിക്കുന്നു.
തയ്യാറാക്കുന്ന വിധം
നെല്ലിക്കപൊടി - 3 ടീസ്പൂണ്‍, ചെമ്പരത്തി പൊടി 3 ടീസ്പൂണ്‍ (ഉണങ്ങിയ പൂക്കളില്‍ നിന്നും ഇലകളില്‍ നിന്നും പൊടി ഉണ്ടാക്കാം), അല്പം വെള്ളം എന്നിവയാണ് ആവശ്യം. ഈ ചേരുവകള്‍ കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ മുടി വെള്ളത്തില്‍ നനയ്ക്കുക. ശേഷം മുടിയിലും തലയോട്ടിയിലും മാസ്ക് പുരട്ടുക. മാസ്ക് 30-40 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
നെല്ലിക്ക, മുട്ട ഹെയര്‍ പാക്ക്:
വരള്‍ച്ച, പൊട്ടല്‍, മുടിയുടെ കേടുപാടുകള്‍ എന്നിവയ്ക്കെതിരെ പോരാടാനുള്ള മികച്ച ചികിത്സയാണ് നെല്ലിക്കയും മുട്ടയും ഹെയര്‍ മാസ്ക്. മുട്ടയുടെ മഞ്ഞക്കരു പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ്, ഇത് കേടുപാടുകള്‍ തീര്‍ക്കുകയും മുടിയുടെ ഘടനയെ മികച്ചതാക്കുകയും ചെയ്യുന്നു. മുട്ടയുടെയും നെല്ലിക്കയുടെയും സംയോജനം നിങ്ങളുടെ മുടിക്ക് അവശ്യ പോഷകങ്ങള്‍ നല്കുന്നു. ഫോളിക്കിളുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം, നെല്ലിക്കയും മുട്ടയും നിങ്ങളുടെ മുടി സില്‍ക്ക് പോലെ മൃദുവാക്കുന്നു.
തയ്യാറാക്കുന്ന വിധം
നെല്ലിക്ക പൊടി - 3 ടീസ്പൂണ്‍, മുട്ടയുടെ മഞ്ഞക്കരു - 1 എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. ഒരു മുട്ടയുടെ മഞ്ഞക്കരു അടിക്കുക. മിനുസമാര്‍ന്ന സ്ഥിരത ലഭിക്കാന്‍ കുറച്ച് നെല്ലിക്ക പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പായ്ക്ക് മുടിയിലും തലയോട്ടിയിലും പുരട്ടുക. 40 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് പായ്ക്ക് കഴുകിക്കളയുക.
നെല്ലിക്കയും തൈരും:
മുടി കൊഴിച്ചില്‍, താരന് എന്നിവയ്ക്കുള്ള മികച്ച പ്രതിവിധിയാണ് നെല്ലിക്കയും തൈരും. തൈരിന്റെയും നെല്ലിക്കയുടെയും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ചൊറിച്ചിലും തലയോട്ടിയിലെ പ്രകോപിപ്പിക്കലും കുറയ്ക്കുന്നു. ഈ രണ്ട് ചേരുവകളിലും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ മുടിയെ ആഴത്തില്‍ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. വരണ്ടതും താരന് സാധ്യതയുള്ളതുമായ മുടിയുള്ള ആളുകള്‍ക്ക് ഈ ഹെയര്‍ മാസ്ക് അനുയോജ്യമാണ്.
തയ്യാറാക്കുന്ന വിധം
നെല്ലിക്ക പൊടി - 2 ടീസ്പൂണ്‍, തൈര് - 3 ടീസ്പൂണ്‍ എന്നിവ ഉപയോഗിച്ച് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. 30 മിനിറ്റ് വിടുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് പായ്ക്ക് കഴുകിക്കളയുക.



Click it and Unblock the Notifications
