Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
മഞ്ജിഷ്ട ഓയില്‍; മുഖകാന്തിക്ക് മഞ്ഞളും മഞ്ജിഷ്ടയും ചേര്‍ന്ന അപൂര്‍വ്വ കൂട്ട്, വീട്ടിലുണ്ടാക്കാം വളരെ എളുപ്പം
ചര്‍മ്മപ്രശ്നങ്ങള്‍ക്കും മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ധാരാളം ഉല്‍പ്പന്നങ്ങള്‍ പുറത്ത് നിന്ന് വാങ്ങി പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ഇവയില്‍ മിക്കതും രാസവസ്തുക്കള്‍ അടങ്ങിയതായിരിക്കും, അത് ചര്‍മ്മത്തിന് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. മാത്രമല്ല പ്രതീക്ഷിച്ച ഫലവും ലഭിക്കണമെന്നില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദ ഉല്‍പ്പന്നങ്ങളോട് ആളുകള്‍ക്ക് പ്രതിപത്തി കൂടുതലാണ്. കാരണം അവയില്‍ മുഖത്തിന് ദോഷം ചെയ്യുന്ന ചേരുവയൊന്നും അടങ്ങിയിട്ടുണ്ടാകില്ല എന്നത് കാലങ്ങളായുള്ള നമ്മുടെ വിശ്വാസമാണ്.

സോഷ്യല്‍മീഡിയയിലൂടെ ധാരാളം അറിവുകള്‍ നമ്മളിലേക്ക് എത്തുന്ന ഒരു കാലമാണിത്. നമ്മുടെ സൗന്ദര്യപ്രശ്നങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്ന നിരവധി റീലുകളും വീഡിയോകളും അക്കൂട്ടത്തില്‍ വരാറുണ്ട്. പക്ഷേ അതില്‍ സത്യമേത് നുണയേത് എന്ന് തിരിച്ചറിയുക പ്രയാസമാണ്. പക്ഷേ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെയും കേശസംരക്ഷണ ഉല്‍പ്പന്നങ്ങളുടെയും വീഡിയോകള്‍ പരീക്ഷിച്ചുനോക്കുന്ന ആളുകള്‍ അനവധിയാണ്.
കേശ, ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി ദേവദാരു

ആയുര്‍വേദത്തിലെ ഉപകാരപ്രദമായ ഉല്‍പ്പന്നങ്ങളുടെ ചേരുവകളും തയ്യാറാക്കുന്ന വിധവും ആധികാരികതയോടെ അവതരിപ്പിച്ച് ആളുകളുടെ ശ്രദ്ധ നേടിയ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ആണ് ദേവദാരു. ആയുര്‍വേദ ഡോക്ടറായ ആതിര നാരായണന് ആണ് ദേവദാരു എന്ന സോഷ്യല്‍മീഡിയ പേജിലൂടെ തന്റെ വിലപ്പെട്ട ആയുര്‍വേദ അറിവുകള്‍ ആളുകളിലേക്ക് എത്തിക്കുന്നത്. പ്രധാനമായും ആളുകളെ വലയ്ക്കുന്ന ചര്‍മ്മപ്രശ്നങ്ങള്‍ക്കും കേശാരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധികളാണ് ഡോ.ആതിര ദേവദാരുവിലൂടെ അവതരിപ്പിക്കാറ്. വെരിക്കോസ് വെയിന്‍, മുഖക്കുരു, താരന്, അകാലനര, വായ്പ്പുണ്ണ്, അനീമിയ, മൈഗ്രേന്, ഫാറ്റി ലിവര്‍ തുടങ്ങി അനവധി ആരോഗ്യപ്രശ്നങ്ങളും അവയ്ക്ക് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങളും ആളുകളിലേക്ക് എത്തിക്കാന്‍ ദേവദാരുവിന് സാധിച്ചിട്ടുണ്ട്.
വില കൂടിയ ഉല്‍പ്പന്നങ്ങള്‍ വളരെ എളുപ്പം വീട്ടില്‍
വലിയ വില കൊടുത്ത് കടയില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ അതിനേക്കാള്‍ ഗുണമേന്മയോടെ ചിലവ് കുറഞ്ഞ രീതിയില്‍ വീട്ടില്‍ തയ്യാറാക്കാം എന്ന വലിയ അറിവാണ് ദേവദാരുവിലൂടെ സാധാരണക്കാരിലേക്ക് ഡോ. ആതിര എത്തിച്ചത്. മുടി തഴച്ചുവളരുന്നതിന് വെല്‍വെറ്റ് ഹെയര്‍ ഓയിലും, ശംഖുപുഷ്പം കൊണ്ടുള്ള ആന്റി ഏയ്ജിംഗ് ക്രീമും, തുളസിയില ലിപ് ബാമും, ഗോള്‍ഡന്‍ ഗ്ലോ മാസ്കുമെല്ലാം അതില്‍ ചിലതാണ്. ഇത്തരത്തില്‍, വളരെ എളുപ്പത്തില്‍ തയ്യാറാക്കുന്ന നിരവധി റെസിപ്പികള്‍ ദേവദാരുവിന്റെ യുട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാം പേജിലും കാണാം.
മുഖകാന്തിക്ക് മഞ്ജിഷ്ട ഓയില്‍

