Latest Updates
-
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം!
ട്രീറ്റ്മെന്റ് വേണ്ട, ഗ്ലൂട്ടാത്തിയോൺ വർദ്ധിപ്പിക്കാൻ ഇവ ആഹാരത്തിൽ ഉൾപ്പെടുത്താം
ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനായി പലരും ഗ്ലൂട്ടാത്തിയോൺ ട്രീറ്റ്മെന്റുകൾ എടുക്കുന്നത് കാണാം. ട്രീറ്റ്മെന്റില്ലാതെ തന്നെ ഗ്ലൂട്ടാത്തിയോൺ ശരീരത്തിൽ വർദ്ധിപ്പിക്കാൻ സാധിക്കും. ചില ആഹാരങ്ങൾ എന്നും പതിവാക്കിയാൽ മതി.

ആഹാരങ്ങൾ എന്നു പറയുമ്പോൾ, ചില പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ എന്നിങ്ങനെ ലിസ്റ്റ് വരും. സാധാ നമ്മുടെ ചുറ്റുപാടും കാണുന്ന പല പഴം പച്ചക്കറികൾക്കും ഗ്ലൂട്ടാത്തിയോൺ വർദ്ധിപ്പിക്കാൻ ശേഷിയുണ്ട്. അത്തരം പച്ചക്കറികൾ ഏതെല്ലാമെന്നും, അവ എങ്ങനെ കഴിക്കണമെന്നും നമുക്ക് നോക്കാം.
അവക്കാഡോ
ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ അവക്കാഡോ ബെസ്റ്റാണ്. അവക്കാഡോയിൽ അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ഗ്ലൂട്ടാത്തിയോൺ ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. അതിനാൽ, പതിവായി അവക്കാഡോ കഴിക്കുന്നതും ചർമ്മത്തിൽ പുരട്ടുന്നതും ചർമ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും. അതുപോലെ തന്നെ, ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാനും, ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും ഇത് സഹായിക്കുന്നുണ്ട്. ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും. ചർമ്മത്തിന് നല്ല ഗ്ലോ നൽകാനും ഈവൺടോൺ നൽകാനും ഇത് സഹായിക്കും.
വെളുത്തുള്ളി
ശരീരത്തിലെ ഗ്ലൂട്ടാത്തിയോണിന്റെ അളവ് നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിൽ സൾഫർ അടങ്ങിയിരിക്കുന്നു. ഇത് ഗ്ലൂട്ടാത്തിയോണിന്റെ അളവ് ബാലൻസ് ചെയ്യുന്നതിന് വളരെയധികം സഹായിക്കും.

ചീര
ഗ്ലൂട്ടാത്തിയോൺ അടങ്ങിയ ഒരു പച്ചക്കറിയാണ് ചീര. അതിനാൽ ചീര ഉപയോഗിച്ച് സാലഡ് തയ്യാറാക്കി കഴിക്കുന്നതും, ചീര വേവിച്ച് ആഹാരമാക്കുന്നതും ശരീരത്തിലെ ഗ്ലൂട്ടാത്തിയോണിന്റെ അളവ് വർദ്ധിക്കുന്നതിന് സഹായിക്കുന്നു. ഇത് ചർമ്മത്തിന്റെ നിറവും അരോഗ്യവും വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും.
ബ്രോക്കോളി
സൾഫർ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. അതിനാൽ, ബ്രോക്കോളി ഉപയോഗിച്ച് സാലഡ് തയ്യാറാക്കി കഴിക്കുന്നതും, വേവിച്ച് കഴിക്കുന്നതുമെല്ലാം ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും, അതുപോലെ, ഗ്ലൂട്ടാത്തിയോൺ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ചർമ്മത്തിന് യുവത്വവും നിറവും നൽകും.
മാംസാഹാരം
സൾഫർ, സെലേനിയം എന്നിവ അടങ്ങിയ മാംസാഹാരങ്ങൾ ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിൽ ഗ്ലൂട്ടാത്തിയോൺ വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും യുവത്വം നിലനിർത്താനും നല്ലതാണ്.

വിറ്റമിൻ സി
വിറ്റമിൻ സി അടങ്ങിയ ആഹാരങ്ങൾ പതിവാക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ, ചർമ്മത്തിന്റെ ആരോഗ്യവും യുവത്വവും നിലനിർത്താൻ ഇത് സഹായിക്കും. പതിവായി വിറ്റമിൻ സി അടങ്ങിയ ആഹാരം കഴിക്കുന്നത് ശരീരത്തിലെ ഗ്ലൂട്ടാത്തിയോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. അതിനാൽ സിട്രസ് പഴങ്ങളായ ഓറഞ്ച്, സ്ട്രോബെറി, മുന്തിരി എന്നിവയെല്ലാം ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.
വെണ്ടക്ക
തികച്ചും നാച്വറലായി ഗ്ലൂട്ടാത്തിയോൺ അടങ്ങിയ പച്ചക്കറിയാണ് വെണ്ടക്ക. അതിനാൽ വെണ്ടക്ക ചെറുതായി വേവിച്ച് ആഹാരത്തിന്റഎ ഭാഗമാക്കുന്നത് ശരീരത്തിൽ ഗ്ലൂട്ടാത്തിയോൺ വർദ്ധിപ്പിക്കാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മുടെ ശരീരം വളരെ സാവധാനത്തിൽ മാത്രമേ ഗ്ലൂട്ടാത്തിയോൺ ആഗിരണം ചെയ്യൂ. അതിനനുസരിച്ചുവേണം പഴം പച്ചക്കറികൾ കഴിക്കാൻ. അതുപോലെ, പച്ചക്കറികൾ അമിതനമായി വേവിച്ച് കഴിക്കുന്നത് ഗ്ലൂട്ടാത്തിയോണിന്റെ അളവ് കുറയുന്നതിന് കാരണമാകും. അതിനാൽ, ചെറിയ രീതിയിൽ മാത്രം വേവിച്ച് കഴിക്കാൻ ശ്രദ്ധിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
