Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
നെല്ലിക്ക നാരങ്ങ ചേരുമ്പോള്‍ ഏത് നരയും കറുക്കും, താരനേയും അകറ്റാം
പലര്‍ക്കും നെല്ലിക്കയും നാരങ്ങ നീരും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് അറിയാം. എന്നാല്‍ ഇത് എപ്രകാരം ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് നെല്ലിക്കയും നാരങ്ങ നീരും മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കാം. എപ്രകാരം എന്ന് നോക്കാം.
ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, മറ്റ് ധാതുക്കള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. നെല്ലിക്കയിലും ഇതെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. അത്രയേറെ ഗുണകരമായ മാറ്റങ്ങള്‍ നെല്ലിക്കയും നാരങ്ങയിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുടിയുടെ ആരോഗ്യം വെല്ലുവിളിയാവുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് നെല്ലിക്ക നാരങ്ങ നീര് മിശ്രിതം. ഇത് എപ്രകാരം ഉപയോഗിക്കാം എന്ന് നോക്കാം.

ഗുണങ്ങള്‍ ആദ്യം നോക്കാം
മുടിയില്‍ നാരങ്ങ നീരും നെല്ലിക്കയും ചേര്‍ത്ത മിശ്രിതം പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ തലയോട്ടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. കൂടാതെ നാരങ്ങയിലെ സിട്രിക് ജ്യൂസ് തലയോട്ടിയിലെ പിഎച്ച് ബാലന്‍സ് പുനഃസ്ഥാപിക്കുന്നതിന് സഹായിക്കുന്നു. മുടിയില്‍ നെല്ലിക്ക നീര് തേക്കുന്നതിലൂടെ അത് നിങ്ങളുടെ രോമകൂപങ്ങള്‍ അടയാതിരിക്കാന്‍ സഹായിക്കുന്നു. ഇത് രോമകൂപങ്ങളെ ശുദ്ധീകരിക്കുകയും അനാവശ്യ ബാക്ടീരിയകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
താരന് പ്രതിരോധം
എത്ര പഴകിയ താരനെങ്കിലും അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് നെല്ലിക്ക നാരങ്ങ നീര് മിശ്രിതം. താരന് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും എന്നതില്‍ സംശയമേ വേണ്ട. എന്നാല്‍ താരനുണ്ടാവുന്നതിന് കാരണം പലപ്പോഴും ഒരു മോശം ഭക്ഷണക്രമം അല്ലെങ്കില്‍ സമ്മര്‍ദ്ദം എന്നിവയും ആയിരിക്കാം. എന്നാല്‍ ഈ മിശ്രിതം പുരട്ടുന്നതിലൂടെ അത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് തലയിലെ ചൊറിച്ചിലിനേയും ഇല്ലാതാക്കുന്നു.

തലയോട്ടിയിലെ ആരോഗ്യം
തലയോട്ടിയിലെ എണ്ണ ഉല്പാദനത്തിനും നിയന്ത്രണത്തിനും നാരങ്ങ -നെല്ലിക്ക മിശ്രിതം സഹായിക്കുന്നു. ഇത് തലയോട്ടിയിലെ വരണ്ട ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും അതുവഴി തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നാരങ്ങയുടെ ആന്റിഫംഗല്‍ ഇഫക്റ്റുകള്‍ നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താനും, തലയോട്ടിയില്‍ ഉണ്ടാവുന്ന കുരു, താരന് തുടങ്ങിയ പ്രശ്നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
അധിക എണ്ണ കുറക്കും
പലപ്പോഴും മുടിയില്‍ അമിത എണ്ണ എന്നത് പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മുടിയില്‍ നാരങ്ങ - നെല്ലിക്ക മിശ്രിതം തേക്കുന്നതിലൂടെ അത് പൊടി, അഴുക്ക്, എന്നിവയില്‍ നിന്ന് മുടി സംരക്ഷിക്കുന്നു. കൂടാതെ എണ്ണമയം നിയന്ത്രിക്കുകയും തലയോട്ടിയിലെ മാലിന്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു.

നര കുറക്കുന്നു
നര കുറക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും നാരങ്ങ- നെല്ലിക്ക മിശ്രിതം. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ നരയെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിയുടെ സ്വാഭാവിക നിറം തിരിച്ച് പിടിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ മുടിക്ക് തിളക്കവും ആരോഗ്യവും നല്കുന്ന തരത്തിലുള്ളതാണ്. എന്തുകൊണ്ടും മുടിക്ക് ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചത് തന്നെയാണ് നെല്ലിക്കയും നാരങ്ങ നീരും.
ഉപയോഗിക്കേണ്ടത്
നെല്ലിക്കയും നാരങ്ങ നീരും എപ്രകാരം ഉപയോഗിക്കണം എന്ന് നോക്കാം. അതിന് വേണ്ടി രണ്ടും തുല്യ അളവില്‍ എടുത്ത് ഇത് കൊണ്ട് നല്ലതുപോലെ മുടി മസ്സാജ് ചെയ്യുക. അഞ്ച് മിനിറ്റെങ്കിലും മുടി മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. പിന്നീട് പത്ത് മിനിറ്റ് എങ്കിലും കാത്തിരുന്ന ശേഷം മാത്രമേ ഇത് കഴുകിക്കളയാന്‍ പാടുകയുള്ളൂ. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്രയും ഗുണപ്രദമായ ഒരു ഹെയര്മാസ്ക ഇല്ലെന്ന് തന്നെ പറയാം.



Click it and Unblock the Notifications
