Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഈ പൊടിയിട്ട് തിളപ്പിച്ച വെള്ളം മതി, മുടിയെല്ലാം മുട്ടോളം വളരും
ഓരോ പ്രായത്തിനനുസരിച്ച് ചര്‍മ്മത്തിലും അതുപോലെ, മുടിയുടെ ആരോഗ്യത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെയധികമാണ്. എന്നാല്‍, ഏത് പ്രായത്തിലും മുടി മുട്ടോളം നിലനിര്‍ത്താന്‍ ഒരു വിദ്യയുണ്ട്. ഇതിന് ആവശ്യമായി വരുന്നതോ, ഗ്രീന്‍ ടീയും. ഗ്രീന്‍ ടീ മുടിയുടെ ആരോഗ്യത്തിനായി ഏത് വിധത്തില്‍ ഉപയോഗിക്കണമെന്നും, ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

ഗ്രീന്‍ ടീ ഗുണങ്ങള്‍
ഗ്രീന്‍ ടീയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍, ഇത് ശിരോചര്‍മ്മത്തിന്റെ ആരോഗ്യം പരിപാലിക്കാന്‍ സഹായിക്കുന്നു. തലയിലെ താരന് നീക്കം ചെയ്യാനും, ചൊറിച്ചില്‍ പോലെയുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കും. അതുപോലെ, മുടിയിലെ നര അകറ്റാനും, അകാലനര ഇല്ലാതാക്കാനും ഗ്രീന്‍ ടീ നല്ലതാണ്. ഇവ കൂടാതെ, മുടി നല്ല കരുത്തോടെ വേരില്‍ നിന്നും ബലപ്പെട്ട് വളരാനും ഗ്രീന്‍ ടീ സഹായിക്കുന്നുണ്ട്. പാര്‍ശ്യഫലങ്ങള്‍ കുറവായതിനാല്‍ തന്നെ, ധൈര്യമായി മുടിയില്‍ ഗ്രീന്‍ ടീ ഉപയോഗിക്കാവുന്നതാണ്.
ഗ്രീന്‍ ടീ ഉപയോഗിക്കേണ്ട വിധം
ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി കഴുകുന്നത് വളരെ നല്ലതാണ്. ഗ്രീന്‍ ടീ ബാഗുകള്‍ ചൂടുള്ള വെള്ളത്തില്‍ മുക്കി വെയ്ക്കുക. മൂന്ന്, അല്ലെങ്കില്‍ നാല് ഗ്രീന്‍ ടീ ബാഗുകള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ മുക്കി വെയ്ക്കുക. ഈ വെള്ളം തണുത്തതിന് ശേഷം മുടി കഴുകാന്‍ ഉപയോഗിക്കാവുന്നതാണ്. ഗ്രീന്‍ ടീ മുടിയില്‍ ഒഴിച്ചതിന് ശേഷം സാധാ വെള്ളത്തില്‍ മുടി നല്ലപോലെ കഴുകുക. ഇത് മുടിയില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാന്‍ സഹായിക്കും. മുടിയെ കണ്ടീഷന്‍ ചെയ്തെടുക്കുന്നതിനും സഹായിക്കുന്നു.
ഗ്രീന്‍ ടീ മാസ്ക്
1 ടേബിള്‍സ്പൂണ്‍- വെളിച്ചെണ്ണ
1 ടേബിള്‍സ്പൂണ്‍- ഒലീവ് ഓയില്‍
1 എണ്ണം- മുട്ട
2 ടേബിള്‍സ്പൂണ്‍- ഗ്രീന്‍ ടീ
തയ്യാറാക്കേണ്ട വിധം
ഈ ചേരുവകളെല്ലാം നല്ലപോലെ മിക്സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്.
മറ്റു മാര്‍ഗ്ഗങ്ങള്‍
ഗ്രീന്‍ ടീ എസ്സന്‍സ് അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ, ഗ്രീന്‍ ടീ അടങ്ങിയ കണ്ടീഷ്ണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഗ്രീന്‍ ടീ കുടിക്കുന്നതും മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗ്രീന്‍ ടീ ബാഗ് ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത്, ഗ്രീന്‍ ടീ ഇലകള്‍ ലഭിക്കുന്നതാണ്. ഇവ ഉപയോഗിക്കുന്നത് കൂടുതല്‍ ഫലം നല്കാന് സഹായിക്കും. അതുപോലെ, ഹെന്ന തയ്യാറാക്കുന്നവര്‍, അതില്‍ കുറച്ച് ഗ്രീന്‍ ടീ ചേര്‍ക്കുന്നതും നല്ലതാണ്. നല്ല ഗുണ നിലവാരം ഉള്ള ഗ്രീന്‍ ടീ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
