Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ചർമ്മത്തിന്റെ യുവത്വവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ ആയുർവേദ ചികിത്സകൾ: ഡോ. കാർത്തിക വി നായർ
ചർമ്മ സംരക്ഷണത്തിനായി പലരും പലതരത്തിലുള്ള ക്രീമുകളെയാണ് ഇന്ന് ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം ക്രീമുകളിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിരിക്കുന്നു. അതിനാൽ, തന്നെ, തുടക്കത്തിൽ നല്ല ഫലം നൽകുമെങ്കിലും സാവധാനത്തിൽ പലവിധത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ നിങ്ങൾ നേരിട്ടേക്കാം.

എന്നാൽ, ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ, തികച്ചും നാച്വറലായ രീതിയിൽ ചർമ്മ സംരക്ഷണം നടത്താൻ സാധിക്കും. അതും ആയുർവേദത്തിലൂടെ. ഇതിനെകുറിച്ച് വിശദീകരിക്കുകയാണ് ആയുർവേദ ഡോക്ടറും പാലാരിവട്ടം എംഎസ്എ അക്കാഡമിയിലെ അധ്യാപികയുമായ ഡോ. കാർത്തിക വി നായർ
ചർമ്മ സംരക്ഷണം ആയുർവേദത്തിൽ
ആയുർവേദത്തിൽ ദിനചര്യ അതുപോലെ ഋതുചര്യ എന്നിങ്ങനെയാണ് രണ്ട് ചര്യകളുണ്ട്. ഇതിൽ ദിനചര്യ എന്നത് നമുക്കെല്ലാവർക്കും അറിയാം, രാവിലെ ബ്രഹ്മ മൂഹൂർത്തത്തിൽ ഉണരുക. വ്യായാമം ചെയ്യുക. എണ്ണ തേച്ച് കുളിക്കുക. ഋതുചര്യ എന്നത് വാതം, പിത്തം, കഫം എന്നിവ ഓരോ കാലാവസ്ഥയ്ക്കനുസരിച്ച് ഓരോ വ്യക്തികളിൽ വ്യത്യാസപ്പെടും. ഇതിനനുസരിച്ച് ചികിത്സിക്കുന്നതാണ് ഋതുചര്യ. ഈ ഋതുചര്യയിലാണ് ചർമ്മസംരക്ഷണം വരുന്നത്. ചർമ്മ സംരക്ഷണത്തിനായി ചർമ്മത്തിൽ പുരട്ടുന്നതും അതുപോലെ കഴിക്കേണ്ടതുമായ നിരവധി മരുന്നുകൾ ഇന്ന് ലഭ്യമാണ്. ആയുർവേദ പ്രകാരം ചർമ്മ രോഗങ്ങൾക്കായാലും ചർമ്മ സംരക്ഷണത്തിനായാലും രക്തശുദ്ധി പ്രധാനപ്പെട്ടതാണ്. ഈ രക്തശുദ്ധി വരുത്തുന്നതിനു വേണ്ടിയാണ് ഉള്ളിലോട്ട് കഴിക്കാൻ മരുന്നുകൾ നൽകുന്നത്. രക്തശുദ്ധി വന്നാൽ മാത്രമേ, ചർമ്മത്തിന് വേണ്ടത്ര ഗുണം ലഭിക്കുകയുള്ളൂ.
ട്രീറ്റ്മെന്റുകൾ
ചർമ്മസംരക്ഷണത്തിനായി മരുന്നുകൾ കഴിക്കുന്നതിനോടൊപ്പം ഞവര ഫേഷ്യൽ ചെയ്യുന്നതും വളരെ ഫലപ്രദമാണ്. ഞവര അരിയും കുറേ ആയുർവേദ മരുന്നുകളും ചേർത്ത് തയ്യാറാക്കുന്ന ഒരു ഫേഷ്യലാണ് ഇത്. ഇത് ചർമ്മത്തിൽ പുരട്ടിയാൽ നിറം വർദ്ധിക്കാൻ സഹായിക്കും. കരുവാളിപ്പ് അകറ്റും. മുഖക്കുരുവും കറുത്ത പാടുകളും പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും ഞവര ഫേഷ്യൽ നല്ലതാണ്. ഏകദേശം 20 വയസ്സ് മുതൽ മാസത്തിലൊരിക്കൽ ഈ ഫേഷ്യൽ ചെയ്താൽ ചർമ്മം എന്നും ആരോഗ്യത്തോടെ ഇരിക്കും.
നവര പോലെ തന്നെ മഞ്ചിഷ്ടയും ആയുർവേദത്തിൽ ചർമ്മസംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇത് മുഖത്ത് പുരട്ടാവുന്നതും അതുപോലെ ഉള്ളിലോട്ട് കഴിക്കാവുന്നതും ആണ്. ഇത് ചർമ്മത്തിന് യുവത്വം നൽകാനും, മുഖക്കുരു അകറ്റാനും, ചർമ്മത്തിന് നിറം ലഭിക്കാനും സഹായിക്കുന്നുണ്ട്. മഞ്ചിഷ്ട കഴിക്കുകയാണെങ്കിൽ രക്തശുദ്ധി ലഭിക്കുകയും, ഇത് ചർമ്മത്തിന് നല്ല തിളക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
എണ്ണകൾ
നല്ല ശുദ്ധമായ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ നാൽപാമരാദി എണ്ണ, ഏലാദി കേര എണ്ണ എന്നിവയും ഉപയോഗിക്കാം. ഇതിൽ നാൽപാമരാദി എണ്ണയാണ് അധികം ആളുകളും ഉപയോഗിച്ച് വരുന്നത്. ഇത് മുഖത്ത് നല്ലപോലെ പുരട്ടിയതിന് ശേഷം കുറച്ച് നേരം കഴിയുമ്പോൾ പയറുപൊടി ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ചർമ്മ പ്രശ്നങ്ങൾ അമിതമായി ഉള്ളവരാണെങ്കിൽ ഏലാദികേരം ഉപയോഗിക്കാവുന്നതാണ്. ഇതും കുളിക്കുന്നതിന് മുൻപ് ദേഹത്ത് പുരട്ടിയതിന് ശേഷം കുറച്ച് നേരം കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്.
30 വയസ്സ് കഴിഞ്ഞവർ എന്തെല്ലാം ശ്രദ്ധിക്കണം.
പ്രായം 30 കഴിഞ്ഞവരാണെങ്കിൽ മാസത്തിലൊരിക്കൽ ഫേഷ്യൽ മാത്രം ചെയ്താൽ പോര. നല്ല പോലെ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. നല്ല ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വെള്ളത്തിന്റെ അംശം നല്ലപോലെ ഉള്ള ആഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. നല്ലപലെ വ്യായാമം ചെയ്യുക. എണ്ണ പലഹാരങ്ങൾ കുറയ്ക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ 30 വയസ്സ് കഴിഞ്ഞാലും നല്ല ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ സാധിക്കുന്നതാണ്.
The image used in the story is AI-generated



Click it and Unblock the Notifications