Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
കാലില്‍ കരുവാളിപ്പുണ്ടോ? മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കേണ്ടവ
പതിവായി ഒരേ ഡിസൈനിലുള്ള ചെരുപ്പ് ഉപയോഗിച്ചാല്‍, ചെരുപ്പ് മറച്ച ഭാഗം വെളുത്തിരിക്കും, ബാക്കി ഭാഗങ്ങള്‍ കരുവാളിച്ചും ഇരിക്കാറുണ്ട്. സത്യത്തില്‍ ഇത് കാലിന്റെ ഭംഗി തന്നെ ഇല്ലാതാക്കും. പലപ്പോഴും ഷൂ ധരിച്ച് പുറത്തേയ്ക്ക് ഇറങ്ങാന്‍ പലര്‍ക്കും സാധിക്കാത്തതും കാലില്‍ കരുവാളിപ്പ് അമിതമായി ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും, കാലിലെ കരുവാളിപ്പ് അകറ്റാനും ഫലപ്രദമായി ഉപയോഗിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

മഞ്ഞള്‍- നാരങ്ങ നീര്
ഒരു ടീസ്പൂണ്‍ മഞ്ഞള്‍ എടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങനീര് ചേര്‍ക്കുക. ഇവ നല്ലതുപോലെ മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കണം. അതിനുശേഷം കാലില്‍ പുരട്ടുക. 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ എല്ലാ ദിവസവും പുരട്ടുന്നത്, കാല്പാദത്തിന്റെ നിറം വര്‍ദ്ധിക്കുന്നതിന് സഹായിക്കും. കാല്പാദത്തില് നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. കാല്പാദത്തില് നിന്നും കരുവാളിപ്പും ഇല്ലാതാകുന്നതാണ്.
വെള്ളരി- തൈര്
രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളരി നീര് എടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇത് കാല്പാദത്തില് പുരട്ടുക. 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, കാലിലെ കരുവാളിപ്പ് അകറ്റാനും ഈ കൂട്ട് സഹായിക്കുന്നതാണ്.
ബേക്കിംഗ് സോഡ- വെള്ളം
1 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ 2 ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പേസ്റ്റ് പരുവത്തില്‍ ആക്കിയതിന് ശേഷം കാലില്‍ പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാന്‍ ഈ പേസ്റ്റ് സഹായിക്കുന്നതാണ്.
പഞ്ചസ്സാര- വെളിച്ചെണ്ണ
1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍, അര ടേബിള്‍സ്പൂണ്‍ പഞ്ചസ്സാര ചേര്‍ത്ത് മിക്സ് ചെയ്യുക. അതിനുശേഷം, കാലില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മത്തിന് തിളക്കം നല്കാന് സഹായിക്കും. ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ കാലിലും സണ്‍സ്ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. ഇന്ന് എസ്പിഎഫ് ഫോര്‍മുല അടങ്ങിയ ബോഡി ക്രീമുകളും ലഭ്യമാണ്. അതിനാല്‍, ഇത്തരം ബോഡി ക്രീമുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഷൂ ധരിച്ച് പുറത്തിറങ്ങുന്നത് കാലില്‍ കരുവാളിവ്വ് വീഴാതെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്. എന്നും കാലിനു വേണ്ട പരിചരണങ്ങള്‍ കൃത്യമായ രീതിയില്‍ നല്കാന് ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications