മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; മുടിയില്‍ അത്ഭുതങ്ങള്‍ കാണിക്കും ആയുര്‍വേദ ഹെയര്‍പാക്ക്‌

നിങ്ങളുടെ തലയില്‍ കുരു, ചൊറിച്ചില്‍, വരള്‍ച്ച എന്നിവയാല്‍ നിങ്ങള്‍ വിഷമിക്കുന്നുണ്ടോ? അല്ലെങ്കില്‍ നിങ്ങള്‍ മുടി ചീകുമ്പോഴെല്ലാം നിങ്ങളുടെ വിരലുകളില്‍ മുടി കുടുങ്ങുന്നുണ്ടോ? വിഷമിക്കേണ്ട, കാലാവസ്ഥ മാറുന്നതനുസരിച്ച് മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വര്‍ധിക്കുന്നു. മുടിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും സാധാരണമാണ്. മിക്കവരും ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കുമ്പോള്‍, മുടി സംരക്ഷണം പലപ്പോഴും അവഗണിക്കുന്നു.

നിങ്ങളുടെ മുടിക്ക് പതിവ് പോഷണവും ആവശ്യമാണ്. ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഒരു ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക എന്നതാണ്. മുടിക്ക് നല്ല ആരോഗ്യകരമായ ഉത്തേജനം നല്‍കുന്നതിനായുള്ള ഫോര്‍മുലയാണ് ഹെയര്‍ മാസ്‌കുകള്‍. മുടിക്ക് കേടുപാടുകള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് രാസ ഉത്പന്നങ്ങള്‍ക്ക് പകരം ആയുര്‍വേദ ഹെയര്‍ മാസ്‌കുകള്‍ പരീക്ഷിക്കാവുന്നതാണ്. കാരണം ചില ആയുര്‍വേദ ഹെയര്‍ മാസ്‌കുകള്‍ നിങ്ങളുടെ മുടിയില്‍ അത്ഭുതങ്ങള്‍ കാണിക്കും. മുടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സഹായിക്കുന്ന അത്തര ചില ആയുര്‍വേദ ഹെയര്‍ മാസ്‌കുകള്‍ ഇതാ.

ayurveda hair mask

നെല്ലിക്ക, ഷിക്കാകായ് ഹെയര്‍ പായ്ക്ക്

താരന്‍ തുടച്ചുനീക്കുന്നതിനുള്ള ശരിയായ പ്രകൃതിദത്ത പരിഹാരമാണ് നെല്ലിക്കയും ഷിക്കാകായും ചേര്‍ന്ന ഈ പായ്ക്ക്. ഇത് താരന്‍ നീക്കംചെയ്യാന്‍ മാത്രമല്ല, നിങ്ങളുടെ തലയോട്ടിയിലെ അഴുക്ക് വൃത്തിയാക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുടിക്ക് പോഷണം നല്‍കുന്നതിനുള്ള ഒരു മികച്ച പ്രകൃതിദത്ത ഘടകമാണ് നെല്ലിക്ക. ഇത് മുടിക്ക് ബലം നല്‍കുന്നതിനും വേരുകള്‍ തുറക്കുന്നതിനും അകാല നര തടയുന്നതിനും മുടിയുടെ കറുത്ത നിറം നല്‍കുന്നതിനും സഹായിക്കുന്നു. 1 കപ്പ് നെല്ലിക്ക പൊടിയും ½ കപ്പ് ഷിക്കാകായ് പൊടിയും എടുത്ത് ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്യുക. ഈ മിശ്രിതം 1 മുതല്‍ 2 മണിക്കൂര്‍ വരെ വിട്ട ശേഷം തലയില്‍ പുരട്ടുക. 5-10 മിനിറ്റ് വരെ ഇത് തലയില്‍ മസാജ് ചെയ്യുക. 30 മിനിറ്റ് കഴിഞ്ഞ ശേഷം നന്നായി തല കഴുകുക.

ഉലുവ ഹെയര്‍ പായ്ക്ക്

ചെറുതായി വറുത്തെടുത്ത 1 കപ്പ് ഉലുവ പൊടിയും 1 കപ്പ് നെല്ലിക്ക പൊടിയും ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തുക. ഈ മിശ്രിതം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേന്ന് ഇത് മുടിയില്‍ മുടിയില്‍ പുരട്ടുക. 20 മുതല്‍ 30 മിനിറ്റ് വരെ മുടിയില്‍ വിട്ടശേഷം കഴുകിക്കളയുക. മുടിക്ക് മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ആവര്‍ത്തിക്കുക.

വേപ്പ് ഹെയര്‍ പായ്ക്ക്

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ വേപ്പ് താരന് മികച്ച പ്രകൃതിദത്ത പരിഹാരമാണ്. ഒരു പിടി വേപ്പില ചെറുചൂടുള്ള വെള്ളത്തില്‍ രാത്രി മുഴുവന്‍ മുക്കിവയ്ക്കുക. അടുത്ത ദിവസം, ഈ ഇല ചതച്ചെടുത്ത് നല്ല പേസ്റ്റ് ഉണ്ടാക്കുക, അതിനുശേഷം 4 ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി ചേര്‍ക്കുക. ഇവ നന്നായി കലര്‍ത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക. 20-30 മിനിറ്റ് മുടിയില്‍ വിട്ട ശേഷം തല നന്നായി കഴുകുക. തല കഴുകാന്‍ നിങ്ങള്‍ക്ക് ഒരു ഷാംപൂ ഉപയോഗിക്കാം.

നെല്ലിക്ക ഹെയര്‍ പായ്ക്ക്

നെല്ലിക്കയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. നെല്ലിക്ക നിങ്ങളുടെ തലയിലെ താരന്‍ നീക്കാന്‍ സഹായിക്കുകയും നല്ല അളവില്‍ മുടി നല്‍കുകയും ചെയ്യുന്നു. കുറച്ച് നെല്ലിക്ക കഷണങ്ങള്‍ എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇത് പേസ്റ്റ് ആക്കി തലയോട്ടിയില്‍ മസാജ് ചെയ്യുകയും മുടിയില്‍ പുരട്ടുകയും ചെയ്യുക. 20 മുതല്‍ 30 മിനിറ്റ് വരെ ഈ പായ്ക്ക് മുടിയില്‍ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലം ലഭിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ പ്രതിവിധി ആവര്‍ത്തിക്കുക.

നെല്ലിക്ക, റീത്ത ഹെയര്‍ പായ്ക്ക്

നെല്ലിക്കയുടെയും റീത്തയുടെയും സംയോജനം നിങ്ങളുടെ മുടിക്ക് പോഷണവും വേഗത്തിലുള്ള വളര്‍ച്ചയും നല്‍കും. മലയാളത്തില്‍ സോപ്പുകായ എന്നും റീത്തയെ വിളിക്കുന്നു. ഒരു ലോഹ പാത്രത്തില്‍ 4 കപ്പ് വെള്ളമെടുത്ത് ഇതിലേക്ക് ഒരു കപ്പ് ഉണങ്ങിയ റീത്തയും നെല്ലിക്കയും എടുത്ത് കുതിര്‍ക്കുക. ഒരുരാത്രി കഴിഞ്ഞ് അടുത്ത ദിവസം ഈ പാത്രം ബര്‍ണറില്‍ വച്ച് തിളപ്പിക്കുക. 4 കപ്പ് വെള്ളം ഒരു കപ്പ് വെള്ളമായി ചുരുങ്ങുന്ന വരെ തിളപ്പിക്കുക. ഇത് തണുത്തു കഴിഞ്ഞ് നന്നായി മാഷ് ചെയ്യുക. എന്നിട്ട് ഇത് അരിച്ചെടുത്ത് കട്ടിയുള്ള വെള്ളത്തിന്റെ ലായനി നിങ്ങളുടെ മുടിയില്‍ പുരട്ടി ഒരു മണിക്കൂറോളം ഇരിക്കുക. ശേഷം വെള്ളം മാത്രം ഉപയോഗിച്ച് മുടി കഴുകുക, ഷാംപൂ ഉപയോഗിക്കരുത്. മുടിവേരുകളെ ശക്തിപ്പെടുത്തി മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഗുണങ്ങള്‍ റീത്തയില്‍ അടങ്ങിയിരിക്കുന്നു.

Story first published: Tuesday, June 4, 2024, 14:43 [IST]
X
Desktop Bottom Promotion