Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മഞ്ഞളും ആര്യവേപ്പും ഉള്ള നിറം നിലനിര്‍ത്തും, ചര്‍മ്മം ക്ലിയറാക്കും
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചര്‍മ്മത്തിലെ പാടുകളും വരകളും ചുളിവുകളും എല്ലാവരിലും ആത്മവിശ്വാസം ഇല്ലാതാക്കുന്നതാണ്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യാം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നത് അത്ര നല്ല ഫലമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ അതല്ലാത്തെ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാം.
മഞ്ഞളും ആര്യവേപ്പും ഇത്തരത്തില്‍ സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കാണ്. ഇത് ചര്‍മ്മത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ഗുണകരമായ അവസ്ഥകളിലേക്ക് ഇത് എത്തിക്കുന്നു. വളരെക്കാലമായി ചര്‍മ്മസംരക്ഷണ ദിനചര്യകളില്‍ ഉപയോഗിക്കുന്നതാണ് ഈ ചേരുവകള്‍. മഞ്ഞളും വേപ്പും അവയുടെ ഗുണങ്ങള്‍ക്ക് പേരുകേട്ട രണ്ട് ഔഷധങ്ങളാണ്. ഈ പ്രകൃതിദത്ത ചേരുവകള്‍ വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് എപ്രകാരം ഗുണകരമാവുന്നു എന്ന് നോക്കാം.

മഞ്ഞള്‍
നമ്മുടെ അടുക്കളകളില്‍ മഞ്ഞള്‍ ഒരു പ്രധാന വസ്തുവാണ്. ഇതില്‍ കുര്ക്കുമിന് അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഗുണഗണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അത് വഴി ചര്മ്മ്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നതും മനസ്സിലാക്കണം. ഇതിന് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ധാരാളമുണ്ട്. കൂടാതെ ഇത് മുഖക്കുരു, ചുവപ്പ് എന്നിവയ്ക്കെതിരെ ഫലപ്രദമാക്കുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കാനും മഞ്ഞള്‍ സഹായിക്കുന്നു. എന്നാല്‍ ഇതിനോടൊപ്പം ചില ചേരുവകള്‍ ചേരുമ്പോള്‍ അത് ഗുണങ്ങള്‍ ഇരട്ടിയാക്കുന്നു. അത്രയധികം മാറ്റങ്ങളാണ് മഞ്ഞള്‍ ചര്‍മ്മത്തിന് നല്‍കുന്നത്.
ആ്ര്യവേപ്പ്
ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന ശക്തമായ ഒരു ഔഷധ സസ്യമാണ് ആ്ര്യവേപ്പ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ശരിക്കും മാജിക് കാണിക്കുന്നു എന്നതാണ് സത്യം, ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളാണ് ചര്‍മ്മത്തെ മികച്ചതാക്കുന്നത്. അത് വഴി മുഖക്കുരു, എക്സിമ, മറ്റ് ചര്‍മ്മ അണുബാധകള്‍ എന്നിവയ്ക്ക് പ്രതിരോധം കണ്ടെത്താന്‍ സാധിക്കുന്നു. സ്ഥിരമായി ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു. കൂടാതെ ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നു.
ഈ ഔഷധസസ്യങ്ങള്‍ എങ്ങനെ ഉപയോഗിക്കാം
മഞ്ഞളും വേപ്പിലയും വിവിധ രൂപങ്ങളില്‍ ഉപയോഗിക്കാം. ഫേസ്മാസ്ക് തയ്യാറാക്കുന്നതിനായി മഞ്ഞള്‍ തേനോ തൈരോ കലര്‍ത്തി ഉപയോഗിക്കാം. വേപ്പില അരച്ച് പേസ്റ്റ് ആക്കി ഇതില്‍ മികസ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തെ ഗുണമുള്ളതാക്കുന്നു. എന്തൊക്കെ ഗുണങ്ങള്‍ ഇത് വഴി ലഭിക്കുന്നു എന്ന് നമുക്ക് നോക്കാം.
നിറം നിലനിര്‍ത്തുന്നു
നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. സ്ഥിരമായി ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിലെ പല മാറ്റങ്ങളും നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. എല്ലാ തരത്തിലും ചര്‍മ്മ പ്രശ്നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മികച്ച ഓപ്ഷനാണ് എന്നതില്‍ സംശയം വേണ്ട. ചര്‍മ്മത്തിലെ സ്വാഭാവികത നിലനിര്‍ത്തുന്നതില്‍ വളരെ വലിയ പങ്കാണ് ഇത് വഹിക്കുന്നത്.
അകാല വാര്ദ്ധക്യത്തിന ്പരിഹാരം
അകാല വാര്‍ദ്ധക്യം പലരുടേയും ചര്‍മ്മത്തില്‍ ചുളിവുകളും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഇവ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ ചുളിവുകളേയും പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ മഞ്ഞളും വേപ്പിലയും ഉള്‍പ്പെടുത്തുന്നത് നിരവധി ഗുണങ്ങള്‍ നല്‍കും.



Click it and Unblock the Notifications