അടുത്ത കാലത്തായി മുഖകാന്തിക്കും മുഖത്തെ കരുവാളിപ്പും മുഖക്കുരു പോലുള്ള പ്രശ്നങ്ങളും അകറ്റുന്നതിനും ഫലപ്രദമായ മഞ്ജിഷ്ട ഓയിലിനെ കുറിച്ച് ദേവദാരു വീഡിയോ പുറത്തിറക്കിയിരുന്നു. മഞ്ജിഷ്ട ഓയില്‍ തയ്യാറാക്കുന്നത് എങ്ങനെയാണ് അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്നും ഡോ.ആതിര ബോള്‍ഡ്സ്കൈ മലയാളവുമായി പങ്കുവെക്കുന്നു.
ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും കരുവാളിപ്പ് കുറയ്ക്കാനും മഞ്ജിഷ്ട ഓയില്‍ വളരെ നല്ലതാണ്. ഇതുകൂടാതെ, മുഖക്കുരു, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവ സുഖപ്പെടുത്തുന്നതിനും ഇത് വളരെ നല്ലതാണ്. ഇതിലെ ഓരോ ചേരുവയും ചര്‍മ്മത്തിന് എങ്ങനെ ഗുണകരമാകും എന്ന് നോക്കാം.
1. മഞ്ജിഷ്ട
• രക്തശുദ്ധീകരണ ഗുണങ്ങള്‍ക്ക് പേരുകേട്ട മഞ്ജിഷ്ട പിഗ്മെന്റേഷന്, പാടുകള്‍, മുഖക്കുരു എന്നിവയെ ചികിത്സിക്കാന്‍ സഹായിക്കുന്നു.
• മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
2. മഞ്ഞള്‍
• മഞ്ഞളില്‍ ശക്തമായ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തവുമായ കുര്ക്കുമിന് അടങ്ങിയിട്ടുണ്ട്.
• മുഖക്കുരു കുറയ്ക്കുന്നു, പാടുകള്‍ മങ്ങുന്നു, ചര്‍മ്മത്തിന് തിളക്കം നല്കുന്നു.
• പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
3. പാല്
• ചര്‍മ്മത്തെ മൃദുലമാക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്ന പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവര്‍ത്തിക്കുന്നു.
• ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ മൃദുവായി പുറംതള്ളുന്നു, തിളക്കം പ്രോത്സാഹിപ്പിക്കുന്നു.
4. വെളിച്ചെണ്ണ
• ഇതിലെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ചര്‍മ്മത്തെ ശുദ്ധമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
5. ഇരട്ടിമധുരം പൊടി
• ഹൈപ്പര്‍പിഗ്മെന്റേഷനും കറുത്ത പാടുകളും കുറച്ചുകൊണ്ട് ചര്‍മ്മത്തിന് തിളക്കം നല്കുന്നു.
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ : 2 കപ്പ്
പശുവിന് പാല്: 2 കപ്പ്
മഞ്ഞള്‍: 4-5 എണ്ണം
മഞ്ജിഷ്ട: 50 ഗ്രാം
ഇരട്ടിമധുരം പൊടി: 1 ടേബിള്‍ സ്പൂണ്‍
1 കപ്പ് വെളിച്ചെണ്ണയിലേക്ക് 1 കപ്പ് പല് ചേര്‍ത്തശേഷം ഒരു ഉരുളിയില്‍ തിളപ്പിക്കാന്‍ വെക്കുക. അതിലേക്ക് അരച്ചെടുത്ത മഞ്ജിഷ്ടയും മഞ്ഞളും, ഒരു ടേബിള്‍ സ്പൂണ്‍ ഇരട്ടിമധുരം പൊടിയും ചേര്‍ക്കുക. മിശ്രിതം നന്നായി ഇളക്കിക്കൊണ്ട് ഇരിക്കുക. എണ്ണ തിളച്ചു മണല്‍ പാകം (ചേര്‍ത്ത മിശ്രിതങ്ങള്‍ ഓയിലിന്റെ അടിയില്‍ മണല്‍ പോലെ അടിയുന്ന പാകം)
ആകുമ്പോള്‍ തീ ഓഫ് ചെയ്യുക. തണുത്ത ശേഷം അരിച്ചെടുത്ത് ഓയില്‍ ഉപയോഗിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ദേവദാരു ഹെര്‍ബ്സ്, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റും ആയുര്‍വേദ ഡോക്ടറുമായ ആതിര നാരായണന് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.



Click it and Unblock the Notifications

