Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മുഖത്തെ രോമം വാക്‌സ് ചെയ്യുന്നതിന് മുന്‍പ് അറിയണം ഇതെല്ലാം
പലപ്പോഴും സ്ത്രീകളില്‍ ആത്മവിശ്വാസം കുറയ്ക്കുന്നതാണ് മുഖത്തുണ്ടാവുന്ന അമിത രോമവളര്‍ച്ച. ഇത് പലരും നീക്കം ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നു. പലപ്പോഴും അത് എപ്രകാരം കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച പല ആശങ്കകളും പലര്‍ക്കിടയിലും നിലനില്‍ക്കുന്നു. എന്നാല്‍ ഇത്രയേറെ ബുദ്ധിമുട്ടുണ്ടാവുന്നതിനാല്‍ അല്‍പം ശ്രദ്ധയോടെ വേണം ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിന്. പലപ്പോഴും സ്ത്രീകളില്‍ കാണുന്ന ഇത്തരം പ്രതിസന്ധികള്‍ നീക്കം ചെയ്യുന്നതിന് മുന്‍പ് നാം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളുണ്ട്.
പലപ്പോഴു പല മാര്‍ഗ്ഗങ്ങളിലൂടെ ഇവ നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍ പിന്നീട് അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും വേദനയും പലരുടേയും ഉറക്കം കെടുത്തുന്നു. എന്നാല്‍ ഇനി മുഖത്തെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യുന്നതിന് മുന്‍പായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ലേസര്‍ വഴി മുഖരോമങ്ങള്‍ നീക്കം ചെയ്യാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വിവിധ തരത്തില്‍ രോമങ്ങള്‍
ശരീരത്തില്‍ രണ്ട് തരത്തിലുള്ള രോമങ്ങളുണ്ട്. അതില്‍ ഒന്ന് വെല്ലസ് രോമങ്ങള്‍, മറ്റൊന്ന് ടെര്‍മിനല്‍ രോമങ്ങള്‍ എന്നിവയാണ്. ശരീരത്തില്‍ കാണപ്പെടുന്ന ചെറിയ നേര്‍ത്ത രോമങ്ങളെയാണ് വെല്ലസ് രോമങ്ങള്‍ എന്ന് പറയുന്നത്. എന്നാല്‍ ചില അവസ്ഥകളില്‍ ഈ വെല്ലസ് രോമങ്ങള്‍ ടെര്‍മിനല്‍ രോമങ്ങളായി മാറുന്നു . അവ കട്ടിയുള്ളതും ഇരുണ്ടതുമായിരിക്കും. ഇത്തരം അവസ്ഥയില്‍ ഇത് അമിതമായി മുഖത്ത് കാണപ്പെുമ്പോള്‍ പലരും അതിനെ നീക്കം ചെയ്യുന്നതിന് ശ്രമിക്കുന്നു. ഫേഷ്യല്‍ ലേസര്‍ രോമ നീക്കം ചെയ്യാന്‍ തീരുമാനിക്കുന്നതിന് മുമ്പ്, നിങ്ങള്‍ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കണ്‍സള്‍ട്ടേഷന്‍
ലേസര്‍ രോമ നീക്കം ചെയ്യലിനായി ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. മാത്രമല്ല നല്ല അറിവുള്ള കൃത്യമായ യോഗ്യതയുള്ള പ്രാക്ടീഷണറെ തന്നെ സമീപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല നിങ്ങളുടെ ചര്‍മ്മത്തെ എല്ലാ തരത്തിലും അനുയോജ്യമായ തരത്തിലുള്ളതാണ് ചികിത്സ എന്നതും ഉറപ്പ് വരുത്തണം. കൃത്യമായി അറിവുള്ളവരെങ്കില്‍ അതിനെക്കുറിച്ച് എല്ലാ കാര്യങ്ങളും നിങ്ങളെ അറിയിക്കുന്നു.
സൂര്യപ്രകാശം
പലപ്പോഴും നിങ്ങള്‍ മുഖ രോമങ്ങള്‍ നീക്കം ചെയ്യുന്നതിന് മുന്‍പായി ലേസര്‍ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ സൂര്യപ്രകാശം ഒഴിവാക്കേണ്ടതാണ്. .ഇത് പലപ്പോഴും സങ്കീര്‍ണതകള്‍ വര്‍ദ്ധിപ്പിക്കുകയും ടാനിംഗ് കൂട്ടുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ലേസര്‍ നടപടി ക്രമങ്ങള്‍ വേണ്ടത് പോലെ ഫലപ്രദമാക്കുകയില്ല. ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ നില്‌ക്കേണ്ടതാണ്.
രക്തം നേര്‍പ്പിക്കുന്നതിനുള്ള മരുന്നുകള്‍
മരുന്നുകള്‍ കഴിക്കുന്നവരെങ്കില്‍ അത് കൃത്യമായി പറയുന്നതിന് ശ്രദ്ധിക്കണം. അതിനായി നിങ്ങളുടെ അപ്പോയിന്റ്‌മെന്റ് മുന്‍പായി രക്തം നേര്‍പ്പിക്കുന്നതിന് കഴിക്കുന്ന മരുന്നുകളായ ആസ്പിരിന്‍, വിറ്റാമിന്‍ ഇ തുടങ്ങിയ മരുന്നുകളും സപ്ലിമെന്റുകളും കഴിക്കുത്. ഇത് പലപ്പോഴുനിങ്ങളുടെ രക്തത്തെ നേര്‍ത്തതാക്കുകയും ചികിത്സയ്ക്ക് ശേഷം ചതവ്, വീക്കം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ഫേഷ്യല്‍ ഷേവിംഗ്
ലേസര്‍ ചെയ്യുന്നതിന് മുന്‍പായി ഒരു കാരണവശാലും നിങ്ങള് മുഖത്തെ രോമങ്ങള്‍ വലാക്‌സ് ചെയ്യുകയോ അല്ലെങ്കില്‍ പറിച്ചെടുക്കുകയോ ചെയ്യരുത്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ റേസര്‍ ഉപയോഗിച്ച് ഷേവ് ചെയ്യുന്നത് നിര്‍ബന്ധമായും ഇരുപത്തി നാല് മണിക്കൂര്‍ മുന്‍പെങ്കിലും ആയിരിക്കണം.ഇത് കൂടുതല്‍ മാറ്റങ്ങള്‍ ചികിത്സയില്‍ വരുത്തുന്നു. ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ഓര്‍ത്തിരിക്കണം.
ജലാംശം
ജലാംശം ശരീരത്തിന് അനിവാര്യമായതാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. മാത്രമല്ല ലേസര്‍ ചികിത്സയ്ക്ക് മുന്‍പായി നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുക. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും ചികിത്സക്ക് ശേഷം പെട്ടെന്ന് ഫലങ്ങള്‍ ലഭിക്കുന്നതിനും കാരണമാകുന്നു.
ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത്
ചര്‍മ്മസംരക്ഷണത്തിന് വേണ്ടി വളരെയധികം ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇത് നിങ്ങളുടെ മുഖത്തെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ പ്രകോപിപ്പിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. കാരണം അവയിലൂടെ പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ട്.



Click it and Unblock the Notifications