Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചർമ്മം തിളങ്ങാൻ വേറൊന്നും വേണ്ട; ഇവ കഴിച്ചാൽ മാത്രം മതി
തിളക്കമുള്ള ചർമ്മം വേണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ക്രീമുകളും സെറമും ഉപയോഗിക്കുന്നത് കൊണ്ടും ഫേഷ്യൽ ചെയ്യുന്നത് കൊണ്ടും മാത്രം നിങ്ങൾക്ക് ഇത് സ്വന്തമാക്കാൻ സാധിക്കില്ല. ഇതിനായി ആരോഗ്യകരമായതും സന്തുലിതമായതുമായ ഭക്ഷണക്രമം പിന്തുടരേണ്ടതും വളരെയധികം പ്രധാനമാണ്. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിനും ശരിയായ പോഷകങ്ങൾ ആവശ്യമാണ് എന്നതാണ് ഇതിന് കാരണം.

അതിനാൽ തിളക്കമുള്ള ചർമ്മം ലഭിക്കാനായി ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നൽകുന്ന ഭക്ഷണങ്ങൾ കഴിക്കാനായി തെരഞ്ഞെടുക്കണം. ഇങ്ങനെ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ പോഷിപ്പിക്കാനും സംരക്ഷിക്കാനും സഹായിക്കും. അതേസമയം തന്നെ പഞ്ചസാര, എണ്ണ എന്നിവയൊക്കെ അടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യണം. ഇതിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഇലക്കറികൾ
ചീര, കെയിൽ, കോളർഡ് പോലുള്ള ഇലക്കറികൾ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇത് നിങ്ങളുടെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് ഗുണകരമാണ്. അവയിൽ വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനവും കോശങ്ങളുടെ പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുന്നത്തിനും ഗുണകരമാണ്. ഇത് പതിവായി കഴിക്കുന്നത് ചർമ്മത്തിലെ വീക്കം കുറയ്ക്കുകയും യുവത്വം നിലനിർത്തുകയും ചെയ്യും.
സരസഫലങ്ങൾ
ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ സരസഫലങ്ങളിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഒക്കെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുകയും വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
മത്സ്യം
അയല, മത്തി, ചൂര പോലുള്ള മത്സ്യങ്ങളാണ് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട മറ്റൊന്ന്. ഇവയിൽ ഒക്കെ ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് ചർമ്മത്തിലെ വീക്കം കുറയ്ക്കാനും ആരോഗ്യകരമായ ചർമ്മകോശ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു ഗുണകരമാണ്. ഇവ പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ഘടനയും നിറവും മെച്ചപ്പെടുത്തും. കൂടാതെ ഇതിൽ സെലിനിയം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ കേടുപാടുകൾ കുറയ്ക്കാനും നല്ലതാണ്.
നട്ട്സ്
ബദാം, വാൽനട്ട്, ചിയാ സീഡ്സ് തുടങ്ങിയവയാണ് ചർമ്മരോഗ്യം മെച്ചപ്പെടുത്തുന്ന മറ്റൊരു ഭക്ഷണം. ഇവയിൽ ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ഒക്കെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ഘടനയും നിറവും മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഒക്കെ ഇത് നല്ലതാണ്..
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഒക്കെയായി സമ്പന്നമായ ഒന്നാണ് അവോക്കാഡോ. അവയിൽ വിറ്റാമിൻ ഇ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ആരോഗ്യകരമായ ചർമ്മകോശ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും വളരെ നല്ലതാണ്. ചർമ്മത്തിന് നല്ല തിളക്കവും നിറവും നൽകാനും ചര്മ്മംത്തിന്റെ ഭംഗി സംരക്ഷിക്കുന്നതിനും ഒക്കെ ഇത് പതിവായി കഴിക്കുന്നത് നിങ്ങളെ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
