Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
ആഹാരത്തിലെ ഈ ചെറിയ മാറ്റം മതി മുടി നരയ്ക്കില്ല
ഒരു കാലത്ത് നര പ്രായം കൂടുന്നതിന്റെ ലക്ഷണമായാണ് കണ്ടുവന്നിരുന്നത്. എന്നാല്‍, ഇന്ന് ചെറുപ്പക്കാരില്‍ പോലും മുടി വളരെ വേഗത്തില്‍ നരയ്ക്കുന്നു. പ്രായം മാത്രമല്ല, ആഹാരരീതികളിലെ മാറ്റവും, ജീവിതശൈലിയിലെ മാറ്റവുമെല്ലാം മുടി വേഗത്തില്‍ നരയ്ക്കുന്നതിന് കാരണമായിത്തുടങ്ങി. ചെറു പ്രായത്തില്‍ തന്നെ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. തിരക്കു പിടിച്ച ഈ ജീവിതരീതികള്‍ക്കിടയില്‍ എണ്ണയും ഹെയര്‍മാസ്ക്കും ഉപയോഗിക്കാന്‍ പലര്‍ക്കും സമയവും ലഭിക്കാറില്ല. എന്നാല്‍, ഈ സാധനങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ മുടി നരയ്ക്കാതെ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്. ആഹാരത്തിലെ ചെറിയ ചെറിയ മാറ്റങ്ങള്‍ മുടി ഏതുപ്രായത്തിലും കറുകറുത്തിരിക്കാന് സഹായിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.

നട്സ്- സീഡ്സ്
മുടിയുടെ വളര്‍ച്ചയ്ക്കും, മുടിയെ കറുകറുപ്പിച്ച നിലനിര്‍ത്താനും സാധിക്കുന്ന നിരവധി പോഷകങ്ങളാണ് നട്സ്, സീഡ്സ് എന്നിവയില്‍ അടങ്ങിയിരിക്കുന്നത്. ബദാം, കശുവണ്ടി, പിസ്ത, മത്തന്റെ വിത്ത്, ഫ്ലാക്സ് സീഡ്സ്, ചിയ സീഡ്സ് എന്നിവയെല്ലാം ആഹാരത്തില്‍ മിതമായ രീതിയില്‍ ചേര്‍ത്ത് കഴിക്കുന്നവരില്‍ മുടി കൊഴിച്ചില്‍ ഇല്ലാതാകുന്നതാണ്. മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാന്‍ സാധിക്കുന്നത്. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നതാണ്. നട്സിലും സീഡ്സിലും ബയോട്ടില്‍, സിങ്ക്, സെലേനിയം, വിറ്റമിന്‍ ഇ, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും, മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും, മുടിയ്ക്ക് കറുപ്പ് നിറം നല്‍കാനും ഈ പോഷകങ്ങള്‍ സഹായിക്കുന്നതാണ്.
നെല്ലിക്ക
നിരവധി പോഷകങ്ങളുടെ ഒരു കലവറയാണ് നെല്ലിക്ക. ദിവസേന ആഹാരത്തില്‍ രണ്ട് അല്ലെങ്കില്‍ മൂന്നോ നെല്ലിക്ക പതിവാക്കുന്നവരില്‍ കരുത്തുറ്റ, കറുകറുത്ത മുടി കാണാന്‍ സാധിക്കും. നെല്ലിക്കയില്‍ വിറ്റമിന്‍ സി, ആന്റിഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ സി മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നതാണ്. ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാന്‍ സാധിക്കുന്നതിനാല്‍ തന്നെ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. മെലാനിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനാല്‍, മുടിയ്ക്ക് കറുപ്പ് നിറം നല്കാന് നെല്ലിക്ക സഹായിക്കുന്നതാണ്.
മുട്ട
മുടി നരയ്ക്കാതിരിക്കാന്‍ മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ബ12 മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. മുടി കൊഴിച്ചില്‍ അകറ്റാനും, മുടിയ്ക്ക് ഉള്ള് നല്‍കാനും സഹായിക്കുന്നതാണ്. മുടിയെ വേരില്‍ നിന്നും ഉറപ്പിക്കാന്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ സഹായിക്കുന്നതാണ്. മുട്ട കഴിക്കുന്നത് മാത്രമല്ല, മുട്ട ഇടയ്ക്ക് മുടിയില്‍ പുരട്ടി ഹെയര്മാസ്ക്കായി ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പച്ച നിറത്തിലുള്ള ഇലകള്‍
നല്ല കടും പച്ച നിറത്തിലുള്ള ഇലകള്‍ ആഹാരത്തില്‍ ചേര്‍ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും, മുടി വളരെ വേഗത്തില്‍ നരയ്ക്കുന്നത് തടയാനും സഹായിക്കുന്നതാണ്. ചീര, മുരിങ്ങയില, ബ്രോക്കോളി എന്നിവയെല്ലാം ആഹാരത്തിന്റെ ഭാഗമാക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയില്‍ വിറ്റമിന്‍ സി, ബീറ്റ കരോട്ടീന്‍, ഫോലേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ തടയുന്നതിന് സഹായിക്കുന്നതാണ്. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നു. മുടിയ്ക്ക് അഴകും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. മുടിയെ നരയില്‍ നിന്നും സംരക്ഷിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
