Latest Updates
-
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം
ഭക്ഷണമാണ് താരനെ കുറക്കുന്നത്, അറിയാന്‍ ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
താരന് എന്ന പ്രശ്നം പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എങ്ങനെയെങ്കിലും മുടിയുടെ ആരോഗ്യം സംരക്ഷിച്ചാല്‍ മതി എന്നുള്ളവര്‍ പലപ്പോഴും താരനെ കണ്ടില്ലെന്ന് നടിക്കുന്നു. അതിനെ എപ്രകാരം പ്രതിരോധിക്കാം എന്നുള്ളത് അറിഞ്ഞിരിക്കണം. കാരണം താരന് ആരംഭിച്ചാല്‍ അത് പലപ്പോഴും മുടിയുടെ ആരോഗ്യത്തേയും പ്രതിസന്ധിയില്‍ ആക്കുന്നു. എന്നാല്‍ ഭക്ഷണത്തിലൂടെ നമുക്ക് താരനെ പ്രതിരോധിക്കാന്‍ സാധിക്കും.
തലയോട്ടിയില്‍ താരന് ഒരു സാധാരണ അവസ്ഥയാണ്. ഇത് ചൊറിച്ചിലും വേദനയും അസ്വസ്ഥതകളും കാരണമാകുന്നു. വരണ്ട ചര്‍മ്മം, മുടി ഉല്പന്നങ്ങളോടുള്ള സംവേദനക്ഷമത, ചില ചര്‍മ്മ അവസ്ഥകള്‍ എന്നിവയെല്ലാം പലപ്പോഴും താരനെന്ന് പ്രശ്നത്തിന് കാരണമാകുന്നു. എന്നാല്‍ ഭക്ഷണത്തിലൂടെ എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം.

താരനില്‍ ഭക്ഷണത്തിന്റെ പങ്ക്
നിങ്ങളുടെ ഭക്ഷണക്രമം നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. പലപ്പോഴും ശരിയായ ഭക്ഷണം കഴിക്കുന്നത് താരന് കുറയ്ക്കാന്‍ സഹായിക്കുമെന്നതില്‍ സംശയം വേണ്ട. സിങ്ക്, ബി വിറ്റാമിനുകള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവയിലൂടെ നമുക്ക് ആരോഗ്യകരമായ പോഷകങ്ങള്‍ തലയോട്ടിക്ക് ലഭിക്കുന്നു. ഇത് വഴി താരനെന്ന പ്രതിസന്ധി പൂര്‍ണമായും ഇല്ലാതാവുന്നു.
ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
നട്സ്, വിത്തുകള്‍ തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ധാന്യങ്ങള്‍, മുട്ടകള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ബി വിറ്റാമിനുകള്‍ കാണപ്പെടുന്നു. ഇവയാണ് മുടിയുടേയും തലയോട്ടിയുടേയും ആരോഗ്യത്തിന് സഹായിക്കുന്നത്. കൂടാതെ സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഉള്ളത് മികച്ച ഗുണങ്ങളും നല്കുന്നു.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
എന്നാല്‍ കഴിക്കുന്നത് പോലെ തന്നെ ഒഴിവാക്കേണ്ടതായ ചില ഭക്ഷണങ്ങളും ഉണ്ട്. അവയില്‍ അധികം മധുരമുള്ള ഭക്ഷണങ്ങളും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇവ തലയോട്ടിയുടെ വീക്കം വര്‍ദ്ധിപ്പിക്കുകയും താരന് ഇല്ലാതാക്കുകയും ചെയ്യുന്നു. സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. ഇത് വഴി നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും.
ജലാംശം പ്രധാനം
തലയില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള തലയോട്ടിക്കും സഹായിക്കുന്നു.
ഡോക്ടറെ കാണുക
ഭക്ഷണത്തിലെ മാറ്റങ്ങള്‍ നിമിത്തം നിങ്ങള്‍ക്ക് താരനില്‍ മാറ്റം വന്നില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇതിലൂടെ താരനെ പരിഹരിക്കാന്‍ സാധിക്കും. പൊതുവേ നിങ്ങളുടെ ഭക്ഷണക്രമം മാറ്റുന്നത് താരനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ്. പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പ്രാധാന്യം നല്‍കുക.



Click it and Unblock the Notifications