Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗ്ലൂട്ടാതിയോണ്‍ ഇഞ്ചക്ഷന്‍ എടുത്താല്‍ ചര്‍മ്മം തിളങ്ങും, കലകള്‍ മാറും, പ്രായമാകലിനെ ചെറുക്കും; വാസ്തവമെന്താണ്
ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ എന്ത് ത്യാഗങ്ങള്‍ക്കും ചികിത്സകള്‍ക്കും തയ്യാറാകുന്ന ആളുകള്‍ ഉള്ള കാലമാണ്. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറവും അഴകും നിലനിര്‍ത്തുന്നതിന് പകരം കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ തേച്ചും സര്‍ജറികള്‍ ചെയ്തും സൗന്ദര്യം 'വര്‍ദ്ധിപ്പിക്കാനുള്ള' ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇക്കാരണം കൊണ്ട് തന്നെ കുറച്ച് കാലങ്ങളായി ചര്‍മ്മ സംരക്ഷണ വിപണി ലാഭത്തിന് മേല്‍ ലാഭം കൊയ്യുകയാണ്. പുതിയ പുതിയ ഉല്‍പ്പന്നങ്ങള്‍ ദിനംപ്രതി വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ ഒന്നാണ്
ഗ്ലൂട്ടാതിയോണ്‍. നമ്മുടെ ശരീരത്തിലെ ഏറ്റവും മികച്ച ആന്റിഓക്‌സിഡന്റ് എന്ന നിലയിലാണ് ഗ്ലൂട്ടാതിയോണ്‍ ചര്‍മ്മ സംരക്ഷണ രംഗത്ത് പുതിയ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
എന്താണ് ഗ്ലൂട്ടാതിയോണ്‍
വളരെ മികച്ച ആന്റിഓക്‌സിഡന്റ് ആയ ഗ്ലൂട്ടാതിയോണ്‍ ഇപ്പോള്‍ വിപണികളില്‍ ലഭ്യമാണ്. ചര്‍മ്മം വെളുപ്പിക്കുന്ന, പ്രായമാകലിനെ ചെറുക്കുന്ന ഉല്‍പ്പന്നമെന്ന നിലയിലാണ് ഇതിനെ മാര്‍ക്കറ്റ് ചെയ്യുന്നത്. സിസ്റ്റീന്‍, ഗ്ലൂട്ടമൈന്‍, ഗ്ലൈസീന്‍ എന്നീ മൂന്ന് അവശ്യ അമിനോആസിഡുകളാണ് അതില്‍ അടങ്ങിയിരിക്കുന്നത്. ശരീര കോശങ്ങളെ കേടുപാടുകളില്‍ നിന്നും വിഷാംശങ്ങളില്‍ നിന്നും പ്രായമാകലില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതാണ് ഗ്ലൂട്ടാതിയോണ്‍.
പക്ഷേ വായിലൂടെ കഴിച്ചാലോ പാച്ചുകളിലൂടെ ശരീരത്തിലെത്തിയാലോ അത് പൂര്‍ണ്ണഫലം നല്‍കുകയില്ല. വളരെ കുറഞ്ഞ അളവില്‍ മാത്രമേ അത് ശരീരത്തിലെത്തുകയുള്ളു എന്നതുകൊണ്ടാണത്. ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും, കലകള്‍ മാറുന്നതിനും ഗ്ലൂട്ടാതിയോണിന്റെ പൂര്‍ണ്ണഫലം ലഭിക്കണമെങ്കില്‍ അത് ശരീരത്തില്‍ കുത്തിവെക്കണം.
പക്ഷേ അതിന്റെ ഡോസേജ്, ഗുണങ്ങള്‍, ദോഷങ്ങള്‍ എന്നിവയെല്ലാം ശരിക്കും മനസ്സിലാക്കിയതിന് ശേഷമേ ഇതിന് മുതിരാവൂ.
ഗുണങ്ങള്‍
സൂര്യകിരണങ്ങളില്‍ നിന്ന് സംരക്ഷണം
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ദോഷങ്ങളില്‍ നിന്നും ഗ്ലൂട്ടാതിയോണ്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തില്‍ കറുത്ത കലകളുണ്ടാക്കുകയും (ടാനിംഗ്) അകാലത്തില്‍ പ്രായമാകലിന് കാരണമാകുകയും ശരീര കോശങ്ങള്‍ക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നു.
തിളക്കമുള്ള ചര്‍മ്മം
ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഗ്ലൂട്ടാതിയോണ്‍ എന്ന ആന്റിഓക്‌സിഡന്റ് വലിയ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്തും കലകള്‍ മാറ്റിയും അത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.
കറുത്ത കുത്തുകളും പാടുകളും നീക്കുന്നു
ചര്‍മ്മത്തിലെ കറുത്ത പാടുകളും കുത്തുകളും (പിഗ്മന്റേഷന്‍) നീക്കം ചെയ്യാനുള്ള അതുല്യമായ കഴിവ് ഗ്ലുട്ടാതിയോണിനുണ്ട്. മെലാനിന്‍ ഉല്‍പ്പാദനം മന്ദീഭവിപ്പിച്ചാണ് ഗ്ലുട്ടാതിയോണ്‍ ഇത് സാധിക്കുന്നത്. മെലാനിന്‍ അങ്ങിങ്ങായി അടിഞ്ഞുകുടുന്നതാണ് ഹൈപ്പര്‍ പിഗ്മന്റേഷന് ഇടയാക്കുന്നത്. ഗ്ലുട്ടാതിയോണിന്റെ പ്രവര്‍ത്തനത്തിലൂടെ കറുത്ത പാടുകള്‍ ഇല്ലാതാകുകയും ചര്‍മ്മത്തിന് ഒരേ നിറം കൈവരികയും ചെയ്യുന്നു.
പ്രായമാകല്‍ തടയുന്നു
ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിന് വളരെ ആവശ്യമായ ഒന്നാണ് കൊളാജന്‍. ഗ്ലൂട്ടാതിയോണ്‍ കൊളാജന്‍ ഉല്‍പ്പാദനത്തെ ത്വരിതപ്പെടുത്തുന്നു. അതുവഴി ചര്‍മ്മം കൂടുതല്‍ മൃദുലമാകുന്നു. മുഖക്കുരു, കലകള്‍, ചുളിവുകള്‍, കണ്‍തടങ്ങളിലെ കറുത്ത പാട് തുടങ്ങി പ്രായമാകലിന്റെ മിക്ക ലക്ഷണങ്ങളെയും പ്രതിരോധിക്കുന്നു.
ചിലവ്, ഡോസേജ്
ഗ്ലൂട്ടാതിയോണ്‍ ഇഞ്ചെക്ഷന്റെ ഒരു സെഷന് 6,000 രൂപ മുതല്‍ 12,000 രൂപ വരെ ചിലവ് വരും. ഡോസേജ് അനുസരിച്ചാണ് ചിലവ് കണക്കാക്കുന്നത്. കൂടാതെ, ഇത് ചെയ്യുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ വൃക്കയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ കിഡ്‌നി ഫംഗ്ഷന്‍ ടെസ്റ്റ് നടത്തണം. ഓരോ 8-10 ഗ്ലൂട്ടാതിയോണ്‍ ഇഞ്ചക്ഷനുകള്‍ക്ക് ശേഷം ഇനിയും ഇഞ്ചക്ഷന്‍ എടുക്കുന്നത് വൃക്കയ്ക്ക് തകരാറ് ഉണ്ടാക്കുമോ എന്നറിയാനാണ് ഇത് ചെയ്യുന്നത്.
ശരീരഭാരത്തിനനുസരിച്ചാണ് ഗ്ലൂട്ടാതിയോണ്‍ ഡോസേജ് തീരുമാനിക്കുന്നത്. സാധാരണയായി കിലോഗ്രാമിന് 10-20 ഗ്രാം ഗ്ലൂട്ടാതിയോണ്‍ ആണ് കുത്തിവെക്കുന്നത്. ഈ ഡോസേജ് പല തവണയായി എടുക്കുന്നതാണ് കൂടുല്‍ ഫലപ്രാപ്തി നല്‍കുക.
ഗ്ലൂട്ടാതിയോണ്‍ ആരോഗ്യത്തിന് ദോഷമാണോ?
ചര്‍മ്മ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ട്രെന്‍ഡുകള്‍ക്ക് പിറകേ പോകാതിരിക്കാനും എടുത്തുചാടി തീരുമാനം എടുക്കാതിരിക്കാനും ശ്രദ്ധിക്കുക. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുമ്പോള്‍ അല്‍പ്പം കാത്തിരിക്കുക. അവ ഉപയോഗിച്ചവരുടെ അഭിപ്രായവും ആരോഗ്യരംഗത്ത് അവയെ കുറിച്ചുള്ള അഭിപ്രായങ്ങളും പരിശോധിച്ചതിന് ശേഷം മാത്രം അത്തരം ഉദ്യമങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടുക.
ഇക്കാലത്ത് പല തരത്തില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും. ഗ്ലൂട്ടാതിയോണ്‍ ഇഞ്ചക്ഷന്‍ ഓണ്‍ലൈനായും ലഭ്യമാണ്. എന്നാല്‍ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. അവയുടെ ഗുണമേന്മയും സൂക്ഷിക്കുന്ന രീതിയും ഒന്നും ഉറപ്പ് പറയാന്‍ കഴിയാത്തത് കൊണ്ടാണിത്.
വൃക്കയെ ബാധിക്കുമോ?
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗ്ലൂട്ടാതിയോണ്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. തങ്ങളുടെ ശരീരത്തിന് യോജിച്ച ഡോസേജില്‍ മാത്രമേ ഈ ഇഞ്ചക്ഷന്‍ എടുക്കാവൂ. അതിന് മുമ്പായി കിഡ്‌നി പരിശോധന നടത്തി ഈ ഇഞ്ചക്ഷന്‍ വൃക്കയ്ക്ക് ജോഷമുണ്ടാക്കുമോ എന്ന് പരിശോധിക്കണം. ത്വക്ക് രോഗ വിദഗ്ധന്റെ അടുത്ത് തന്നെ പോയി ഇഞ്ചക്ഷന്‍ എടുക്കാന്‍ ശ്രമിക്കുക.
Source : The Print



Click it and Unblock the Notifications