Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉള്ളോടെ മുടി വളരണോ? പതിവാക്കാം ഈ 4 സ്മൂത്തികള്‍
പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചില്‍ ഉണ്ടാകാം. അമിതമായിട്ടുള്ള ചൂട്, താരന്, പോഷകക്കുറവ് എന്നിവയെല്ലാം മുടി കൊഴിച്ചിലിന് കാരണങ്ങളാണ്. മുടി അമിതമായി കൊഴിയുന്നതോടെ ഉള്ളും കുറഞ്ഞ് വരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, ഹെയര്‍മാസ്കുകളും, എണ്ണകളൊന്നും വേണ്ട! നല്ല പോഷക സമ്പന്നമായ സ്മൂത്തികള്‍ പതിവാക്കിയാല്‍ ഈ മുടി കൊഴിച്ചിലകറ്റാന്‍ സാധിക്കും. കൂടാതെ, മുടി നല്ലപോലെ വളരുന്നതുമാണ്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് കഴിക്കാവുന്ന 5 സ്മൂത്തികള്‍ പരിചയപ്പെടാം.

ബയോട്ടിന്‍ സ്മൂത്തി
1 വലിയ- പഴം
അര കപ്പ്- റാസ്ബെറി
1 കപ്പ്- ബദാം മില്‍ക്ക്
1 ടീസ്പൂണ്‍- ബദാം പൊടിച്ചത്
തയ്യാറാക്കേണ്ട വിധം
പഴം, റാസ്ബെറി, ബദാം മില്‍ക്ക്, എന്നിവ ചേര്‍ത്ത് നല്ലപോലെ മിക്സിയില്‍ അരച്ചെടുക്കുക. ഇതിന്റെ മുകളില്‍ ബദാം പൊടി തൂവി, എന്നും രാവിലെ പതിവായി കുടിക്കാവുന്നതാണ്. ഇത് ശരീരത്തിലേയ്ക്ക് ബയോട്ടില്‍ എത്താന്‍ സഹായിക്കുന്നു. കൂടാതെ, പ്രോട്ടീന്‍ എത്താനും ഈ സ്മൂത്തി സഹായിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുടി കൊഴിച്ചില്‍ അകലും, മുടി നല്ല ഉള്ളോടെ വളരുന്നതാണ്.
വിറ്റമിന്‍ ഡി സ്മൂത്തി
അര കപ്പ്- യോഗര്‍ട്ട്
1 കപ്പ്- സോയ് മില്‍ക്ക്
അര കപ്പ്- സ്ട്രോബെറി
1 ടീസ്പൂണ്‍- തേന്‍
തയ്യാറാക്കേണ്ട വിധം
മേല്‍ പറഞ്ഞ എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക. ഇവ എന്നും രാവിലെ കുടിക്കുന്നത് ശരീരത്തിലേയ്ക്ക് വിറ്റമിന്‍ സി എത്താന്‍ സഹായിക്കും. അതുപോലെ, പ്രോബയോട്ടിക് അടങ്ങിയിരിക്കുന്നതിനാല്‍, തലയില്‍ നിന്നും യീസ്റ്റ് ഇന്ഫക്ഷന്സ് കുറയുന്നതാണ്. കൂടാതെ, മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന വിറ്റമിന്‍ ഡി ലഭിക്കാനും ഈ സ്മൂത്തി സഹായിക്കും. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കും. അതുപോലെ, മുടി ഉള്ളോടെ വളരാനും സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസ്ഡി സ്മൂത്തി
2 ടീസ്പൂണ്‍- കുതിര്‍ത്ത ചിയ സീഡ്സ്
അര കപ്പ്- അവക്കാഡോ
2 ടീസ്പൂണ്‍- ഫ്ലാക്സ് സീഡ് പൗഡര്‍
അര കപ്പ്- ബദാം മില്‍ക്ക്
തയ്യാറാക്കേണ്ട വിധം
ഇവ എല്ലാം ചേര്‍ത്ത് നല്ല സ്മൂത്തി പരുവത്തില്‍ അരച്ചെടുക്കുക. എന്നും രാവിലെ പ്രഭാത ഭക്ഷണത്തിന് മുന്‍പ് ഈ സ്മൂത്തി പതിവാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ തന്നെ, മുടി വളരാനും, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും, പുതിയ മുടിയിഴകള്‍ വരാനും ഇത് സഹായിക്കുന്നതാണ്.
അയേണ്‍ സ്മൂത്തി
1 കപ്പ്- ചീരയില
1 വലിയ- പഴം
2 ടീസ്പൂണ്‍-മത്തന്റെ വിത്ത്
2 എണ്ണം- ഈന്തപ്പഴം
തയ്യാറാക്കേണ്ട വിധം
ഇവ എല്ലാം കൂടെ നല്ലപോലെ അരയ്ക്കുക. കുറച്ച് ഐസ് ചേര്‍ത്ത് എന്നും രാവിലെ കുടിക്കാവു്നനതാണ്. ഇത് ശരീരത്തിലേയ്ക്ക് അയേണ്‍ ലഭിക്കാന്‍ സഹായിക്കും. മുടിയുടെ വളര്‍ച്ചയ്ക്ക് അയേണ്‍ അനിവാര്യമാണ്. കൂടാതെ, മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഈ സ്മൂത്തി സഹായിക്കുന്നതാണ്.
ശ്രദ്ധിക്കുക
നിങ്ങള്‍ക്ക് അമിതമായി മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍, അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, ഒരു ഡോക്ടറെ കണ്ട് പരിശോധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, മേല്‍ പറഞ്ഞ ഏതെങ്കിലും പോഷകക്കുറവ് മൂലമാണ് മുടി കൊഴിച്ചില്‍ എങ്കില്‍ മാത്രം, ഇത്തരം സ്മൂത്തികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications