Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
മുത്തശ്ശിയറിവുകളില് മുടി വളര്‍ത്തുമെന്ന് ഉറപ്പുള്ള ഹെയര്‍മാസ്ക്
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്ന് പോവുന്നതാണ്. പലപ്പോഴും ആരോഗ്യമുള്ള മുടിയുടെ രഹസ്യം പല മുത്തശ്ശിക്കൂട്ടുകളുമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ഇത് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ആരോഗ്യമുള്ള മുടിക്ക് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പല വിദ്യകളും മുടിയുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട.
മുടിയുടെ ആരോഗ്യത്തിന് വേണ്ടി മുത്തശ്ശിമാര്‍ പണ്ടുമുതല്‍ തന്നെ പരീക്ഷിച്ച് കൊണ്ടിരിക്കുന്ന ചില ഹെയര്‍മാസ്കുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എങ്ങനെ ഇവ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുന്നത് വഴി അത് മുടിയില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല, എന്ന് മാത്രമ നമ്മ്# ആഗ്രഹിക്കുന്നതിനക്കാള് ഗുണങ്ങളും ഇത് മുടിക്ക് നല്കുന്നു.

ഹെയര്‍ മാസ്കുകളുടെ ഗുണങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഹെയര്‍മാസ്കുകള്‍ ഉപയോഗിക്കുമ്പോള്‍ എപ്രകാരം ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലപ്പോഴും മുടിയുടെ വളര്‍ച്ച ത്വരിത ഗതിയില്‍ ആക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഹെയര്‍ മാസ്കുകള്‍. ദോഷകരമായ പ്രതിസന്ധികളില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ് ഇത്തരം ഹെയര്‍മാസ്കുകള്‍. നെല്ലിക്ക, ചെമ്പരത്തി, തൈര് എന്നിവ അടങ്ങിയ മാസ്കുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇത് നിങ്ങളുടെ മുടിക്ക് നല്കുന്ന ഗുണം എന്നത് ഒരിക്കലും അവഗണിക്കാനാവാത്തതാണ്.
മാസ്കുകള്‍ എപ്രകാരം തയ്യാറാക്കാം
എപ്രകാരം ഈ മാസ്കുകള്‍ എല്ലാം തയ്യാറാക്കാം എന്നത് ഒരു ചോദ്യം തന്നെയാണ.് നെല്ലിക്കപ്പൊടിയും തൈരും മിക്സ് ചെയ്ത് തുല്യമായി കലര്‍ത്തി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കണം. മുടിയിലും തലയോട്ടിയിലും ഉപയോഗിക്കുന്നത് വഴി അത് മുടിക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഇത് നിങ്ങളുടെ തലയോട്ടിയില്‍ തേച്ച് മുപ്പത് മിനിറ്റ് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. ഇതിലൂടെ മുടിയുടെ എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്നു. അതുപോലെ തന്നെയാണ് ചെമ്പരത്തി ഹെയര്‍മാസ്കും തയ്യാറാക്കുന്നത്. അതിന് വേണ്ടി ചെമ്പരത്തി വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത് ഇത് നല്ല പേസ്റ്റ് രൂപത്തിലാക്കുക. ഒന്ന് തിളപ്പിച്ചതിന് ശേഷം മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. ഇത് മുടിയില്‍ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
ഹെയര്‍ മാസ്കുകള്‍ എങ്ങനെ പ്രയോഗിക്കാം
കൃത്യമായ രീതിയില്‍ വേണം ഇത്തരം മാസ്കുകള്‍ ഉപയോഗിക്കുന്നതിന്. എന്നാല്‍ മാത്രമേ അത് ഗുണപരമായ ഫലങ്ങള്‍ നല്‍കുകയുള്ളൂ. നിങ്ങളുട മുടിയുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് മാസ്ക് എന്നത് കൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം. അതിന് വേണ്ടി മുടി രണ്ട് ഭാഗങ്ങളാക്കി മാറ്റി മുടിയുടെ വേരു മുതല്‍ അറ്റം വരെ ഇത് തേച്ച് പിടിപ്പിക്കണം. അതിന് ശേഷം നല്ലതുപോലെ ചുരുങ്ങിയത് പത്ത് മിനിറ്റെങ്കിലും മസ്സാജ് ചെയ്യേണ്ടതാണ്. പിന്നീട് ഒരു ഷവര്‍ ക്യാപ്പ് ഉപയോഗിച്ച് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം.
എപ്പോഴെല്ലാം ഉപയോഗിക്കണം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി എപ്പോഴെല്ലാം ഈ മാസ്കുകള്‍ ഉപയോഗിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി പതിവായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സമയമില്ലാത്തവര്‍ ചുരുങ്ങിയത് ആഴ്ചയില്‍ ഒരു തവണയെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുന്നു. അത് കൂടാതെ അമിതമായി ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും മുടിയില്‍ എണ്ണമയമുള്ള മുടിക്ക് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ദിനചര്യയില്‍ ഇത് ഉള്‍പ്പെടുത്തുന്നതിന് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
