Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
മുടിയെ സംരക്ഷിക്കേണ്ടത് ഈ വിധം; ശ്രദ്ധിച്ചാൽ ആരോഗ്യമുള്ള മുടി സ്വന്തമാക്കാം.
മുടിയുടെ ആരോഗ്യം നിലനിൽക്കണമെങ്കിൽ മുടിയുടെ തരം നോക്കി, ശരിയായ രീതിയിൽ പരിചരണം നൽകേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ഓരോ വ്യക്തിയും മുടി പരിപാലിക്കുന്നതിന് ചില രീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ഓരോ വ്യക്തികളും പിന്തുടരേണ്ട രീതികൾ ഏതെല്ലാമെന്ന് നോക്കാം.

മുടി കഴുകുമ്പോൾ
ഓരോ മുടിയ്ക്ക് അനിയോജ്യമായ രീതിയിലുള്ള ഷാംപൂ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടത് വളരെ അനിവാര്യമാണ്. മുടിയെ അമിതമായി വരണ്ട് പോകാൻ അനുവദിക്കാത്തതും, അതുപോലെ, അമിതമായി മേയ്സ്ച്വർ ചെയ്യാത്തതുമായ ഷാംപൂ തിരഞ്ഞെടുക്കാൻ പരമാവധി ശ്രദ്ധിക്കുക. കെമിക്കലുകൾ കുറഞ്ഞ ഷാംപൂ തിരഞ്ഞെടുക്കുന്നതാണ്. ഏറ്റവും നല്ലത്. ഇതിനായി സൾഫേറ്റ്, പാരബീൻ എന്നീ ഘടകങ്ങൾ ഇല്ലാത്ത ഷാംപൂ തിരഞ്ഞെടുക്കുന്നത് വളരെ നല്ലതായിരിക്കും. ഷാംപൂ ഉപയോഗിച്ച് കഴിഞ്ഞാൽ കണ്ടീഷ്ണർ ഉപയോഗിക്കാൻ ഒരിക്കലും മറക്കരുത്. ഇല്ലെങ്കിൽ മുടി പൊട്ടിപ്പോകാനും, മുടി അമിതമായി വരണ്ട് പോകുന്നതിനും കാരണമാകുന്നു. മുടി നനഞ്ഞിരിക്കുമ്പോൾ തന്നെ സിറം ഉപയോഗിക്കുന്നത് നല്ലതാണ്.
മുടി ചീകാൻ
പല്ലുകൾ അകന്നിരിക്കുന്ന ചീർപ്പ് മുടി ചീകാൻ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത്തരം ചീർപ്പുകൾ ഉപയോഗിക്കുന്നതിലൂടെ മുടി പൊട്ടിപോകുന്നത് തടയാൻ സാധിക്കുന്നതാണ്. മുടി കൊഴിച്ചിൽ വർദ്ധിക്കാതിരിക്കാൻ സഹായിക്കും. മുടിയെ നല്ലതുപോലെ സിൽക്കിയായി നിലനിർത്താനും സഹായിക്കുന്നതാണ്. മുടി ചീകുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നനഞ്ഞ മുടി ഒരിക്കലും ചീകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, നനഞ്ഞ മുടി ചീകുന്നത് മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുന്നു. മുടി വേഗത്തിൽ പൊട്ടിപ്പോകുന്നതിനും ഇത് കാരണമാണ്. മുടി അയേൺ ചെയ്യുന്നതും സ്റ്റൈലിംഗ് ചെയ്യുന്നതും മുടിക്ക് കേടുപാടുകൾ വരുത്തും. അതിനാൽ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
മുടിയുടെ തരം
വരണ്ട മുടിയാണ് നിങ്ങളുടേതെങ്കിൽ മോയ്സ്ചറൈസിംഗ് ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഹെയർ മാസ്ക് പുരട്ടാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. എണ്ണമയമുള്ള മുടിയാണ് നിങ്ങളുടെതെങ്കിൽ ആഴ്ചയിൽ ഒരിക്കൽ ക്ലാരിഫൈയിംഗ് ഷാംപൂ ഉപയോഗിക്കുകയും കെമിക്കൽ കുറഞ്ഞ കണ്ടീഷണർ പ്രയോഗിക്കുകയും ചെയ്യുക. നിങ്ങളുടേത് ചുരുണ്ട മുടിയാണെങ്കിൽ സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൂടാതെ മുടിയുടെ ചുരുൾച്ച നിലനിർത്താൻ ഒരു കേൾ ആക്റ്റിവേറ്റർ അല്ലെങ്കിൽ കേൾ എൻഹാൻസർ ഉപയോഗിക്കുന്നതും നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുടിയുടെ ആരോഗ്യത്തിനായി ഇടയ്ക്ക് മുടിയുടെ അഗ്രഭാരം വെട്ടി നിർത്തുന്നത് നല്ലതാണ്. മുടിയുടെ അറ്റം പിളരുന്നതും, പൊട്ടുന്നതും തടയാൻ ഇത് സഹായിക്കും. അതുപോലെ, നിങ്ങളുടെ ചർമ്മത്തെപ്പോലെ തന്നെ, സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും മുടിക്ക് കേടുപാടുകൾ സംഭവിക്കാം. അതിനാൽ, എസ്. പി. എഫ് ഉള്ള ഹെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. മുടി കെട്ടുമ്പോൾ വലിച്ച് മുറുക്കി കെട്ടാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. അതുപോലെ, ആരോഗ്യകരമായ ആഹാരങ്ങൾ പതിവാക്കാനും ശ്രദ്ധിക്കുക. നല്ലതുപോലെ വെള്ളം കുടിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











