Latest Updates
-
ഡൽഹിയിൽ റെഡ് അലർട്ട്: പൊടിക്കാറ്റ് ഭീഷണി, പുറത്തിറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമോ? അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഫിഫ ആവേശത്തിനിടയിൽ വണ്ണം കൂടുമോ? രാത്രിയിലെ കളി കാണുമ്പോൾ കഴിക്കാൻ പറ്റിയ ഹെൽത്തി സ്നാക്സ് ഇതാ! -
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; മുംബൈയില്‍ വന്‍ റെയ്ഡ്, വ്യാജന്മാരെ തിരിച്ചറിയാം ഇങ്ങനെ -
14 മാസം, 18 കിലോ കുറഞ്ഞു! സ്റ്റിറോയിഡുകളില്ലാതെ കാർത്തിക് ആര്യൻ നേടിയ ആ അവിശ്വസനീയ മാറ്റം -
ജൂൺ 17-ലെ അപൂർവ്വ ചന്ദ്ര-ശുക്ര സംഗമം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉറപ്പ്! -
ത്രിഗ്രഹ യോഗം: ഇന്ന് രാത്രി സൂര്യൻ മിഥുനത്തിലേക്ക്; കരിയറിലും സാമ്പത്തിക നേട്ടങ്ങൾക്കും വൻ മാറ്റങ്ങൾ! -
ജൂൺ 15-ലെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ കൊയ്യാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ജൂൺ 16 സൂര്യസംക്രമണം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ! -
27 നക്ഷത്രക്കാർക്കും ഇന്ന് നിർണ്ണായക ദിനം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, അറിയാം ഇന്നത്തെ ഫലം
മുടിക്ക് കട്ടി കൂടും, ഇനി കൊഴിയാതെ സംരക്ഷിക്കാന്‍ വിറ്റാമിനുകള്‍
ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ പ്രധാനപ്പെട്ട ചിലതുണ്ട്. പലപ്പോഴും നമ്മുടെ തന്നെ ചില തെറ്റുകളാണ് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. ശ്രദ്ധക്കുറവിലൂടെ നമുക്ക് നഷ്ടപ്പെടുന്ന നമ്മുടെ മുടിയുടെ ആരോഗ്യം എത്രത്തോളം മികച്ചതാക്കണം എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും കട്ടിയഉള്ളതും ആരോഗ്യമുള്ളതുമായ മുടി നിലനിര്‍ത്തുന്നതിന് പല ഘടകങ്ങളും നമ്മള് ശ്രദ്ധിക്കണം. അതില്‍ തന്നെ നല്ല ഷാംപൂ മാത്രമല്ല ആവശ്യം. അവശ്യ വിറ്റാമിനുകളും സപ്ലിമെന്റുകളും മുടിയുടെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
പോഷകങ്ങളാല്‍ സമ്പന്നമായ സമീകൃതാഹാരം മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും മുടിയുടെ കനം കുറക്കുന്നതിന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിലിനെ കുറ്റം പറയുന്നവര്‍ അതിനെ പരിഹരിക്കുന്നതിനുള്ള വഴികളും തേടേണ്ടതാണ്. പലപ്പോഴും അത്തരം വഴികള്‍ നമ്മളില്‍ പലരും നിസ്സാരമാക്കുന്നു. എന്തൊക്കെയാണ് മുടിയുടെ ആരോഗ്യത്തിനുള്ള പ്രധാന വിറ്റാമിനുകള്‍ എന്ന് നമുക്ക് നോക്കാം.

മുടിയുടെ ആരോഗ്യത്തിനുള്ള പ്രധാന വിറ്റാമിനുകള്‍
രോമകോശങ്ങള്‍ ഉള്‍പ്പെടെയുള്ള കോശങ്ങളുടെ വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ എ അത്യന്താപേക്ഷിതമാണ്. ഇത് സെബം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്തുന്നു. കാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നത് മുടിക്ക് നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വിറ്റാമിന്‍ എ സഹായിക്കുന്നു.
