Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നല്ല ഉള്ളോടുകൂടിയ മുടി വേണോ? ഈ ആഹാരങ്ങള്‍ ഇനി ഒഴിവാക്കാതെ പതിവാക്കൂ
നല്ല ഉള്ളോടുകൂടിയ മുടി എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍, പ്രായം ഒരുപരിധി കഴിയുംതോറും പലരുടെയും മുടി അമിതമായി കൊഴിയുന്നത് കാണാം. അമിതമായി കൊഴിയുന്നത് കഷണ്ടി പോലെയുള്ള അവസ്ഥയിലേയ്ക്ക് നയിക്കുന്നു. കൂടാതെ, പലരുടെയും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒരു കാര്യംകൂടിയാണ് കഷണ്ടി. അതിനാല്‍, ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും, മുടിയ്ക്ക് നല്ല ഉള്ള് ഏത് പ്രായത്തിലും ഉണ്ടാകാനും സഹായിക്കുന്ന ചില ആഹാരങ്ങളുണ്ട്. എണ്ണയും തേയ്ക്കണ്ട, ഹെയര്‍മാസ്ക്കും ഉപയോഗിക്കണ്ട. ഇതൊന്നും ഇല്ലാതെ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. ഇതിനായി പതിവാക്കേണ്ട ആഹാരങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

മുട്ട
വലരെയധികം പോഷകങ്ങള്‍ നിറഞ്ഞ ആഹാരമാണ് മുട്ട. മുട്ടയില്‍ പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡ്, ബയോട്ടിന്‍ എന്നിവ വളരെയധികം അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങളെല്ലാം ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. പ്രത്യേകിച്ച്, വരണ്ട മുടി ഇല്ലാതാക്കുന്നതിനും, മുടിയ്ക്ക് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും മുട്ട സഹായിക്കുന്നുണ്ട്. അതുപോലെ, മുടിയിലെ മോയ്സ്ച്വര്‍ കണ്ടന്റ് നില നിര്‍ത്താനും, മുടി വേഗത്തില്‍ പൊട്ടിപ്പോകുന്നത് തടയാനും മുട്ട സഹായിക്കുന്നു. മുട്ട കഴിക്കുന്നതും അതുപോലെ, ആഴ്ചയില്‍ ഒരിക്കല്‍ തലയില്‍ പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുട്ട കഴിക്കുമ്പോള്‍ പുഴുങ്ങി കഴിക്കുന്നത് നല്ലതായിരിക്കും.
ചീര
മല്ല കട്ടിയില്‍ ഉള്ളടോ മുടി വളരാന്‍ ചീര വളരെയധികം സഹായിക്കും. ചീരയില്‍ ധാരാളം അയേണ്‍ അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടിയിലേയ്ക്ക് രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ, ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ, മുടിയുടെ ബലം വര്‍ദ്ധിപ്പിക്കാനും, മുടിയ്ക്ക് നല്ല ആരോഗ്യം നിലനിര്‍ത്താനും, മുടി നല്ല ഉള്ളോടെ വളരാനും സഹായിക്കുന്നു.
മധുരക്കിഴങ്ങ്
മുടിയുടെ ആരോഗ്യത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു കിഴങ്ങാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് വേവിച്ച് കഴിക്കുന്നത് ആരോഗ്യത്തിനും അതുപോലെ, മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കാരണം, മധുരക്കിഴങ്ങില്‍ ബീറ്റ കരോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇതില്‍ വിറ്റമിന്‍ എയും അടങ്ങിയിരിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിന് നല്ലതാണ്.
നട്സ്
ഏത് നട്സ് കഴിച്ചാലും അത് ആരോഗ്യത്തിനും ചര്‍മ്മത്തിനും മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നട്സില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് കൊളാജന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെ, മുടി നല്ല കരുത്തോടെ വളരാനും, ശിരോചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. മുടിയുടെ ടെക്സ്ച്വര്‍ നിലനിര്‍ത്താനും സഹായിക്കുന്നു.
ഡയറ്റ്
നല്ല വ്യായാമവും അതിന്റെ കൂടെ നല്ല ഹെല്‍ത്തിയായിട്ടുള്ള ആഹാരങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. മുടി കൊഴിച്ചില്‍ അകറ്റാനും, മുടി നല്ല ഉള്ളോടെ വളരുന്നതിനും, മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും നല്ല ഡയറ്റ് സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
