Latest Updates
-
ജൂലൈ 20 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിർണ്ണയവും അറിയാം! -
ഇന്ത്യ vs ഇംഗ്ലണ്ട്: ലോർഡ്സിൽ ആര് കപ്പടിക്കും? പരമ്പരയുടെ വിധി നിർണ്ണയിക്കുന്ന ഫൈനൽ പോരാട്ടം ഇന്ന് -
കത്രീന കൈഫിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; വയറിലെ കൊഴുപ്പ് കളയാൻ 12 മിനിറ്റ് വ്യായാമം മതി! -
അമർനാഥ് യാത്ര നിർത്തിവെച്ചു; കഠിനമായ തണുപ്പിൽ ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
സൂര്യൻ പൂയം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉറപ്പാക്കാൻ ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
കന്നി രാശിയിലേക്ക് ചന്ദ്രൻ: അടുത്ത 48 മണിക്കൂർ നിർണ്ണായകം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
ഇന്ന് ജൂലൈ 19-ന് അപൂർവ്വ അമൃതസിദ്ധി യോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
2026 ജൂലൈ 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 ജൂലൈ 19 ഞായറാഴ്ച: ഗ്രഹനിലയിൽ നിർണ്ണായക മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
നെല്ലിക്ക - കറിവേപ്പില മിശ്രിതം: ഒരാഴ്ചക്കുള്ളില്‍ മുടിയിലെ മാറ്റം തിരിച്ചറിയാന്‍ സാധിക്കും
മുടിയുടെ ആരോഗ്യം എന്നത് പലരിലും വിചാരിച്ചത് പോലെ സംഭവിക്കുന്ന ഒന്നല്ല. പലപ്പോഴും മുടി കൊഴിച്ചില്‍ ഇല്ലാത്ത അവസ്ഥയില്‍ പോലും മുടി ആരോഗ്യമുള്ളതായിരിക്കണം എന്നില്ല. പലരിലും സ്ഥിരമായി അനുഭവപ്പെടുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എല്ലാവരിലും മുടി കൊഴിച്ചില്‍ ഉണ്ടാവുമെങ്കിലും എന്താണ് അതിന് പരിഹാരമായി വേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ആയുര്‍വ്വേദ പ്രകാരം നമുക്ക് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാം. അതിന് നെല്ലിക്കയും കറിവേപ്പിലയും സഹായിക്കുന്നു.
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മുടി കൊഴിച്ചില്‍ പോലുള്ള പ്രതിസന്ധികളെ മാത്രമല്ല മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇന്ന് മുതല്‍ തന്നെ നെല്ലിക്കയും കറിവേപ്പിലയും ഉപയോഗിക്കാം. ആയുര്‍വ്വേദ പ്രകാരം ഇവ ചേരുമ്പോള്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നു. എപ്രകാരം ഇത് തയ്യാറാക്കാം, എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

നെല്ലിക്ക കറിവേപ്പില ഹെയര്‍ ഓയില്‍
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് നെല്ലിക്ക കറിവേപ്പില മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ട് മിശ്രിതത്തിന്റേയും ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. മുടിയിലുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ ഈ ആയുര്‍വ്വേദ കോംമ്പോ നിങ്ങളുടെ മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. കറിവേപ്പില പേസ്റ്റ്, വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത് അതിലേക്ക് നെല്ലിക്ക പൊടിയോ പേസ്റ്റോ മിക്സ് ആക്കാവുന്നതാണ്. ഇത് തലയില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു.
കറിവേപ്പില, നെല്ലിക്ക ഹെയര്‍മാസ്ക്
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കറിവേപ്പില, നെല്ലിക്ക ഹെയര്‍മാസ്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. അതിന് വേണ്ടി നെല്ലിക്കപ്പൊടി, കറിവേപ്പില, തൈര് എന്നിവ മിക്സ് ചെയ്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ മുടയിലും തലയോട്ടിയിലും മിക്സ് ചെയ്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. മുടിക്കുണ്ടാവുന്ന എല്ലാ വിധത്തിലുളള പ്രതിസന്ധിയും ഇല്ലാതാക്കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു.

മുടി കഴുകാന്‍ നെല്ലിക്ക കറിവേപ്പില മിശ്രിതം
നെല്ലിക്ക, കറിവേപ്പില എന്നിവയില്‍ നിന്ന് പ്രയോജനം നേടാനുള്ള മറ്റൊരു മാര്‍ഗം ഇത് കൊണ്ട് മുടി കഴുകുക എന്നതാണ്. അതിന് വേണ്ടി ഈ ഹെര്‍ബല്‍ വാഷ് തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം. അതിന് വേണ്ടി ഒരു പിടി കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിക്കുക, എന്നിട്ട് അല്പം നെല്ലിക്ക പൊടി ചേര്‍ത്ത് കുറച്ച് സമയം തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് അതുകൊണ്ട് മുടി കഴുകാവുന്നതാണ്.
നെല്ലിക്കയും കറിവേപ്പിലയും ചേര്‍ന്ന ടോണിക്
നെല്ലിക്കയും കറിവേപ്പിലയും ചേര്‍ന്ന ടോണിക് മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് പതിവായി ഉപയോഗിക്കുന്നതിലൂടെ അത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവ രണ്ടും ചേരുന്ന മിശ്രിതം തിളപ്പിച്ച് അരിച്ചെടുത്ത് ഇത് മുടിയില്‍ ടോണിക് പരുവത്തില്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം മികച്ചതാക്കി മാറ്റുന്നു.

ഭക്ഷണത്തില്‍ നെല്ലിക്കയും കറിവേപ്പിലയും
ആരോഗ്യ സംരക്ഷണം പോലെ തന്നെ കേശ സംരക്ഷണത്തിന് നെല്ലിക്കയും കറിവേപ്പിലയും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദൈനംദിന ഭക്ഷണത്തില്‍ നെല്ലിക്ക ജ്യൂസ് അല്ലെങ്കില്‍ പൊടി എന്നിവ ചേര്‍ക്കാവുന്നതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആണ് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. അതേസമയം കറിവേപ്പില മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു. ഒരാഴ്ച്ചക്കുള്ളില്‍ തന്നെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു.



Click it and Unblock the Notifications
