Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മുപ്പത് വയസ്സിൽ നെറ്റിയില്‍ ചുളിവോ? ഈ ശീലങ്ങള്‍ ഒഴിവാക്കരുത്
പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് നെറ്റിയില്‍ ചുളിവുകള്‍ വീഴുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മ്മത്തിനും പ്രായം കൂടുന്നു. ഈ അവസ്ഥയില്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും, ചര്‍മ്മത്തില്‍ നിന്നും കൊളാജന്‍ കുറയുകയും ചെയ്യുന്നു. ഇത് നെറ്റിയിലും മുഖത്തും ചുളിവുകള്‍ വീഴുന്നതിന് കാരണമാകുന്നു. എന്നാല്‍, ഇന്ന് വരണ്ട ചര്‍മ്മം ഉള്ളവരിലും, ശരിയായ ആഹാരരീതികള്‍ പിന്തുടരാത്തവരിലും, അമിതമായി കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതും നെറ്റിയില്‍ ചുളിവ് വീഴുന്നതിന് കാരണമാകുന്നു. ഈ പ്രശ്നം വരാതിരിക്കാന്‍ പ്രധാനമായും പിന്തുടരേണ്ട ശീലങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

വെള്ളം മുഖ്യം
ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനില്‍ക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ചര്‍മ്മത്തില്‍ ഈര്‍പ്പം ഇല്ലെങ്കില്‍, ചുളിവുകളും, മുഖക്കുരുവും വളരെ പെട്ടെന്ന് വരുന്നതിന് കാരണമാകാറുണ്ട്. അതിനാല്‍, ദിവസേന കൃത്യമായ അളവില്‍ ശുദ്ധമായ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. മധുരവും ഉപ്പും അമിതമായി അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക.
ആഹാരം
കൊളാജന്‍ വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് കൊളാജന്‍ അനിവാര്യമാണ്. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും, യുവത്വം നിലനിര്‍ത്താനും കൊളാജന്‍ സഹായിക്കും. അതിനാല്‍, കൊളാജന്‍ അടങ്ങിയ മീന്‍, മുട്ട, പാല്, ഇലക്കറികള്‍, തക്കാളി, ബെറീസ്, നട്സ്, സീഡ്സ്, അശ്വഗന്ധ എന്നിവയെല്ലാം ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും.
ആരോഗ്യം
ചര്‍മ്മത്തിന് ആരോഗ്യം വേണമെങ്കില്‍ നമ്മുടെ ശരീരത്തിനും ആരോഗ്യം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ അമിതമായിട്ടുള്ള മാനസിക പിരിമുറുക്കം, സമ്മര്‍ദ്ദം എന്നിവ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മാനസിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം സാവധാനത്തില്‍ നശിപ്പിക്കുകയും, പ്രായക്കൂടുതല്‍ തോന്നുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതുപോലെ, 8 മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക. ഉറക്കം കൃത്യമല്ലെങ്കില്‍ ചര്‍മ്മത്തില്‍ കറുത്തപാടുകളും, ചുളിവുകളും വീഴാനുള്ള സാധ്യത അമിതമാണ്. അതിനാല്‍, കൃത്യമായി ഉറങ്ങുക.
ഫേയ്സ്പാക്കുകള്‍
ചര്‍മ്മ സംരക്ഷണത്തിന്റെ ഭാഗമാണ് ഫേയ്സ്പാക്കുക. തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കുന്ന ഫേയ്സ്പാക്കുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും യുവത്വം നിലനിര്‍ത്താനും സാധിക്കുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ മുട്ടയുടെ വെള്ള മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. അതുപോലെ, കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. ഫേയ്സ്പാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ കൂടെ, നല്ല മോയ്സ്ച്വറൈസര്‍ ഉപയോഗിക്കാനും മറക്കരുത്.
സണ്‍സ്ക്രീന്‍
പുറത്തേയ്ക്കിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറക്കരുത്. അമിതമായി സൂര്യപ്രകാശം ചര്‍മ്മത്തില്‍ തട്ടുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതിന് കാരണമാണ്. അതിനാല്‍ എസ്പിഎഫ് 30 ന് മേലെയുള്ള സണ്‍സ്ക്രീന്‍ പുരട്ടാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
