Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടിയഴകിന് എണ്ണ എന്തിന്? ഈ പൂക്കൾ നൽകും കരുത്തുറ്റ മുടി
നല്ല ഉള്ളോടെ, കറുകറുത്ത മുടി, ഏതൊരു വ്യക്തിയ്ക്കും അഴകുതന്നെയാണ്. മൊത്തത്തില്‍ ചന്തം വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രാധാന ഘടകം. മുടി കൊഴിഞ്ഞാല്‍, മുഖഛായതന്നെ മാറും. ചിലപ്പോള്‍ പ്രായവും തോന്നാം. പ്രത്യേകിച്ച്, പുരുഷന്മാരില് നെറ്റി കയറിയാല്‍ പ്രായക്കൂടുതലും അനുഭവപ്പെട്ടേക്കാം. ഈ പ്രശ്നങ്ങള്‍ അകറ്റാന്‍ എണ്ണ പുരട്ടുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍, മുടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവരാണ് പലരും. ഈ അഴകും ഭംഗിയും ഒട്ടും ചോരാത്ത വിധത്തില്‍ നിങ്ങള്‍ക്ക് മുടി നിലനിര്‍ത്താന്‍ സാധിക്കും. അതിന് വെറും മൂന്നേ മൂന്ന് പൂക്കള്‍ ധാരാളം. അവ ഏതെല്ലാമെന്നും, എങ്ങനെ ഉപയോഗിക്കണം എന്നും നോക്കാം.

ചെമ്പരത്തി
പണ്ടുകാലം മുതല്‍ കേശസംരക്ഷണത്തിനായി നമ്മുടെ മുത്തശ്ശിമാരും, മുതുമുത്തശ്ശിമാരും ഉപയോഗിച്ചിരുന്ന ഒരു പൂവാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പൂവ് മാത്രമല്ല, ഇലയും തണ്ടും എല്ലാം മുടിയ്ക്ക് അത്യുത്തമം. നല്ല ചുവന്ന് തുടുത്ത് നില്ക്കുന്ന ചെമ്പരത്തിയ്ക്ക് നിരവധി ഗുണങ്ങളും ഉണ്ട്. പൊതുവില്‍ 5 ഇതളുകളുള്ളതും, ഇളം ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നതുമായ ചെമ്പരത്തി, അതായത്, തനി നാടന്‍ ചെമ്പരത്തി ഉപയോഗിക്കുന്നതാണ് മുടിയ്ക്ക് നല്ലത്. ഇന്ന് പല നിറത്തില്‍, പലവിധത്തിലുള്ള ചെമ്പരത്തികള്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കാതെ, നാടന്‍ ചെമ്പരത്തി തിരഞ്ഞെടുക്കുക. പൂക്കളും, കുറച്ച് ഇലകളും എടുത്ത്, ഒരു കപ്പ് വെള്ളത്തില്‍ ഞെരടി അതിന്റെ നീര് എടുക്കണം. കയ്യില്‍ വഴുവഴുപ്പോടുകൂടിയ നീര് പുറത്തേയ്ക്ക് വരുന്നതായിരിക്കും. അതിനുശേഷം ഈ വെള്ളം അരിച്ച് മുടിയില്‍ തേച്ച് കുളിക്കാവുന്നതാണ്.
ഗുണങ്ങള്‍
മുടി വളരാന്‍ വേണ്ട പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്ന പൂവാണ് ചെമ്പരത്തി. അതിനാല്‍ തന്നെ, മുടിയ്ക്ക വേണ്ട പോഷകങ്ങള്‍ ചെമ്പരത്തി പൂവില്‍ നിന്നും ലഭിക്കുന്നതാണ്. മുടി കൊഴിച്ചില്‍ അകറ്റാനും, തലയിലേയ്ക്ക് തണുപ്പ് എത്തുന്നതിനാല്‍, സ്ട്രെസ്സ് കുറയ്ക്കാനും ചെമ്പരത്തി സഹായിക്കുന്നുണ്ട്. സ്ട്രെസ്സ് കുറയുമ്പോള്‍ മുടി കൊഴിച്ചില്‍ കുറയുന്നു. ദഹന പ്രശ്നങ്ങള്‍ കുറയുന്നു. ദഹന പ്രശ്നങ്ങള്‍ കുറഞ്ഞാല്‍, ചര്‍മ്മ പ്രശ്നങ്ങള്‍ കുറയും, അതിലൂടെ താരന് അകറ്റാന്‍ സാധിക്കുന്നതാണ്. മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും, വരണ്ട മുടി ഇല്ലാതാക്കുന്നതിനും മുടിയുടെ അഗ്രഭാഗം രണ്ടായി പിളര്‍ന്ന് പോകുന്നതിനും ഇത് കാരണമാകുന്നു.
മുല്ലപ്പൂവ്
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമല്ല, മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും മുല്ലപ്പൂവ് നല്ലതാണ്. ശിരോചര്മ്മത്തിലേയ്ക്കുള്ള രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ മുല്ലപ്പൂവ് സഹായിക്കുന്നതാണ്. അതുപോലെ, സ്ട്രെസ്സ് കുറയ്ക്കാന്‍ മുല്ലപ്പൂവ് സഹായിക്കുന്നു. മുടി വളരാനും, മുടിയിലെ നര അകറ്റാനും മുല്ലപ്പൂവ് സഹായിക്കുന്നതാണ്.
മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി ഒരു ബക്കറ്റ് വെള്ളത്തില്‍ മുല്ലപ്പൂവ് ഒരു പിടി ചേര്‍ക്കുക. ഇത് തലേ ദിവസം രാത്രി വെള്ളത്തില്‍ ഇട്ട് വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ഈ വെള്ളത്തില്‍ മുടി കഴുകുക. ഇത്തരത്തില്‍ പതിവായി മുടി കഴുകുന്നത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കും. മുടി വളരും, മുടി കൊഴിച്ചില്‍ അകറ്റും.
റോസ്
റോസാപ്പൂ ഇഷ്ടമില്ലാത്തവര്‍ വളരെ വിരളം തന്നെ. റോസാപ്പൂ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. അതുപോലെ, മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും റോസാപ്പൂ നല്ലതുതന്നെ. മുടി വളരാനും, തലയില്‍ നിന്നും താരന് അകറ്റാനും, റോസാപ്പൂ മികച്ചതാണ്.
ഇതിനായി ഒരു ബക്കറ്റ് വെള്ളത്തില്‍ റോസ് വാട്ടര്‍ ചേര്‍ത്ത് മിക്സ് ചെയ്ത് ഇതില്‍ തല കഴുകാവുന്നതാണ്. ഇതല്ലെങ്കില്‍, തലേദിവസം രാത്രിയില്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ റോസാപ്പൂവ് ഇട്ട് വെയ്ക്കുക. ഈ വെള്ളം ഉപയോഗിച്ച് പിറ്റേ ദിവസം തലകഴുകുന്നത് മുടി വളരാന്‍ സഹായിക്കും. മുടി കൊഴിച്ചില്‍ കുറയ്ക്കും. താരന് അകറ്റും. മുടിയ്ക്ക് നല്ല തിളക്കം നല്‍കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications