Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
മൃദുലമായ ചര്‍മ്മത്തിന് തേങ്ങാപ്പാല്‍ ക്രീം വീട്ടില്‍ തന്നെ തയ്യാറാക്കാം
പലപ്പോഴും ശരീരത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ മൂലം പലരിലും ചര്‍മ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടാറുണ്ട്. ചര്‍മ്മത്തിന് ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ, നല്ല മൃദുലവും, യുവത്വം നിറഞ്ഞതുമായ ചര്‍മ്മം സ്വന്തതമാക്കാന് സാധിക്കൂ. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ നല്ല ആഹാരം കഴിക്കണം. ആഹാരം മാത്രം പോര, ചര്‍മ്മ സംരക്ഷണം കൃത്യമായി നടത്തണം. അത്തരത്തില്‍ നല്ല മൃദുലവും ആരോഗ്യകരവുമായ ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു ക്രീം പരിചയപ്പെടാം. ഈ ക്രീം തയ്യാറാക്കാന്‍ തേങ്ങാപ്പാലും കുറച്ച് മഞ്ഞളുമാണ് ആവശ്യമായി വരുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കേണ്ട വിധം
ഈ ക്രീം തയ്യാറാക്കുന്നതിനായി മൂന്ന് കപ്പ് കട്ടി തേങ്ങാപ്പാല്‍ എടുക്കണം. വെള്ളം ചേര്‍ക്കാതെ തേങ്ങ അരച്ച്, അതില്‍ നിന്നും പിഴിഞ്ഞെടുക്കുന്ന തേങ്ങാപ്പാല്‍ വേണം ഉപയോഗിക്കാന്‍. ഈ തേങ്ങാപ്പാല്‍ ഒരു പാത്രത്തില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ എടുത്ത് വെയ്ക്കുക. 6 മണിക്കൂര്‍ വെയ്ക്കണം. അതിനുശേഷം ഈ തേങ്ങാപ്പാല്‍ പുറത്തെടുക്കുക. മുകളില്‍ തേങ്ങാപ്പാലിന്റെ ക്രീം കട്ടപിടിച്ച് ഇരിക്കുന്നത് കാണാം. ഇത് പതുക്കെ ഒരു സ്പൂണ്‍ ഉപയോഗിച്ച് കോരി മാറ്റുക. കോരിയെടുത്ത ക്രീം നല്ല വൃത്തിയുള്ളതും ഉണങ്ങിയതുമായ ചെറിയ പാത്രത്തിലേയ്ക്ക് വേണം മാറ്റി വെയ്കകാം. അതിനുശേഷം ഈ പാല് വീണ്ടും ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഒപ്പം എടുത്ത് മാറ്റി വെച്ച ക്രീം ഫ്രിഡ്ജില്‍ വെയ്ക്കുക.
അടുത്ത 6 മണിക്കൂര്‍ കഴിയുമ്പോള്‍ തേങ്ങാപ്പിലില്‍ നിന്നും ക്രീം കോരി മാറ്റി മുന്‍പ് ക്രീം സൂക്ഷിച്ച പാത്രത്തില്‍ ചേര്‍ത്ത് അടച്ച് വെയ്ക്കുക. ഇത്തരത്തില്‍ തേങ്ങാപ്പാലില്‍ നിന്നും എല്ലാ ക്രീമും ലഭിക്കുന്നത് വരെ ഇതേ രീതി തുടരുക. അവസാനം സൂക്ഷിച്ച് എടുത്ത് വെച്ച ക്രീമില്‍ കാല് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്ത് ഒരു ചെപ്പില്‍ ആക്കിയതിന് ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഈ ക്രീം ഇടയ്ക്ക് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്യും. ചര്‍മ്മം മൃദുലമാകാന്‍ സഹായിക്കും. അതുപോലെ, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കാനും സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖത്ത് അമിതമായി എണ്ണമയം ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ ഈ ക്രീം ഉപയോഗിക്കാതിരിക്കുക. കാരണം, എണ്ണമയം വര്‍ദ്ധിക്കാന്‍ ചിലപ്പോള്‍ ഇത് കാരണമായേക്കാം. അതുപോലെ, അമിതമായി മുഖക്കുരു പ്രശ്നങ്ങള്‍ ഉള്ളവരും കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഈ ക്രീം ബെസ്റ്റാണ്. ചര്‍മ്മം നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്യും. കാലിലെ മൊരി അകറ്റാന്‍ ഇത് സഹായിക്കുന്നതാണ്.
അതുപോലെ, ഈ ക്രീമില്‍ മഞ്ഞളിനു പകരം നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്ന ചേരുവകള്‍ ചേര്‍ക്കാവുന്നതാണ്. മഞ്ഞള്‍ ചേര്‍ക്കാതെ, തേങ്ങാപ്പാല്‍ ക്രീം മാത്രം ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. മഞ്ഞള്‍ ചിലരില്‍ അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ, വസ്ത്രങ്ങളിലും, മുഖത്തും കട്ട പിടിച്ചിരിക്കാനും സാധ്യത കൂടുതലാണ്. അതിനാല്‍, നിങ്ങളുടെ താല്പര്യാനുസരണം ഇഷ്ടമുള്ള ചേരുവകള്‍ ചേര്‍ക്കാവുന്നതാണ്. ചര്‍മ്മ പ്രശ്നങ്ങള്‍ ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications