Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
മുടിയ്ക്ക് തിളക്കം നല്‍കും, കരുത്തും നിറവും നല്‍കും; ഈ ഹെയര്മാസ്കുകളില് ഒന്ന് പതിവാക്കിയാല്‍ മതി
Natural hair mask: മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ശരിയായ കേശ സംരക്ഷണം അനിവാര്യമാണ്. മുടിയിലെ നര അകറ്റാനും, താരന് അകറ്റാനും, മുടിയുടെ ബലം നിലനിര്‍ത്താനും, മുടി കൊഴിച്ചില്‍ അകറ്റാനുമെല്ലാം കേശ സംരക്ഷണം അനിവാര്യമാണ്. മുടി ചീകി ഒതുക്കുന്നത് പോലെ തന്നെ, മുടി കഴുകി വൃത്തിയാക്കുന്നതുപോലെ തന്നെ, മുടിയ്ക്ക് വേണ്ട പോഷകങ്ങള്‍ നല്‍കേണ്ടതും അനിവാര്യമാണ്. ചില പോഷകങ്ങള്‍ ആഹാരത്തില്‍ നിന്നും ലഭിക്കും. എന്നാല്‍, മറ്റു ചിലത് ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കുന്നതിലൂടെ മുടിയ്ക്ക് ലഭിക്കും. അത്തരത്തില്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകള്‍ പരിചയപ്പെടാം.

തേന്‍ വെളിച്ചെണ്ണ ഹെയര്‍ മാസ്ക്
മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും, മുടിയുടെ തിളക്കം നിലനിര്‍ത്താനും വെളിച്ചെണ്ണ തേന്‍ ഹെയര്‍ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് തയ്യാറാക്കുന്നതിനായി 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും 1 ടേബിള്‍സ്പൂണ്‍ തേനും ചെറുതായി ചൂടാക്കി, മുടിയുടെ വേര് മുതല്‍ അറ്റം വരെ പുരട്ടുക. 12-15 മിനിറ്റിന് ശേഷം കഴുകി കളയുക.
അവോക്കാഡോ വാഴപ്പഴം ഹെയര്‍ മാസ്ക്
കേടായ മുടികളെ നന്നാക്കാനും, പോഷകങ്ങള്‍ നല്കി ആരോഗ്യത്തോടെ നിലനിര്‍ത്താനും, മുടിയുടെ ഇലാസ്തികത നിലനിര്‍ത്താനും സഹായിക്കുന്ന ഹെയര്‍ മാസ്കാണ് അവക്കാഡോ വാഴപ്പഴം ഹെയര്‍ മാസ്ക്. ഇത് തയ്യാറാക്കുന്നതിനായി 1 പഴുത്ത അവോക്കാഡോയും 1 പഴുത്ത വാഴപ്പഴവും ഉടച്ച് നനഞ്ഞ മുടിയില്‍ പുരട്ടി 20-30 മിനിറ്റ് വയ്ക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്.
മുട്ടയും ഒലിവ് ഓയിലും ചേര്‍ന്ന ഹെയര്‍ മാസ്ക്
ഈ മാസ്ക് മുടിയുടെ ശക്തിയും വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നു. ഇത് തയ്യാറാക്കുന്നതിനായി 2 മുട്ടയും 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി ഇളക്കി മുടിയില്‍ പുരട്ടി 30-45 മിനിറ്റ് വയ്ക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്.
തൈര് തേന്‍ ഹെയര്‍ മാസ്ക്
വരണ്ടതും കേടായതുമായ മുടിക്ക് ഈ മാസ്ക് വളരെ നല്ലതാണ്. 1/2 കപ്പ് സാധാരണ തൈരും 2 ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് മുടിയില്‍ പുരട്ടി 30 മിനിറ്റ് വയ്ക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്.
വെളിച്ചെണ്ണ കറുവപ്പട്ട ഹെയര്‍ മാസ്ക്
ഈ മാസ്ക് മുടിക്ക് ഈര്‍പ്പം നല്കി പോഷിപ്പിക്കുന്നു. 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും 1 ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും ചേര്‍ത്ത് മുടിയില്‍ പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്.
ഹെയര്‍ മാസ്കുകളുടെ ഗുണങ്ങള്‍
മൃദുലവും തിളക്കമുള്ളതുമായ മുടി നിലനിര്‍ത്താന്‍ ഇത്തരം ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നതാണ്. കൂടാതെ, മുടിക്ക് ഈര്‍പ്പം നല്കുന്നു. മുടിയുടെ കേടുപാടുകളും വരള്‍ച്ചയും കുറയ്ക്കുന്നു ശിരോ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു. കരുത്തുറ്റ മുടി നല്കുന്നു. അതുപോലെ, മേല്‍ പറഞ്ഞ ഹെയര്‍ മാസ്കുകളില്‍ ഏതെങ്കിലും ചേരുവകള്‍ അലര്‍ജി ഉണ്ടാക്കുമെങ്കില്‍ അവ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