വിറ്റാമിന്‍ ബി
വൈറ്റമിന്‍ ബി, പ്രത്യേകിച്ച് ബയോട്ടിന്‍, മുടിയുടെ ശക്തി മെച്ചപ്പെടുത്താന്‍ അറിയപ്പെടുന്നു. ഇത് മുടി ഉണ്ടാക്കുന്ന പ്രോട്ടീനായ കെരാറ്റിന്‍ ഉല്പാദനത്തെ പിന്തുണയ്ക്കുന്നു. മുട്ട, പരിപ്പ്, ധാന്യങ്ങള്‍ എന്നിവ ബയോട്ടിന്റെ മികച്ച ഉറവിടങ്ങളാണ്. ഇത് സ്ഥിരമാക്കുന്നത് ഈ പ്രതിസന്ധിയേയും എന്നന്നേക്കും ഇല്ലാതാക്കുന്നു. എല്ലാ തരത്തിലും മുടിക്കുണ്ടാവുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ വിറ്റാമിന്‍ ബി അനിവാര്യമാണ്.
മറ്റ് പ്രധാന പോഷകങ്ങള്‍
ഫ്രീ റാഡിക്കലുകളുടെ കേടുപാടുകളില്‍ നിന്ന് മുടി സംരക്ഷിക്കുന്ന ഒരു ആന്റിഓക്സിഡന്റാണ് വിറ്റാമിന്‍ സി. മുടിയുടെ ഘടനയ്ക്ക് ആവശ്യമായ കൊളാജന്‍ ഉല്പാദനത്തിനും ഇത് സഹായിക്കുന്നു. സിട്രസ് പഴങ്ങളിലും സ്ട്രോബെറിയിലും വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇത്തരം കാര്യങ്ങള്‍ പലരും നിസ്സാരമാക്കി എടുക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രദ്ധിക്കണം.
വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡിയുടെ കുറവ് മുടികൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യപ്രകാശം ഏല്‍ക്കുന്നതും കൊഴുപ്പുള്ള മത്സ്യം പോലുള്ള ഭക്ഷണങ്ങളും വിറ്റാമിന്‍ ഡിയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇരുമ്പ് മറ്റൊരു നിര്‍ണായക പോഷകമാണ്; മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നവ ഉള്‍പ്പെടെയുള്ള കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ ചുവന്ന രക്താണുക്കളെ സഹായിക്കുന്നു.
മുടി വളര്‍ച്ചയ്ക്കുള്ള സപ്ലിമെന്റുകള്‍
ഫിഷ് ഓയില്‍ സപ്ലിമെന്റുകളില്‍ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യും. രോമകൂപങ്ങള്‍ ഉള്‍പ്പെടെയുള്ള ടിഷ്യു വളര്‍ച്ചയിലും നന്നാക്കുന്നതിലും സിങ്ക് ഒരു പങ്കു വഹിക്കുന്നു. മുടി പ്രാഥമികമായി പ്രോട്ടീന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കേണ്ടത് ആവശ്യമാണ്. മാംസം, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പ്രോട്ടീന്റെ നല്ല ഉറവിടങ്ങളാണ്. ഇവ സ്ഥിരമാക്കുന്നത് വഴി മുടിക്കുണ്ടാവുന്ന പല കേടുപാടുകള്‍ക്കും പൂര്‍ണ പരിഹാരം കാണാം.
ശ്രദ്ധിക്കേണ്ടത്
പലപ്പോഴും മുകളില്‍ പറഞ്ഞ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇല്ലാത്ത ഭക്ഷണക്രമം മുടിയുടെ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ മുടി വളര്‍ച്ചയെ സഹായിക്കും. ഏതെങ്കിലും സപ്ലിമെന്റ് കഴിക്കാന്‍ ആരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications