Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
വെറും രണ്ടേ രണ്ട് ചേരുവകള്‍ മതി മുടിയുടെ സകല പ്രശ്നങ്ങളും പരിഹരിക്കാം
പണ്ട് ഉണ്ടായിരുന്നത്ര മുടി ഇന്ന് ഇല്ലാത്തത് പലരേയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. തലയിലെ താരന്, അമിതമായിട്ടുള്ള മുടി കൊഴിച്ചില്‍, മുടി പൊട്ടി പോകുന്നത്, എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ട് മുടിയുടെ ആരോഗ്യം സാവധാനത്തില്‍ ഇല്ലാതാകുന്നു. ഇത് മുടിയുടെ ഉള്ള് കുറയുന്നതിനും കാരണമാകുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, പണ്ട് ഉണ്ടായിരുന്നത്ര ഉള്ളോടെയും, ആരോഗ്യത്തോടെയും മുടി വളരാന്‍ സഹായിക്കുന്ന രണ്ട് ചേരുവകളുണ്ട്. അവ ഏതെല്ലാമെന്നും, എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്നും നോക്കാം.

കറ്റാര്‍വാഴ
മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. നല്ല ശുദ്ധമായ കറ്റാര്‍വാഴ ജെല്‍ പതിവായി ഉപയോഗിക്കുന്നത് മുടി വളരാനും, മുടിയ്ക്ക് ഉള്ള് വെയ്ക്കാനും, മുടി നല്ല ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു. കൂടാതെ, തലയില്‍ നിന്നും താരന് നീക്കം ചെയ്യാനും,. മുടിയ്ക്ക് കട്ടി വെയ്ക്കാനും, മുടിയെ വേരില്‍ നിന്നും ഉറപ്പുള്ളതാക്കാനും, ശിരോചര്‍മ്മം മോയ്സ്ച്വര്‍ ചെയ്തെടുക്കാനും കറ്റാര്‍വാഴ സഹായിക്കുന്നു.
വെളിച്ചെണ്ണ
ശിരോചര്‍മ്മം മോയ്സ്ച്വർ ചെയ്തെടുക്കാനും, മുടി പൊട്ടിപ്പോകുന്നത് തടയാനും, മുടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും വെളിച്ചെണ്ണ സഹായിക്കുന്നുണ്ട്. നല്ല ശുദ്ധമായ വെളിച്ചെണ്ണ മുടിയില്‍ പുരട്ടുന്നത് മുടിയ്ക്ക് നിറം നല്കാന് സഹായിക്കുന്നു. അതുപോലെ, മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ഹെയര്‍മാസ്ക്
ഈ ഹെയര്‍ മാസ്ക് തയ്യാറാക്കുന്നതിനായി അര കപ്പ് ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യണം. നല്ലപോലെ മിക്സ് ചെയ്ത് നല്ല പേയ്സ്റ്റ് പരുവത്തിലാകുന്നത് വരെ മിക്സ് ചെയ്യുക.
ഉപയോഗിക്കേണ്ട വിധം
തയ്യാറാക്കി വെച്ചിരിക്കുന്ന പേയ്സ്റ്റ് തലയോട്ടിയില്‍ കുറച്ച് വീതം പുരട്ടി വിരലിന്റെ അഗ്രഭാഗം കൊണ്ട് പതുക്കെ മസാജ് ചെയ്ത് കൊടുക്കണം. ഇത്തരത്തില്‍ തലയുടെ എല്ലാ ഭാഗത്തേയ്ക്കും ഈ മാസ്ക് പുരട്ടി തേച്ച് പിടിപ്പിക്കുക. മുടിയുടെ ആഗ്രഭാഗത്തും മറ്റ് ഭാഗങ്ങളിലും ഈ ഹെയര്‍മാസ്ക് പുരട്ടേണ്ടതില്ല. ഇതു പുരട്ടിയതിന് ശേഷം ഒരു 30 മിനിറ്റ് കഴിയുമ്പോള്‍ ഷാംപൂ വാഷ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് വട്ടം ഉപയോഗിക്കുക. നല്ല മാറ്റം ലഭിക്കുന്നതാണ്.
ശ്രദ്ധിക്കുക
അടുപ്പിച്ച് കുറച്ച് മാസങ്ങള്‍ ഈ ഹെയര്‍മാസ്ക് ഉപയോഗിച്ചാല്‍ മാത്രമാണ് കൃത്യമായ ഫലം ലഭിക്കുക. അതുപോലെ, ഹെയര്‍മാസ്ക്ക് കുളിക്കുമ്പോള്‍ തലയില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ മറക്കരുത്. ഈ ഹെയര്‍മാസ്ക് എല്ലാവര്ക്കും ഒരുപോലെ ഫലിക്കണമെന്നില്ല. കാരണം, പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ടിയിരിക്കും മുടി കൊഴിച്ചില്‍. അതിനാല്‍, കാരണം കണ്ടെത്തി ചികിത്സിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications