Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മേയ്ക്കപ്പില്ലാതെയും സാമന്തയുടെ ചര്‍മ്മത്തിന് എന്തൊരഴക്! ഇതിനു പിന്നിലെ രഹസ്യം
മേയ്ക്കപ്പില്ലാതെയും വളരെ ചെറുപ്പവും, തിളക്കവുമാര്‍ന്ന ചര്‍മ്മമാണ് സിനിമാ താരം സാമന്തയുടെത്. ഇതിനുപിന്നിലെ രഹസ്യം എന്തായിരിക്കും. സാമന്തയെപ്പോലെ തന്നെ നിങ്ങള്‍ക്കും, ഏത് പ്രായത്തിലും വളരെ യുവത്വമുള്ളതും, ആരോഗ്യകരവുമായ ചര്‍മ്മം സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി ഓരോരുത്തര്‍ പകിവാക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ന് പല നടിമാരും സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാനമായും മുന്‍തൂക്കം നല്‍കുന്നത് ഈ ഒരൊറ്റ സാധനത്തിനാണ്. അത് എന്താണെന്നും. എങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം.

സാമന്തയുടെ സൗന്ദര്യ രഹസ്യം
എത്ര ട്രീറ്റ്‌മെന്‌റ് എടുത്തിട്ടുണ്ട് എന്ന് പറഞ്ഞാലും, ഓരോ പ്രായത്തിനൊത്ത് ചര്‍മ്മത്തില്‍ പലവിധത്തിലുള്ള വ്യാത്യാസങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ വ്യത്യാസങ്ങളൊന്നും തന്നെ ഇല്ലാതെ, ചര്‍മ്മം എല്ലാ പ്രായത്തിലും ഒരുപോലെ കൊണ്ട് നടക്കണമെങ്കില്‍ കൃത്യമായ ചര്‍മ്മ സംരക്ഷണം അനിവാര്യമാണ്. പ്രത്യേകിച്ച്, ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളജന്‍ ശരീരത്തില്‍ എത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. താരം ഇക്കാര്യങ്ങളെല്ലാം ഡയറ്റിലൂടെയും നല്ല വ്യായമത്തിലൂടെയും ശ്രദ്ധിക്കുന്നതിനാല്‍ തന്നെയാണ് ഈ പ്രായത്തിലും, സാമന്തയുടെ ചര്‍മ്മം നല്ല തിളക്കത്തോടെ യുവത്വമുള്ളതായിരിക്കുന്നത്.
കൊളാജന്‍ വര്‍ദ്ധിപ്പിച്ചാല്‍
ആഹാരത്തിലൂടെയും, അതുപോലെ സപ്ലിമെന്റ്‌സ് എടുത്തും കൊളാജന്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാവുന്നതാണ്. ശരീരത്തില്‍ കൊളജന്റെ അളവ് കൃത്യമായി നിലനിന്നാല്‍ നിരവധി ഗുണങ്ങളാണ് ചര്‍മ്മത്തിന് ലഭിക്കുന്നത്. ചര്‍മ്മത്തിന് സ്വാഭാവികമായി തിളക്കം വര്‍ദ്ധിക്കുന്നു. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കാനും, ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ ഇല്ലാതാക്കാനും, കറുത്തപാടുകളെല്ലാം അകറ്റി, നല്ല യുവത്വമുള്ള ചര്‍മ്മം സ്വന്തമാക്കാനും സഹായിക്കുന്നതാണ്.
ആഹാരത്തില്‍ നിന്നും
ഡയറ്റെടുക്കുമ്പോള്‍ കൊളാജന്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. ഇതിനായി ചിക്കന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. അതുപോലെ, മത്സ്യം, മുട്ട, സിട്രസ് പഴങ്ങളായ ഓറഞ്ച്, മുന്തിരി, കിവി എന്നിവയും, ബെറീസ്, പേരക്ക, വെളുത്തുള്ളി, കശുവണ്ടി, തക്കാളി, ഇലക്കറികള്‍ എന്നിവയെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ കൊളാജന്‍ വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്.
സപ്ലിമെന്റ്‌സ്
ആഹാരത്തിലൂടെ അല്ലാതെ കൊളാജന്‍ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സപ്ലിമെന്റ്‌സ് എടുക്കാവുന്നതാണ്. എന്നും രാവിലെ വെറും വയറ്റില്‍ കൊളാജന്‍ സപ്ലിമെന്റ്‌സ് കഴിക്കുന്നത് നല്ലതാണെന്നാണ് ചില ചര്‍മ്മരോഗ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നല്ല സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ സമീപിച്ച്, അവരുടെ അഭിപ്രായം തേടിയതിന് ശേഷം കൊളാജന്‍ സപ്ലിമെന്റ്‌സ് എടുക്കുന്നത് കൂടുതല്‍ ഗുണം നല്‍കാന്‍ സഹായിക്കും. കൂടാതെ, കൊളാജന്‍ സപ്ലിമെന്റ്‌സിന്റെ കൂടെ, ചെറിയ രീതിയില്‍ വ്യായാമം ശീലിക്കുന്നതും നല്ല ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ നിങ്ങളെ വളരെയധികം സഹായിക്കും.
അമിതമായാല്‍
കൊളാജന്‍ സപ്ലിമെന്റ്‌സ് എടുക്കുമ്പോള്‍, ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രം സപ്ലിമെന്റ്‌സ് എടുക്കാന്‍ ശ്രദ്ധിക്കുക. കാരണം, തെറ്റായ രീതിയില്‍ ഉപയോഗിച്ചാല്‍, വയറിളക്കം, ദഹന പ്രശ്‌നങ്ങള്‍, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications