Latest Updates
-
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ!
കട്ടിയുള്ള നല്ല കറുത്ത കണ്‍പീലിക്ക് ഭക്ഷണം മാത്രം മതി
നല്ല കറുത്ത കട്ടിയുള്ള കണ്പീലികള് എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇത് നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കണ്പീലി തീരെ കട്ടിയില്ലാത്തവരാണെങ്കിലോ? ഇന്ന് വിപണിയില്‍ ധാരാളം മാര്‍ഗ്ഗങ്ങള്‍ ഇതിന് പരിഹാരം എന്ന രീതിയില്‍ ഉണ്ടെങ്കിലും പ്രകൃതിദത്തമായി ഉണ്ടാവുന്ന ഭംഗി ഒരിക്കലും കിട്ടില്ല. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തിലുണ്ട്. കണ്പീലികളുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് ഒന്നിലധികം വഴികളുണ്ട്.
ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അത് കണ്‍പീലിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്നുണ്ട്. നല്ല കറുത്തതും കട്ടിയുള്ളതും ആരോഗ്യകരവുമായ കണ്‍പീലികള്‍ക്ക് ആവശ്യമായ വിറ്റാമിനുകള്‍ നിങ്ങളുടെ ശരീരത്തിന് നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഏതൊക്കെ ഭക്ഷണത്തിലൂടെ ഇതിനെ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ഭക്ഷണങ്ങള്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതുമാണ്.

മുട്ട
കണ്‍പീലികള്‍ക്ക് ആരോഗ്യവും അഴകും ഒരുപോലെ നല്കാന് മുട്ട സഹായിക്കുന്നു, കാരണം മുട്ടയില്‍ പ്രോട്ടീന്‍ വളരെയധികം കൂടുതലാണ്. ഇവ നിങ്ങള്‍ക്ക് നല്‍കുന്നത് എന്താണെന്ന് നമുക്ക് പലര്‍ക്കും അറിയില്ല എന്നുള്ളതാണ്. മുടിയും കണ്പീലികളും കെരാറ്റിന്‍ അടങ്ങിയതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് ശരീരത്തില്‍ കെരാറ്റിന്‍ ഉത്പ്പാദിപ്പിക്കുന്നു. മുട്ട സ്ഥിരമാക്കുന്നതിലൂടെ കുറച്ച് ദിവസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
മത്തി
മത്സ്യങ്ങളില്‍ റാണി എന്ന് വേണമെങ്കില്‍ മത്തിയെ വിശേഷിപ്പിക്കാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും മത്സ്യം നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മത്തിയില്‍ ധാരാളം ഒമേഗ -3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയും വിറ്റാമിന്‍ ഡി, ബി വിറ്റാമിനുകള്‍ എന്നിവയും കണ്പീലികളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. മത്തി ആരോഗ്യം മാത്രമല്ല നിങ്ങള്‍ക്ക് നല്‍കുന്നത് ഇത് നിങ്ങളുടെ കണ്പീലികളും പുരികവും വളര്‍ത്തുന്നു.
കശുവണ്ടിപരിപ്പ്
കശുവണ്ടിപരിപ്പും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ച ഓപ്ഷന് തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ ഇവയില്‍ ഒമേഗ 3 ആസിഡുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. അത് വഴി പുരികവും കണ്പീലികളും ആരോഗ്യമുള്ളതായി മാറുന്നു.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. കാരണം ഇവയില്‍ ധാരാളം വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കണ്പീലികളുടെ വളര്‍ച്ചയ്ക്കും കൊളാജന്‍ ഉല്പാദനത്തിനും അനിവാര്യമാണ്. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് നമുക്ക് ദിവസവും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
കൂണ്
വിറ്റാമിന്‍ ബി 3 യുടെ കലവറയാണ് കൂണ്. ഇത് ശരീരത്തില്‍ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ശരീരത്തില്‍ മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെവരണ്ടതും പൊട്ടുന്നതുമായ പീലികളെ ഒഴിവാക്കും. ഇതെല്ലാം തന്നെ കണ്പീലികള് കൊഴിഞ്ഞ് വീഴാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യവും ഇതിലൂടെ മെച്ചപ്പെടുന്നതിനാല്‍ എല്ലാ ദിവസവും കൂണ് കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications