Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
യൗവ്വനത്തിലേ നരച്ച മുടി വില്ലനാണോ, സ്റ്റൈലായി നിലനിര്‍ത്താം ഇനി
മുടി നരക്കുക എന്നത് പലരിലും ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പലരും നരച്ച മുടി കറുപ്പാക്കുന്നതിനാണ് ശ്രമിക്കുക. പലപ്പോഴും നിങ്ങളുടെ സ്റ്റൈലിന് അനുസരിച്ച് നരച്ച മുടി നമുക്ക് മികച്ചതാക്കാം. ആരോഗ്യമുള്ള മുടിക്കായി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയും നരച്ച മുടി ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് വേണ്ടിയും ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.
ചെറുപ്പത്തിലേ മുടി നരക്കുന്നത് പലരിലും ആശങ്കയുണ്ടാക്കും. എന്നാല്‍ അതൊരു സ്റ്റൈലായി മാറ്റി നരച്ച മുടി നല്ല കിടിലനായി സംരക്ഷിച്ചാലോ. അതിനേക്കാള്‍ വലിയ മാറ്റം ഒന്നും സൗന്ദര്യത്തിന്റെ കാര്യത്തിലില്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഇനി അധികം സമയം വേണ്ട. സ്വാഭാവികമായി തന്നെ പാര്‍ശ്വഫലങ്ങളില്ലാതെ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം നിലനിര്‍ത്താം. എപ്രകാരമെന്ന് നോക്കാം.

മൃദുവായി വൃത്തിയാക്കുക
പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യാതെ നിങ്ങളുടെ മുടി വൃത്തിയാക്കാന്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല നരച്ച മുടിക്ക് തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേകം ഉപയോഗിക്കാവുന്ന തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ മാത്രം ഉപയോഗിച്ച് നോക്കുക. ഇത് നിങ്ങളുടെ മുടിയില്‍ വലിയ തോതില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ട് വരും. അത് വഴി മുടിയുടെ ആരോഗ്യവും സംരക്ഷിക്കാന്‍ സാധിക്കും.
പതിവായി മോയ്സ്ചറൈസ് ചെയ്യുക
നരച്ച മുടി വരണ്ടതായിരിക്കും എന്നതാണ് മറ്റൊരു വെല്ലുവിളി. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി സ്ഥിരമായി കണ്ടീഷനിംഗ് ചെയ്യാവുന്നതാണ്. നിങ്ങളുടെ മുടി നനവുള്ളതും മിനുസമാര്‍ന്നതുമായി നിലനിര്‍ത്താന്‍ ആഴ്ചയിലൊരിക്കല്‍ ഡീപ് കണ്ടീഷണര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നു.
ചൂടില്‍ നിന്ന് സംരക്ഷിക്കുക
പലപ്പോഴും മുടിയുട ആരോഗ്യം സംരക്ഷിക്കുന്നതിനും സ്റ്റൈല്‍ ചെയ്യുന്നതിനും വേണ്ടി പലപ്പോഴും ബ്ലോ ഡ്രയറുകള്‍, സ്ട്രൈറ്റനറുകള്‍ തുടങ്ങിയ ഹീറ്റ് സ്റ്റൈലിംഗ് ടൂളുകള്‍ പലരും ഉപയോഗിക്കാം. എന്നാല്‍ ഇതെല്ലാം പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം. ഇത്തരം ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മുടിക്ക് കേടുപാടുകള്‍ ഇല്ലാതാക്കി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സ്വാഭാവികത നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
സൂര്യാഘാതം ഒഴിവാക്കുക
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ പ്രത്യേകിച്ച് നരച്ച മുടിയുള്ളവര്‍ അധികം സൂര്യപ്രകാശം കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നരച്ച മുടി മഞ്ഞ നിറമാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ പുറത്ത് പോവുന്നവര്‍ ഇതിന് പരിഹാരം കാണുന്നതിനായി തൊപ്പി ധരിക്കുക അല്ലെങ്കില്‍ UV പ്രൊട്ടക്റ്റന്റ് സ്പ്രേ ഉപയോഗിക്കുക.
പതിവായി മുറിക്കുന്നത്
പലപ്പോഴും പലരും മുടി മുറിക്കാന്‍ അല്പം പുറകിലേക്കായിരിക്കും. എന്നാല്‍ മുടി ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ഓരോ ആറ് മുതല്‍ എട്ട് ആഴ്ചകളിലും പതിവായി മുടി മുറിക്കേണ്ടതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ആരോഗ്യകരമായ ഭക്ഷണക്രമവും ശീലമാക്കേണ്ടതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, സിങ്ക്, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതെല്ലാം നിങ്ങളുടെ നരച്ച മുടിക്ക് പരിഹാരം കാണുന്നതിനും മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
