Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
അടുക്കള പണിയെടുത്ത് കൈകളുടെ മൃദുലത നഷ്ടമായോ? വീണ്ടെടുക്കാന്‍ ഇവ പുരട്ടൂ
അമിതമായി അടുക്കള പണി എടുക്കുന്നവരില്‍, കൈകള്‍ പരുപരുത്തതാകാന്‍ സാധ്യത കൂടുതലാണ്. കയ്യില്‍ തഴമ്പ് വര്‍ദ്ധിക്കുന്നത് കൈകളുടെ മൃദുലത നഷ്ടമാകുന്നതിന് കാരണമാകുന്നു. ഈ പ്രശ്നങ്ങള്‍ അകറ്റുന്നതിനും, കൈകള്‍ മൃദുലമാകുന്നതിനും പതിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തെല്ലാം എന്ന് നോക്കാം.

വെണ്ണ
അമിതമായി പാത്രം കഴുകുന്നത്, അല്ലെങ്കില്‍ അലക്കുന്നതെല്ലാം കൈകളുടെ മൃദുലത നഷ്ടമാകുന്നതിന് കാരണമാകുന്നു. സോപ്പും, സോപ്പും പൊടിയും കൈകളില്‍ അതിമായി പറ്റിപ്പിടിക്കുന്നത് വരണ്ട ചര്‍മ്മത്തിനും, അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാണ്. ഈ പ്രശ്നങ്ങള്‍ അകറ്റാനും, കയ്യില്‍ നിന്നും തഴമ്പ് അകറ്റാനും, കൈകള്‍ മൃദുലമാക്കാനും സഹായിക്കുന്ന ഒരു പദാര്‍ത്ഥമാണ് വെണ്ണ. രാത്രി കിടക്കുന്നതിന് മുന്‍പ് കുറച്ച് വെണ്ണ എടുത്ത് ഇരു കൈകളിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. വെണ്ണ ചര്‍മ്മത്തില്‍ ആഗിരണം ചെയ്യുന്നതുവരെ പതുക്കെ മസാജ് ചെയ്ത് കൊടുക്കുക. ഇത്തരത്തില്‍ എന്നും പതിവായി ചെയ്യുന്നത് കൈകള്‍ മൃദുലമാക്കാന്‍ സഹായിക്കുന്നതാണ്.
വെളിച്ചെണ്ണ
രാത്രി കിടക്കുന്നതിന് മുന്‍പ് കൈകളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. വെളിച്ചെണ്ണയ്ക്ക് പകരം, ഒലീവ് ഓയില്‍ പുരട്ടുന്നതും വളരെ നല്ലതാണ്. ഇത് കൈകളിലെ ഈര്‍പ്പം നിലനിര്‍ത്തുകയും, കൈകള്‍ വരണ്ട് പോകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് കൈകള്‍ മൃദുലമാക്കാന്‍ സഹായിക്കുന്നതാണ്.
റോസ് വാട്ടര്‍- ഗ്ലിസറിന്‍
ചര്‍മ്മം മൃദുലമാക്കാന്‍ റോസ് വാട്ടര്‍ നല്ലതാണ്. മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും, ചര്‍മ്മത്തിന്റെ മൃദുലത നിലനിര്‍ത്തുന്നതിനും വരണ്ട ചര്‍മ്മം ഇല്ലാതാക്കുന്നിതിനും റോസ് വാട്ടറും ഗ്ലിസറിനും നല്ലതാണ്. ഇതിനായി റോസ് വാട്ടറും, ഗ്ലിസറിനും തുല്യ അളവില്‍ എടുക്കുക. ഇവ മിക്സ് ചെയ്ത് കൈകളില്‍ ഇടയ്ക്ക് പുരട്ടുക. കൈകള്‍ മൃദുലമാകാന്‍ ഈ മിക്സ് സഹായിക്കുന്നതാണ്.
കറ്റാര്‍വാഴ ജെല്‍
ചര്‍മ്മം മൃദുലമാക്കാനും, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും കറ്റാര്‍വാഴ ജെല്‍ വളരെയധികം സഹായിക്കുന്നതാണ്. അതിനാല്‍, എന്നും ഇടയ്ക്ക് കറ്റാര്‍വാഴ ജെല്‍ കുറച്ചെടുത്ത് കൈകളില്‍ പുരട്ടുന്നത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കാനും, ചര്‍മ്മം മൃദുലമാകാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കുന്നതാണ്. ശുദ്ധമായ കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
കൈകള്‍ അമിതമായി വെള്ളം നനയാതിരിക്കാന്‍ ശ്രദ്ധിക്കുക. കെമിക്കലുകള്‍ അടങ്ങിയ സാധനങ്ങളുമായി കൈകളിലെ ചര്‍മ്മം കോണ്ടാക്ട് വരാത്ത വിധത്തില്‍ കൈകളെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കുക. പാത്രം കഴുകുമ്പോള്‍ കൈകളില്‍ ഗ്ലൗസ് ധരിക്കാന്‍ ശ്രദ്ധിക്കുക. പുറം പണി എടുക്കുന്നവര്‍, പറമ്പില്‍ പണി എടുക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, ഗ്ലൗസ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ക്രീം കൈകളില്‍ പുരട്ടുന്നത് നല്ലതാണ്. കെമിക്കലുകള്‍ കുറഞ്ഞ മോയ്സ്ച്വറൈസിംഗ് ക്രീം പുരട്ടുന്നത് വളരെ നല്ലതായിരിക്കും. കൈകളില്‍ അമിതമായി ചൂട് അടിക്കാത്ത വിധത്തില്‍ സൂക്ഷിക്കുക. കൈകളില്‍ ജലാംശം നിലനില്‍ക്കാത്ത വിധത്തില്‍ വൃത്തിയായി സൂക്ഷിക്കാന്‍ അശരദ്ധിക്കുക. അമിതമായി ജലാംശം നിലനില്‍ക്കുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. കൈകള്‍ എല്ലായ്പ്പോഴും വൃത്തിയില്‍ സൂക്ഷിക്കുക. ഇത്രയും കാര്യങ്ങള്‍ ലഭിച്ചാല്‍, നല്ല മൃദുലമായ കൈകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications