Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
സാരിയുടുക്കുമ്പോള്‍ സ്ലിം ലുക്ക് ലഭിക്കാന്‍ ശ്രദ്ധിക്കാം ഇവ
മലയാളികളുടെ പ്രിയപ്പെട്ട വസ്ത്രമാണ്. സാരി. പ്രധാനപ്പെട്ട ഏതൊരു ചടങ്ങില്‍ പങ്കെടുത്താലും സാരി തിരഞ്ഞെടുക്കുന്ന നിരവധി സ്ത്രീകളുണ്ട്. സാരിയ്ക്ക് ചേരുന്ന വിധത്തില്‍ ആഭരണങ്ങളും, മേയ്ക്കപ്പും ഇട്ടാല്‍, ഏതൊരു സ്ത്രീയും സുന്ദരിയായിരിക്കും. എന്നാല്‍, ചിലര്‍ക്ക് ശരീരഭാരം അമിതമാണ് എന്ന തോന്നല്‍ മൂലവും, പ്രസവശേഷം ശരീരഭാരം വര്‍ദ്ധിച്ചതിനാല്‍ സാരി ചേരുകയില്ല എന്ന തോന്നലും ചില സ്ത്രീകളിലെങ്കിലും ഉണ്ട്. എത്ര തടിച്ചിരുന്നാലും സാരിയില്‍ സ്ലിം ലുക്ക് തോന്നിപ്പിക്കാന്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവ ഏതെല്ലാമെന്ന് നോക്കാം.

ഫാബ്രിക്
സാരിയുടുക്കുമ്പോള്‍ നല്ല സ്ലീം ലുക്ക് തോന്നാന്‍, എല്ലായ്പ്പോഴും ഒതുങ്ങിയിരിക്കുന്ന ഫാബ്രിക്കിലുള്ള സാരികള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, നല്ല ഹെവി വര്‍ക്കുള്ളതും, ഒതുങ്ങി നില്ക്കാത്തതുമായ ഫാബ്രിക്കിലുള്ള സാരികള്‍ തിരഞ്ഞെടപത്താല്, ഉള്ളതിനേക്കാള്‍ അമിതമായി വണ്ണം തോന്നിപ്പിച്ചേക്കാം. അതിനാല്‍, ഷിഫോണ്‍, ജോര്‍ജെറ്റ്, ജ്യൂട്ട്, ലിനന്‍ കോട്ടന്‍ എന്നീ ഫാബ്രിക്കിലുള്ള സാരികള്‍ തിരഞ്ഞെടുക്കുന്നത്. വളരെ നല്ലതായിരിക്കും.
ഡിസൈന്‍
സാരികള്‍ക്ക് കുറികെ അതുപോലെ, നീളത്തില്‍ സ്ട്രൈപ്സ് ഉള്ള സാരികള്‍ തിരഞ്ഞെടുക്കുന്നത് വളരെ നല്ലതായിരിക്കും. ഇത് ശരീരഭാരം കുറവ് തോന്നിപ്പിക്കും. അതുപോലെ സാരിയില്‍ കള്ളികള്‍ പോലെ പാറ്റേണ്‍ ഉള്ളതും നല്ലതാണ്. ഇത്തരം പാറ്റേണുകള്‍ നിങ്ങള്‍ക്ക് സ്ലിം ലുക്ക് തോന്നിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
പ്ലീറ്റ്
സാരിയുടെ പ്ലീറ്റ് എടുക്കുമ്പോഴും ശ്രദ്ധിക്കുക. അമിതമായി വണ്ണം ഉള്ളവര്‍ സിങ്കിള്‍ ലെയര്‍ ആയി സാരി ഉടുക്കുന്നതായിരിക്കും നല്ലത്. ഇത് ശരീരം ഒതുങ്ങിയിരിക്കുന്നതായി തോന്നിപ്പിക്കും. അതുപോലെ, സാരിയുടെ പ്ലീറ്റ് നല്ല വൃത്തിയില്‍ എടുക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വിധത്തില്‍ പ്ലീറ്റ് ഒതുക്കി ഉടുക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കൂടാതെ, സാരി ഉടുക്കുമ്പോള്‍ രണ്ട് അണ്ടര്‍ സ്കേര്‍ട്ട് ഉപയോഗിക്കാതിരിക്കുക. ഇത് കൂടുതല്‍ ഴണ്ണം തോന്നിപ്പിക്കും. എല്ലായ്പ്പോഴും ഷേയ്പ്പുള്ള അണ്ടര്‍ സ്കേര്‍ട് ഉപയോഗിക്കുക.ഇതും നല്ല ഭംഗി നല്കാന് സഹായിക്കുന്നതാണ്.
ആഭരണങ്ങള്‍
സാരിയുടെ കൂടെ വളരെ ലളിതമായ രീതിയില്‍ ആഭരണങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി ആഭരണങ്ങള്‍ ധരിക്കുന്നത് നിങ്ങള്‍ക്ക് ഹെവി ലുക്ക് നല്‍കുന്നതിന് കാരണമാണ്. അതുപോലെ, ശരീരഭാരം അമിതമായി തോന്നിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു. അതിനാല്‍ വളരെ ലളിതമായ രീതിയിലുള്ള ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും.
പോസ്
അതുപോലെ, സാരിയുടുത്ത് ഫോട്ടോയ്സ്ക്ക് പോസ് ചെയ്യുമ്പോള്‍ നേരെ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രദ്ധിക്കുക. നല്ല എനര്‍ജറ്റിക്കായി, ആത്മവിശ്വാസത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും നിങ്ങളുടെ ഭംഗി വര്‍ദ്ധിപ്പിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
