Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഈ ഫേയ്സ്പാക്ക് മുഖത്തിട്ടാല്‍ എത്ര കരുവാളിച്ച മുഖവും നിറം വെയ്ക്കും
ചിലര്‍ക്ക് മുഖം മാത്രം കരുവാളിച്ചിരിക്കും. കൈകള്‍ക്കും കാലുകള്‍ക്കും നല്ല നിറവും ഉണ്ടായിരിക്കും. അമിതമായി സൂര്യപ്രകാശം ചര്‍മ്മത്തില്‍ തട്ടുന്നത് മൂലമാണ് ചര്‍മ്മം കരുവാളിക്കുന്നത്. ചര്‍മ്മത്തില്‍ അമിതമായി കരുവാളിപ്പ് ഉണ്ടാകുന്നത്, മുഖത്തിന്റെ സ്വാഭാവിക ഭംഗിയെ തന്നെ ഇല്ലാതാക്കിയേക്കാം. സണ്‍സ്ക്രീന്‍ പുരട്ടിയാലും മുഖത്ത് പതിവായി പുരട്ടാവുന്ന ഒരു ഫേയ്സ്പാക്കുണ്ട്. ഈ ഫേയ്സ്പാക്ക് മുഖത്തിട്ടാല്‍, ചര്‍മ്മത്തിന് നിറം കൈവരിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സാധിക്കുന്നതാണ്. ഈ ഫേയ്സ്പാക്ക് തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ എന്തെല്ലാമെന്ന് നോക്കാം.

ചേരുവകള്‍
1 ടീസ്പൂണ്‍- മഞ്ഞള്‍പ്പൊടി
2 ടീസ്പൂണ്‍- തേന്‍
1 ടീസ്പൂണ്‍ ഗ്രീന്‍ ടീ
1 ടീസ്പൂണ്‍- നാരങ്ങനീര്
2 ടീസ്പൂണ്‍- കറ്റാര്‍വാഴ ജെല്‍
1 ടീസ്പൂണ്‍- ഓട്സ്
1 ടീസ്പൂണ്‍- റോസ് വാട്ടര്‍
തയ്യാറാക്കേണ്ട വിധം
മേല്‍ പറഞ്ഞ എല്ലാ ചേരുവകളും പേയ്സ്റ്റ് പരുവത്തില്‍ നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം മുഖത്ത് എല്ലാ ഭാഗത്തും ഒരുപോലെ എത്തുന്നവിധത്തില്‍ പുരട്ടണം. 15 മുതല്‍ 20 മിനിറ്റ് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. ഈ ഫേയ്സ്പാക്ക് പതിവായി പുരട്ടുന്നതുമൂലം നിരവധി ഗുണങ്ങള്‍ ചര്‍മ്മത്തിന് ലഭിക്കുന്നതാണ്.
ഗുണങ്ങള്‍
ഈ ഫേയ്സ്പാക്ക് തയ്യാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഓരോ ചേരുവകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ ചേര്‍ത്തിരിക്കുന്ന മഞ്ഞളില്‍, ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, മുഖക്കുരു, ചര്‍മ്മത്തില വീക്കം എന്നിവ കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നതാണ്. തേന്‍ ചര്‍മ്മത്തെ നല്ലതുപോലെ മൃദുലമാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്തുന്നു. ചര്‍മ്മത്തില്‍ നിന്നും മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഈ ഫേയ്സ്പാക്കില്‍ ചേര്‍ത്തിരിക്കുന്ന ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. നാരങ്ങ നീരില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍, ചര്‍മ്മത്തിന് നല്ല തിളക്കവും, നിറവും നല്കാന് സഹായിക്കുന്നതാണ്. കൂടാതെ, ഈ ഫേയ്സ്പാക്കില്‍ ഓട്സ് ചേര്‍ത്തിരിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഓട്സ് സഹായിക്കും. റോസ് വാട്ടര്‍ ചര്‍മ്മത്തിന് തിളക്കവും, മൃദുലതയും, നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടവ
വെള്ളം ചേര്‍ക്കാതെ വേണം ഈ ഫേയ്സ്പാക്ക് തയ്യാറാക്കി എടുക്കാന്‍. നല്ല പേയ്സ്റ്റ് പരുവത്തില്‍ ആകുന്നത് വരെ അരയ്ക്കാന്‍ ശ്രദ്ധിക്കുക. മുഖത്ത് മാത്രമല്ല, കഴുത്തിലും ഈ ഫേയ്സ്പാക്ക് പുരട്ടാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, 15 മിനിറ്റെങ്കിലും ഈ ഫേയ്സ്പാക്ക് മുഖത്തിട്ടതിനുശേഷം ഉണങ്ങാന്‍ അനുവദിക്കുക. ഫേയ്സ്പാക്ക് ചെറുചൂടുവെള്ളം ഉപയോഗിച്ച് വേണം നീക്കം ചെയ്യാന്‍. വെള്ളത്തിന്റെ ചൂട് അമിതമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അമിതമായാല്‍, ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാകുന്നതാണ്. ഈ ഫേയ്സ്പാക്ക് ഉപയോഗിച്ചാലും മോയ്സ്ച്വറൈസര്‍, സണ്‍സ്ക്രീന്‍ എന്നിവ പുരട്ടാന്‍ മറക്കരുത്. ചര്‍മ്മ്തതില്‍ ഏതെങ്കിലും തരത്തില്‍ അലര്‍ജി നേരിട്ടാല്‍ ഡോക്ടറെ കാണിക്കേണ്ടതും അനിവാര്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications