Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഈ ബോളിവുഡ് താരങ്ങളുടെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യം ഈ നാടന്‍ ഫേയ്സ്പാക്കുകള്‍
സൗന്ദര്യ പരിപാലനത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് സിനിമാതാരങ്ങള്‍. പ്രത്യേകിച്ച്, ബോളിവുഡ് നടിമാരുടെ സൗന്ദര്യം കാണുമ്പോള്‍ ഇതെല്ലാം ട്രീറ്റ്മെന്റ് ചെയ്ത് നേടിയതല്ലെ? എന്ന ചോദ്യം പലരും ഉയര്‍ത്താറുണ്ട്. ട്രീറ്റ്മെന്റ് ചെയ്താലും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ശരിയായ പരിപാലനങ്ങള്‍ അനിവാര്യമാണ്.

അത്തരത്തില്‍ നോക്കിയാല്‍ പല ബോളിവുഡ് നടിമാരും തങ്ങളുടെ സൗന്ദര്യ പരിപാലനത്തിനായി ഉപയോഗിക്കുന്നത് നാടന്‍ ഫേയ്സ്പാക്കുകളാണ്. അവ ഏതെല്ലാമെന്ന് പരിചയപ്പെടാം.
കരീനയുടെ ബ്യൂട്ടി സീക്രട്
ബോളിവുഡ് നടിമാരില്‍ പേരുകേട്ട നടിയാണ് കരീന കപൂര്‍. സൗന്ദര്യ സംരക്ഷണത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരം കൂടിയാണ് കരീന കപൂര്‍. താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു ഫേയ്സ്പാക്ക് റെസിപ്പി പരിചയപ്പെടാം.
ചേരുവകള്‍
കടലമാവ് - 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
തൈര് - 1 ടേബിള്‍സ്പൂണ്‍
തേന്‍ - 1 ടേബിള്‍സ്പൂണ്‍
എല്ലാ ചേരുവകളും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഈ പാക്ക് ചര്‍മ്മത്തിന് തിളക്കവും ഒരേ നിറവും നല്കാന് സഹായിക്കുന്നു.
കത്രീന കൈഫ് ഉപയോഗിക്കുന്നത് ഇത്
ബോളിവുഡിലെ ബാര്‍ബി ഡോള്‍ എന്നാണ് കത്രീന അറിയപ്പെടുന്നത്. നല്ല ക്ലിയര്‍ ചര്മ്മകാന്തിയാണ് കത്രീനയ്ക്ക് ഉള്ളത്. കത്രീന ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഫേയ്സ്പാക്ക് റെസിപ്പി പരിചയപ്പെടാം.
ചേരുവകള്‍
വെള്ളരിക്ക - 1 (ചീകിയെടുത്തത്)
പുതിനയില - 1 ടേബിള്‍സ്പൂണ്‍ (ചതച്ചത്)
തൈര് - 1 ടേബിള്‍സ്പൂണ്‍
എല്ലാ ചേരുവകളും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും പുരട്ടി 10-15 മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തില്‍ കഴുകുക. ഈ പാക്ക് ചര്‍മ്മത്തിന് തണുപ്പും ആശ്വാസവും നല്കുന്നു.
പ്രിയങ്ക ചോപ്രയുടെ സൗന്ദര്യത്തിനു പിന്നില്‍
പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് ഫേയ്സ്പാക്ക് തയ്യാറാക്കി ഉപയോഗിക്കാന്‍ താല്പര്യപ്പെടുന്ന താരമാണ് പ്രിയങ്ക ചോപ്ര. താരം തന്നെ പല റെസിപ്പികളും പല അഭിമുഖങ്ങളിലും, സോഷ്യല്‍ മീഡിയ വഴിയും വെളിപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ പ്രിയപ്പെട്ട ഒരു ഫേയ്സ്പാക്ക് റെസിപ്പി പരിചയപ്പെടാം.
ചേരുവകള്‍
മുള്‍ട്ടാണി മിട്ടി (ഫുള്ളേഴ്സ് എര്‍ത്ത്) - 2 ടേബിള്‍സ്പൂണ്‍
റോസ് വാട്ടര്‍ - 1 ടേബിള്‍സ്പൂണ്‍
തൈര് - 1 ടേബിള്‍സ്പൂണ്‍
എല്ലാ ചേരുവകളും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഈ പാക്ക് ചര്‍മ്മത്തെ ആഴത്തില്‍ ശുദ്ധീകരിക്കാനും മാലിന്യം നീക്കം ചെയ്യാനും സഹായിക്കുന്നു.
ശില്പ ഷെട്ടിയുടെ യുവത്വത്തിനു പിന്നില്‍
പ്രായം കടന്നു പോകുമ്പോഴും ഇന്നും യുവത്വം നിലനിര്‍ത്തുന്ന താരമാണ് ശില്പ ഷെട്ടി. താരത്തിന്റെ പ്രിയപ്പെട്ട ഒരു ഫേയ്സ്പാക്ക് റെസിപ്പി പരിചയപ്പെടാം.
ചേരുവകള്‍
പഴുത്ത പപ്പായ - 1 (നന്നായി ഉടച്ചത്)
തേന്‍ - 1 ടേബിള്‍സ്പൂണ്‍
രണ്ട് ചേരുവകളും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഈ പാക്ക് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും പോഷിപ്പിക്കാനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏതൊരു പുതിയ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുമ്പും ഒരു ചെറിയ ഭാഗത്ത് പുരട്ടി പരീക്ഷിക്കുക. മികച്ച ഫലത്തിനായി ഈ ഫേസ് പാക്കുകള്‍ ആഴ്ചയില്‍ 1-2 തവണ ഉപയോഗിക്കുക. ഫേസ് പാക്ക് കഴുകുമ്പോള്‍ മുഖം മൃദുവായി മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഈ ഫേസ് പാക്കുകള്‍ പ്രശസ്ത ഇന്ത്യന്‍ സിനിമാ താരങ്ങളുടെ സൗന്ദര്യ രഹസ്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഇവ ചര്‍മ്മത്തിന്റെ ഘടന, നിറം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
