Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ഷാംപൂവിന് പകരം ഇതൊന്ന് തലയില്‍ തേയ്ക്കൂ; ചെളിയെല്ലാം പോകും, മുടിയുടെ ആരോഗ്യവും നിലനില്ക്കും
Herbal shampoo recipe: ഇന്ന് നമുക്ക് ലഭിക്കുന്ന ഷാംപൂവില്‍ ധാരാളം കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നത്. ഇത്തരത്തില്‍ കെമിക്കലുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, മുടിയുടെ ആരോഗ്യം സാവധാനത്തില്‍ നശിക്കുന്നതിന് ഇവ കാരണമാകുന്നു. പലപ്പോഴും, മുടി വരണ്ട് പോകുന്നതിനും, തലയില്‍ താരന് വര്‍ദ്ധിക്കുന്നതിനും, മുടികൊഴിച്ചില്‍ ശക്തമാകുന്നതിനും ഷാംപൂവിന്റെ ഉപയോഗം കാരമാണ്. എന്നാല്‍, ഈ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലാതെ, ഷാംപൂ ഉപയോഗിച്ചാല്‍ ലഭിക്കുന്ന അതേ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്ന ഒരു പ്രകൃതിദത്ത കൂട്ടുണ്ട്. ഇത് തയ്യാറാക്കി തലയില്‍ പുരട്ടി കുളിച്ചാല്‍ തലയില്‍ നിന്നും ചെളി ഇല്ലാതാകുന്നതാണ്. മുടിയ്ക്ക് തിളക്കം ലഭിക്കും. എണ്ണമയവും നീക്കം ചെയ്യാന്‍ സാധിക്കും. ഇവ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.

കെമിക്കല്‍ ഷാംപൂ ഉപയോഗിച്ചാലുണ്ടാകുന്ന ദോഷവശങ്ങള്‍
സള്‍ഫേറ്റ് പോലെയുള്ള കെമിക്കലുകള്‍ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. എത്ര നാച്വറല്‍ ഷാംപൂ ആണ് എന്ന് അവകാശപ്പെട്ടാലും, അതില്‍ സുഗന്ധത്തിനായി എസ്സന്‍സും, ഷെല്‍ഫ് ലൈഫ് ലഭിക്കാന്‍ കെമിക്കലുകളും ചേര്‍ക്കുന്നത് പതിവാണ്. ഇത്തരം ഘടകങ്ങള്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. അതുപോലെ, ശിരോചര്‍മ്മത്തിന്റെ ആരോഗ്യവും നശിക്കുന്നതിലേയ്ക്ക് നയിക്കുന്നു. പ്രത്യേകിച്ച്, ശിരോചര്‍മ്മം വരണ്ട് പോകുന്നതിന് ഇവയൊരു കാരണമാണ്. തലയില്‍ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടായേക്കാം. ചിലര്‍ക്ക് അലര്‍ജി പ്രശ്നങ്ങള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു. തലയില്‍ പ്രകൃതിദത്തമായ രീയിതില്‍ രൂപപ്പെടുന്ന സെബം നീക്കം ചെയ്യാന്‍ ഇഴ കാരണമാകുന്നു. ഈ സെബം നിലനില്‍ക്കുന്നത് മുടിയെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ, മുടി പൊട്ടിപ്പോകാതെ സംരക്ഷിക്കുന്നതിനും, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും ഇവ സഹായിക്കുന്നതാണ്. ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ, വീട്ടില്‍ തന്നെ തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ഷാംപൂ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
ആല്‍മണ്ട് ഗം- 10 എണ്ണം
ചീവയ്ക്ക പൊടി- കാല് കപ്പ്
സോപ്പും കായ് പൊടിച്ചത്- കാല്‍കപ്പ്
നെല്ലിക്ക- 10 എണ്ണം
തയ്യാറാക്കേണ്ട വിധം
ആല്‍മണ്ട് ഗം തലേ ദിവസം രാത്രിയില്‍ കുതിര്‍ത്ത് വെയ്ക്കുക. അതിനുശേഷം പിറ്റേ ദിവസം ആല്‍മണ്ട് ഗം, നെല്ലിക്ക, ചീവയ്ക്ക, സോപ്പും കായ് പൊടി, നെല്ലിക്ക എന്നിവ ചേര്‍ത്ത് കുറച്ച് വെള്ളത്തില്‍ നല്ലതുപോലെ അരച്ച് എടുക്കുക. വെള്ളം അമിതമായി ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തിക്ക് പേസ്റ്റ് പരുവത്തില്‍ ആകുമ്പോള്‍ തലയില്‍ ഇത് തേച്ച് പുരട്ടി കഴുകി കളയാവുന്നതാണ്. സാധാ ഷാംപൂ ഉപയോഗിക്കുന്ന അതേ രീതിയില്‍ ഈ കൂട്ട് നിങ്ങള്‍ക്ക് തലയില്‍ തേയ്ക്കാം.
ഗുണങ്ങള്‍
ഇതില്‍ നെല്ലിക്ക ചേര്‍ത്തിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ കൊളാജന്‍ ഉല്പാദനത്തിന് സഹായിക്കുന്ന വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത് മുടിയെ ബലപ്പെടുത്താനും, മുടി കൊഴില്‍ കുറയ്ക്കാനും സഹായിക്കുന്നു. മുടയ്ക്ക് നല്ല തിളക്കം നല്‍കാനും, മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്താനും നെല്ലിക്ക സഹായിക്കുന്നതാണ്. അതുപോലെ, ചീവയ്ക്ക പൊടി മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നു. സോപ്പുംകായ് നാച്വറല്‍ സോപ്പിന്റെ അതേ ഫലം നല്കുന്ന കായയാണ്. അതിനാല്‍, ഇതും മുടിയ്ക്ക് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
