Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ -
പഞ്ചക് കാലം അവസാനിക്കുന്നു: ഒക്ടോബർ 25-ന് ശേഷം ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ -
2026 ഒക്ടോബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം -
ബുധന്റെ വക്രഗതി ഇന്ന്: 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ഇന്നത്തെ രാശിഫലം അറിയാം -
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും!
മൃതകോശങ്ങള്‍ അകറ്റും കിടിലന്‍ ഫേയ്സ്മാസ്ക ഐഡിയകള്‍
ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍ അടിഞ്ഞ് കൂടുന്നത്, ചര്‍മ്മത്തിന്റെ ആരോഗ്യം ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. ചര്‍മ്മത്തില്‍ പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നതിനും മൃതകോശങ്ങള്‍ കാരണമാകാറുണ്ട്. ഈ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്ന ചില ഉല്പന്നങ്ങള് ഏതെല്ലാമെന്ന് നോക്കാം.

ഗുണങ്ങള്‍
ചര്‍മ്മത്തിന് തിളക്കം നല്കുന്നു. ഫേസ് മാസ്കുകള്‍ മൃതകോശങ്ങള്‍ നീക്കം ചെയ്ത് ചര്‍മ്മത്തിന് തിളക്കവും മൃദുലതയും നല്കുന്നു. കറുത്ത കുത്തുകളും വെളുത്ത കുത്തുകളും കുറയ്ക്കാന്‍ ഫേസ് മാസ്കുകള്‍ സഹായിക്കുന്നു. പതിവായി ഫേസ് മാസ്കുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മം മൃദുലവും ഇലാസ്തികതയുള്ളതുമാക്കുന്നു. നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു. ഫേസ് മാസ്കുകള്‍ ചര്‍മ്മത്തിന് ചെറുപ്പം നല്കുന്നു.
ഫേസ്മാസ്കുകള്‍ പലതരം
കെമിക്കല്‍ എക്സ്ഫോളിയേറ്റിംഗ് മാസ്കുകള്‍: മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ആല്‍ഫ-ഹൈഡ്രോക്സി ആസിഡുകള്‍ (AHAs) അല്ലെങ്കില്‍ ബീറ്റ-ഹൈഡ്രോക്സി ആസിഡുകള്‍ (BHAs) അടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. പഞ്ചസാര, ഉപ്പ്, കാപ്പിപ്പൊടി തുടങ്ങിയ ചേരുവകള്‍ അടങ്ങിയവ, ഇത് മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന പാപ്പൈന്‍ അല്ലെങ്കില്‍ ബ്രോമെലൈന്‍ തുടങ്ങിയ എന്‍സൈമുകള്‍ അടങ്ങിയവ പഴങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ അഴുക്കും മൃതകോശങ്ങളും നീക്കം ചെയ്ത് ചര്‍മ്മം മൃദുലമാക്കുന്നു.
മറ്റു ഉല്പന്നങ്ങള്
ഗ്ലൈക്കോളിക് ആസിഡ്: മൃതകോശങ്ങള്‍ നീക്കം ചെയ്യാനും പുതിയ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
സാലിസിലിക് ആസിഡ്: സുഷിരങ്ങള്‍ വൃത്തിയാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
ലാക്റ്റിക് ആസിഡ്: ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാനും തിളക്കം നല്‍കാനും സഹായിക്കുന്നു.
പാപ്പൈന്‍: മൃതകോശങ്ങള്‍ നീക്കം ചെയ്യാനും പുതിയ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ഫേസ് മാസ്കുകള്‍ ഉപയോഗിക്കേണ്ട രീതി
കണ്ണിന് ചുറ്റുമുള്ള ഭാഗം ഒഴിവാക്കി മുഖത്ത് നേരിയ പാളിയായി പുരട്ടുക. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 10-20 മിനിറ്റ് വരെ ഇവ മുഖത്ത് വയ്ക്കുക. ചെറുചൂടുവെള്ളത്തില്‍ കഴുകി വൃത്തിയുള്ള ടവല്‍ ഉപയോഗിച്ച് തുടയ്ക്കുക. ചര്‍മ്മത്തിന് ഈര്‍പ്പം നല്കാന് മോയിസ്ചറൈസര്‍ പുരട്ടുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖത്ത് മുഴുവന്‍ പുരട്ടുന്നതിന് മുന്‍പ് ചെറിയ ഭാഗത്ത് പുരട്ടി നോക്കുക. കണ്ണിന് ചുറ്റുമുള്ള ഭാഗം, വായയുടെ ഭാഗം തുടങ്ങിയ സെന്‍സിറ്റീവ് ഭാഗങ്ങളില്‍ പുരട്ടുന്നത് ഒഴിവാക്കുക. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉപയോഗിക്കുക, കൂടുതല്‍ സമയം വയ്ക്കുന്നത് ഒഴിവാക്കുക. വരണ്ട ചർമ്മം ഉള്ളവർ മൃതകോശങ്ങൾ നീക്കം ചെയ്യാൻ, അമിതമായി സ്ക്രബ് ഉപയോഗിക്കുന്നത് നല്ലതല്ല. അതുപോലെ, പീലിംഗ് ട്രീറ്റ്മെന്റുകൾ എടുക്കുന്നതുമെല്ലാം ചർമ്മം കൂടുതൽ വരണ്ട് പോകുന്നതിലേയ്ക്ക് നയിക്കുന്നു. അതിനാൽ, മാസത്തിലൊരിക്കൽ മാത്രം സ്ക്രബ് എന്നിവ ഉപയോഗിക്കാം. ട്രീറ്റ്മെന്റ് എടുക്കും മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് വളരെ നല്ലതാണ്. അതുപോലെ, ഓയ്ലി സ്കിൻ ഉള്ളവരിൽ ബ്ലാക്ക് ഹെഡ്സ്, മൃതകോശങ്ങൾ എന്നിവ അമിതമായി കണ്ടുവരുന്നു. ഇവർ മസത്തിൽ റണ്ട് മൂന്ന് തവണ വീതം സ്ക്രബ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഏതൊരു സ്ക്ബ് ഉപയോഗിച്ചതിന് ശേഷവും മോയ്സ്ച്വറൈസർ പുരട്ടുക. നിങ്ങളുടെ ചർമ്മത്തിന് ചേരുന്ന തരത്തിലുള്ള മോയ്സ്ച്വറൈസർ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
