Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
അഞ്ച് ദിവസം മുടങ്ങാതെ ഉപയോഗിക്കേണ്ട ഒരേ ഒരു കൂട്ട്: വരണ്ട മുടിയെല്ലാം സ്വപ്നമാവും
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും നമ്മുടെ ചില അശ്രദ്ധ മൂലവും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നു. മുടിക്കുണ്ടാവുന്ന പല മാറ്റങ്ങളും നമ്മള് നിസ്സാരമാക്കി വിടുമ്പോള്‍ അത് നിങ്ങളുടെ ആത്മവിശ്വാസത്തെ കൂടി ബാധിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ വരുന്നതാണ് എന്തുകൊണ്ടും മുടിയുടെ വരള്‍ച്ച. പ്രത്യേകിച്ച് ചുരുണ്ട മുടിയുള്ളവരാണ് ഈ പ്രശ്നം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.
വരണ്ട മുടിയുള്ളവര്‍ പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇനി ഒരേ ഒരു പൊടിക്കൈ മതി. അതാണ് തേന്‍. തേന്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. അതിന് വേണ്ടി പക്ഷേ തേന്‍ എപ്രകാരം ഉപയോഗിക്കണം എന്നത് തിരിച്ചറിയണം. അഞ്ച് ദിവസം തുടര്‍ച്ചയായി ലേഖനത്തില്‍ പറയുന്ന പ്രകാരം തേന്‍ ഉപയോഗിക്കൂ. അത് നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എപ്രകാരം എന്ന് നോക്കാം.

തേന്‍ ഉപയോഗിക്കാം
ഈ അഞ്ച് ദിവസവും മാറ്റമില്ലാതെ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് തേന്‍. പക്ഷേ കൃത്യമായി എപ്രകാരം ഉപയോഗിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. തേന്‍ നിങ്ങളുടെ മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും പോഷണം നല്‍കാനും സഹായിക്കുന്നു. നിങ്ങളുടെ മുടിയെ പല പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കാനും ആരോഗ്യകരവും ശക്തവുമാക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ തേനില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം ഗുണങ്ങളാണ് തേന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ നിങ്ങള്‍ക്ക് തേന്‍ ഉപയോഗിക്കാം.
ഉപയോഗിക്കുന്ന വിധം
ദിവസം 1: നിങ്ങളുടെ മുടിയുടെ സ്വാഭാവിക എണ്ണകള്‍ പുനര്‍വിതരണം ചെയ്യാനും ചുരുണ്ട മുടിക്ക് ആരോഗ്യം നല്‍കുന്നതിനും വേണ്ടി മുടി ആദ്യം ചീകി വൃത്തിയാക്കണം. ശേഷം ഒരു ചെറിയ പാത്രത്തില്‍ കുറച്ച് തുള്ളി ലാവെന്‍ഡര്‍ ഓയില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ കലര്‍ത്തി മുടിയില്‍ മസാജ് ചെയ്യുക. തണുത്ത വെള്ളത്തില്‍ കഴുകുന്നതിന് മുമ്പ് മിശ്രിതം ഒരു മണിക്കൂര്‍ മുടിയില്‍ വയ്ക്കുക. ഇത് നിങ്ങള്‍ക്ക് ആദ്യ ദിവസം തന്നെ അമ്പരപ്പിക്കുന്ന മാറ്റം നല്കുന്നു.

ദിവസം 2: ഷാംപൂ ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കുന്നതിനും വരള്‍ച്ചയും മറ്റും കുറയ്ക്കുന്നതിനും ആപ്പിള്‍ സിഡെര്‍ വിനെഗറും തേനും കലര്‍ന്ന മിശ്രിതം മുടിയില്‍ പുരട്ടുക. സ്ഥിരമായി ചെയ്യുന്നത് പോലെ തന്നെ ഷാംപൂ ചെയ്യുന്നതിനും കണ്ടീഷനിംഗിനും മുമ്പ് മിശ്രിതം 15 മിനിറ്റ് മുടിയില്‍ ഉണ്ടായിരിക്കണം. ഇതിലൂടെ മുടിയുടെ ആരോഗ്യം എന്നന്നേക്കുമായി നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ദിവസം 3: അടുത്ത ദിവസം മുടിയില്‍ തേന്‍ ഉപയോഗിക്കേണ്ടത് ഇപ്രകാരമാണ്. ഒരു ചെറിയ പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഒരു ഡീപ് കണ്ടീഷണര്‍ തയ്യാറാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ നല്ലതുപോലെ മസാജ് ചെയ്ത് പിടിപ്പിക്കുക. ശേഷം പതിവുപോലെ ഷാംപൂ ചെയ്ത് കണ്ടീഷണര്‍ ഉപയോഗിച്ചും വൃത്തിയാക്കാവുന്നതാണ്. പക്ഷേ ഈ മിശ്രിതം ഒരു മണിക്കൂര്‍ എങ്കിലും തലയില്‍ ഉണ്ടായിരിക്കണം.

ദിവസം 4: നാലാമത്തെ ദിവസത്തില്‍ ഒരു മുട്ടയുടെ വെള്ളയും ഒരു ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് മുടിക്ക് ഒരു മാസ്ക് ഉണ്ടാക്കുക. മിശ്രിതം നിങ്ങളുടെ മുടിയില്‍ മസാജ് ചെയ്ത് 15 മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകി കളയേണ്ടതാണ്. ഇതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താന്‍ സാധിക്കുകയും വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നു.
ദിവസം 5: അവസാന ദിനത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ കലര്‍ത്തി മുടിക്ക് മോയ്സ്ചറൈസിംഗ് മാസ്ക് ഉണ്ടാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ മസാജ് ചെയ്യുക, പതിവുപോലെ ഷാംപൂ ചെയ്ത് കണ്ടീഷണര്‍ ഉപയോഗിക്കുക. വളരെ എളുപ്പത്തില്‍ നമുക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഒരു ഹെയര്‍മാസ്ക് ആണ് ഇത്.

ഗുണങ്ങള്‍
മുകളില്‍ പറഞ്ഞത് പ്രകാരം അഞ്ച് ദിവസവും ഉപയോഗിച്ചാല്‍ നിങ്ങളുടെ മുടിയുടെ വരണ്ടതുപോലെയുള്ള മാറ്റവും അതോടൊപ്പം കെട്ടി പിണഞ്ഞ മുടിയും എല്ലാം ഇല്ലാതാക്കാം. കൂടാതെ മുടിയില്‍ ജലാംശം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. സുന്ദരവും ആരോഗ്യകരവമായ മുടി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സ്ഥിരമായി ചെയ്യുക. എല്ലാ തരത്തിലും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
