Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുഖക്കുരുവും കറുത്ത പാടുകളും അകറ്റും; വാഴപ്പഴം ഈ വിധം ഈ വിധം ഉപയോഗിച്ച് നോക്കൂ
Banana face pack: ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും അതുപോലെ, മൃതോകശങ്ങള് അടിഞ്ഞ് കൂടുന്നതുമെല്ലാം മുഖക്കുരു വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. മുഖക്കുരു വന്നാല്‍, കറുത്ത പാടുകള്‍ വര്‍ദ്ധിക്കുന്നതിനും, ചര്‍മ്മത്തില്‍ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, കുഴികള്‍ എന്നി രൂപപ്പെടുന്നതിനും കാരണമാകുന്നു.

ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാഴപ്പഴം വളരെ നല്ലതാണ്. വാഴപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന ചില ഫേയ്സ്പാക്കുകളുണ്ട്. ഇവ പതിവാക്കിയാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. വാഴപ്പഴം ഉപയോഗിച്ച് ഫേയ്സ്പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
വാഴപ്പഴും തേനും
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നിതിനായി 1 പഴുത്ത വാഴപ്പഴം ഉടച്ചെടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. വരണ്ട ചര്‍മ്മം അകറ്റാനും, ചര്‍മ്മത്തെ മോയ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ അകറ്റുന്നതിനും, ചര്‍മ്മത്തിന് മിനുസവും മൃദുലതയും നല്‍കുന്നതിന് സഹായിക്കുന്നു. കൂടാതെ, വരണ്ട ചര്‍മ്മം മൂലം ഉണ്ടാകുന്ന മുഖക്കുരു പ്രശ്നങ്ങള്‍ അകറ്റാന്‍ ഇവ സഹായിക്കുന്നതാണ്.ചര്‍മ്മം ക്ലിയറാക്കാനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്.
വാഴപ്പഴവും മഞ്ഞളും
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ഒരു വാഴപ്പഴം ഉടയ്ച്ചെടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മിക്സ് ചെയ്യുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ ഈ ഫേയ്സ്പാക്ക് സഹായിക്കുന്നു. അതുപോലെ, മുഖക്കുരു തടയാനും, കറപുത്തപാടുകള് ചര്‍മ്മത്തില്‍ നിന്നും നീക്കം ചെയ്യാനും ഈ ഫേയ്സ്പാക്ക് നല്ലതാണ്. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നു.
വാഴപ്പഴം തൈര് ഫേയ്സ്പാക്ക്
ഒരു വാഴപ്പഴം എടുത്ത് നല്ലതുപോലെ ഉടച്ചെടുക്കുക. ഇതിലേയ്ക്ക ഒരു ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. മിക്സ് ചെയ്യുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ചര്‍മ്മത്തെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും, ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നു. കറുത്ത പാടുകളും, വൈറ്റ് ഹെഡ്സും കുറയ്ക്കാന്‍ സഹായിക്കുന്നു.
വാഴപ്പഴവും ഓട്സും
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനും ഒരു വാഴപ്പഴം എടുക്കുക. നല്ലതുപോലെ ഉടച്ച് ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓട്സ് ചേര്‍ക്കുക. ഇവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റ കഴിയുമ്പോള്‍ കഴുകി കളയുക. ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാന്‍ സാധിക്കുന്നു. ഇത് മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏതൊരു ഫേയ്സ്പാക്കും അടുപ്പിച്ച് കുറച്ച് ദിവസം ഉപയോഗിച്ചാല്‍ മാത്രമാണ് ശരിയായ ഫലം ലഭിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവം അുസരിച്ചു വേണം ഫേയ്സ്പാക്ക് തിരഞ്ഞെടുക്കാന്‍. ഒരു ദിവസം ഉപയോഗിച്ചാല്‍ ഫലം ലഭിക്കണമെന്നില്ല. ഏതെങ്കിലും ചേരുവകളോട് അലര്‍ജി ഉണ്ടെങ്കില്‍ ഈ ഫേ്സ്പാക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
