Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
താരന്, നര, മുടി കൊഴിച്ചില്‍: ഈ നാലെണ്ണയില് ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് ചെയ്യാം
ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് ധാരാളം ഗുണം നല്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും നിങ്ങളുടെ മുടിയിലെ ഈര്‍പ്പം ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും വരണ്ടതും കേടായതുമായ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നതിനും മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ഈ ഓയില്‍ സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ്.
ചൂടുള്ള എണ്ണ തലയില്‍ മസാജ് ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ഓരോ ഇഴകളും പരിപാലിക്കപ്പെടുന്നു. എന്നാല്‍ എതെങ്കിലും എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് നല്ലതല്ല, ഇനി പറയുന്ന നാല് എണ്ണകളാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. വീട്ടിലിരുന്ന് നിങ്ങള്‍ വിശ്രമിക്കുന്ന സമയമെങ്കിലും ഇത്തരത്തില്‍ ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് ചെയ്യാവുന്നതാണ്. എന്നാല്‍ അതിന് നിങ്ങളെ സഹായിക്കുന്ന ചില എണ്ണകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വെളിച്ചെണ്ണ, ബദാം ഓയില്‍, ആവണക്കെണ്ണ, ഒലീവ് ഓയില്‍ എന്നിവയാണ് പ്രധാനമായും ഹോട്ട് ഓയില്‍ മസ്സാജ് ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്.

വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ ഉപയോഗം നമ്മുടെ തീവ്രമായ മോയ്സ്ചുറൈസിംഗ് ഗുണങ്ങള്‍ വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ വരണ്ടതും ചൊറിച്ചിലുള്ളതുമായ തലയോട്ടിയെ മൃദുവും മിനുസമാര്‍ന്നതുമാക്കി മാറ്റുന്നു. വിറ്റാമിനുകളും ഫാറ്റി ആസിഡുകളും നിറഞ്ഞ വെളിച്ചെണ്ണ ഹോട്ട് ഓയില്‍ മസ്സാജ് ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് അകാല നര, മുടി കൊഴിച്ചില്‍, താരന് എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ബദാം ഓയില്‍
ബദാം ഓയില്‍ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. താരന്, മുടി കൊഴിച്ചില്‍, മുടിയുടെ അനാരോഗ്യം എന്നിവയെല്ലാം തന്നെ ബദാം ഓയില്‍ ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാവുന്നു. ബദാം ഓയില്‍ മുടിയുടെ ഏത് പ്രശ്നത്തിനും ഒറ്റത്തവണ ഉപയോഗിച്ചാല്‍ തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ ഇ, പ്രോട്ടീന്‍, ഒമേഗ അടങ്ങിയ ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ബദാം ഓയില്‍ ഹോട്ട് ഓയില്‍ മസ്സാജ് ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിക്ക് ആവശ്യത്തിന പോഷണം നല്‍കുന്നതിന് സഹായിക്കുന്നു. വരണ്ടതും കേടായതുമായ മുടിക്ക് മികച്ച ഗുണം നല്കുന്ന എണ്ണയാണ് ഇത്.
ആവണക്കെണ്ണ
മുടി വളര്‍ത്തുന്നതിന് ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മുടിയുടെ അനാരോഗ്യത്തിന് പരിഹാരം സഹായിക്കുന്നതാണ് ആവണക്കെണ്ണ. മുടി കൊഴിച്ചില്‍, കഷണ്ടി, താരന്, അകാലനര എന്നീ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് ആവണക്കെണ്ണ ഉപയോഗിക്കാം. അമിനോ ആസിഡുകള്‍ കൊണ്ട് സമ്പുഷ്ടമാണ് ആവണക്കെണ്ണ. ഇത് ഇഴകളെ ശക്തിപ്പെടുത്തുന്നതിനും മോയ്സ്ചുറൈസ് ചെയ്യുന്നതിനും സഹായിക്കുന്നു.

ഒലിവ് ഓയില്‍
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒലീവ് ഓയില്‍. മുടിയുടെ അനാരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഒലീവ് ഓയില്‍ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ മുടിക്കുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഓലീവ് ഓയില്‍ ട്രീറ്റ്മെന്റ് സഹായിക്കുന്നു. ഇത് മുടിയുടെ കനം കുറയുന്നതിന് പരിഹാരം കാണുന്നു. അതോടൊപ്പം തന്നെ മുടി തിളക്കമുള്ളതും മൃദുവായതുമാക്കി മാറ്റുന്നതിന് സഹായിക്കുന്നു. ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കണം.




Click it and Unblock the Notifications

