Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
വിചാരിയ്ക്കും പോലെയല്ല നിതംബം മറയ്ക്കും മുടി സ്വന്തമാക്കാം ഗ്രീന്‍ടീ മാജിക്
മുടിയുടെ ആരോഗ്യമില്ലായ്മ പലപ്പോഴും പലരിലും പ്രയാസമുണ്ടാക്കുന്നതാണ്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. എന്നാല്‍ പലപ്പോഴും എന്താണ് മുടികൊഴിച്ചിലിന്റേയും മുടിയുടെ അനാരോഗ്യത്തിന്റേയും കാരണം എന്ന് പലര്‍ക്കും അറിയില്ല. അത് കണ്ടെത്തി അതിന് ഫലപ്രദമായ പരിഹാരം കാണുകയാണ് ചെയ്യേണ്ടത്. പ്രകൃതിദത്ത പരിഹാരങ്ങളാണ് എപ്പോഴും മുടിയ്ക്ക് ഗുണം ചെയ്യുന്നതും. ഗ്രീന്‍ ടീ ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തെ വളരെയധികം ഉത്തേജിപ്പിക്കുന്ന ഒന്നാണ്.
ആരോഗ്യ ഗുണങ്ങള്‍ പോലെ തന്നെ കേശസംരക്ഷണത്തിനും ഗ്രീന്‍ ടീ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് മുടി വളര്‍ച്ചയെ ശക്തിപ്പെടുത്തുകയും അതോടൊപ്പംതന്നെ മുടിയ്ക്ക് തിളക്കവും ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടി സംരക്ഷണത്തിന് വേണ്ടി എപ്രകാരം ഗ്രീന്‍ ടീ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആന്റിഓക്സിഡന്റുകള്‍
മുടിയുടെ ആരോഗ്യത്തിന് ശ്രദ്ധിക്കുമ്പോള്‍ അതില്‍ ഗ്രീന്‍ ടീ വളരെ മികച്ചതാണ്. കാരണം ഇതില്‍ പോളിഫെനോളുകള്‍, പ്രത്യേകിച്ച് എപിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റ് (ഇജിസിജി) ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയാകട്ടെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമുള്ളവയാണ്. രോമകൂപത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കുന്നു ഓക്സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കുന്നതിന് ഇത് വഴി സാധിക്കും.
മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു
എപിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റ് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഗ്രീന്‍ ടീയിലെ ഈ ഘടകം നിങ്ങളുടെ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ഇത് മുടിയിഴകള്‍ക്ക് നല്ല കരുത്തും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു. പതിവായി ഗ്രീന്‍ ടീ കുടിക്കുന്ന ഒരു വ്യക്തിക്ക് ഈ ഗുണങ്ങള്‍ മികച്ചതാവും.
തലയോട്ടിയുടെ ആരോഗ്യത്തിന്
ശക്തമായ മുടിക്ക് ആരോഗ്യമുള്ള തലയോട്ടി അനിവാര്യമാണ്. അതുകൊണ്ട് തന്നെ അതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് തേടേണ്ടത്. അതിനായി ഗ്രീന്‍ ടീ ശീലമാക്കാം. കാരണം ഗ്രീന്‍ ടീയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ തലയോട്ടിയിലെ പ്രകോപനത്തെ ഇല്ലാതാക്കുന്നതിനും അതോടൊപ്പം തന്നെ താരന് കുറയ്ക്കാനും സഹായിക്കുന്നു. ഇത് വഴി നിങ്ങള്‍ക്ക് തലയോട്ടിയുടെ ആരോഗ്യം മികച്ചതാക്കാം. അതിനായി നിങ്ങള്‍ക്ക് ഗ്രീന്‍ ടീ തലയോട്ടിയില്‍ പുരട്ടാവുന്നതാണ്. ഇത് ആരോഗ്യമുള്ള തലയോട്ടി പ്രദാനം ചെയ്യുന്നു.
മുടിയിഴകള്‍ ശക്തിപ്പെടുത്തുന്നു
മുടിയിഴകള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഇഴകളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതോടൊപ്പം തന്നെ അറ്റം പിളരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. മിനുസമാര്‍ന്നതും അതോടൊപ്പം തന്നെ കരുത്തുള്ളതുമായ മുടി നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. മാത്രമല്ല പ്രതിരോധ ശേഷിയുള്ള മുടിയും നിങ്ങള്‍ക്കുണ്ടാവുന്നു.
തലയിലെ ചൊറിച്ചിലിന് പരിഹാരം
തലയിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഗ്രീന്‍ ടീ. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു. ഫംഗസ് അണുബാധകള്‍ക്ക് പരിഹാരം കാണുന്നതിനും അത് വഴി തലയിലെ എല്ലാ ചൊറിച്ചിലിനും ഞൊടിയിടയ്ക്കുള്ളില്‍ പരിഹാരം കാണാന്‍ സാധിക്കും ഗ്രീന്‍ ടീ സ്ഥിരമായി ഉപയോഗിക്കുന്നത്.
എപ്രകാരം ഗ്രീന്‍ ടീ ഉപയോഗിക്കാം?
മുടിയുടെ ആരോഗ്യത്തിനായി എപ്രകാരം ഗ്രീന്‍ ടീ ഉപയോഗിക്കാം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിനായി സ്ഥിരമായി നിങ്ങള്‍ക്ക് ഗ്രീന്‍ ടീ കുടിക്കാവുന്നതാണ്. ഇത് കൂടാതെ ഗ്രീന്‍ ടീ അടങ്ങിയ ഷാമ്പൂ, കണ്ടീഷണറുകള്‍ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇവയെല്ലാം ഉപയോഗിക്കുന്നത് എന്തുകൊണ്ടും മുടിക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. മുടിയുടെ മികച്ച മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ഗ്രീന്‍ ടീ ഒരു ശീലമാക്കാം.



Click it and Unblock the Notifications
